Monday, December 22, 2025

നയനാഭിരാമം, ഈ കാഴ്ച്ചയുടെ വസന്തം; പ്രകൃതിയെ പുൽകുന്ന ലോക്ഡൗൺ ചിത്രങ്ങൾ

ദില്ലി :മനുഷ്യ ജീവിതം ദുസ്സഹ മാക്കുന്നതിൽ മലിനീകരണം എത്ര വലിയ വിപത്താണെന്ന് മനസ്സിലാക്കി തരുന്ന ചിത്രങ്ങൾ ആണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ലഭിക്കുന്നത്. മുബൈ, ദില്ലി നഗരങ്ങളിൽ ആകാശത്തിന് നീല നിറം ആയിരിക്കുന്നു. ജലന്ധറിൽ നിന്ന് നോക്കിയാൽ ഹിമാലയത്തിലെ പർവതങ്ങൾ കാണാൻ സാധിക്കുന്നു.

അന്തരീക്ഷ മലിനീകരണം കുറഞ്ഞതോടെ നേരത്തേ ഹിമാചല്‍ പ്രദേശിലെ ധൗലധാര്‍ പര്‍വതനിര ജലന്തറില്‍ തെളിഞ്ഞിരുന്നു. 30 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇത് ജലന്തറില്‍ ദൃശ്യമാകുന്നതെന്നാണ് പറയുന്നത്.

ലോക്ക് ഡൗണ്‍ കാരണം ജനം വീട്ടില്‍ തന്നെ ആയതിനാല്‍ മലിനീകരണം കുറഞ്ഞു. ഇപ്പോഴിതാ മലിനീകരണ തോത് കുറഞ്ഞതിനെ തുടര്‍ന്ന് ഗംഗാ നദിയിലെ ജലത്തിന്റെ തെളിമ കൂടിയിരിക്കുകയാണ്. ഗംഗയില്‍ വെള്ളത്തിന്റെ തെളിമയില്‍ 40-50 ശതമാനം മാറ്റം വന്നെന്നാണ് റിപ്പോര്‍ട്ട്.

‘ഗംഗാ നദിയിലേക്ക് വരുന്ന മാലിന്യത്തിന്റെ പത്തില്‍ ഒരു ഭാഗം ഫാക്ടറികളില്‍ നിന്നുള്ളവയാണ്. എന്നാല്‍ ലോക്ക് ഡൗണില്‍ ഫാക്ടറികള്‍ അടച്ചതോടുകൂടി അവസ്ഥ ഭേദപ്പെട്ടു. 40 മുതല്‍ 50 ശതമാനം വരെ പുരോഗതിയാണ് ഗംഗയുടെ ജലത്തില്‍ കാണുന്നത്.

ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത് കാരണം അന്തരീക്ഷ മലിനീകരണത്തില്‍ വലിയ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രാജ്യത്തെ ഏറ്റവും മലിനീകരിക്കപ്പെട്ട നഗരങ്ങളിലൊന്നായ ദില്ലി യിലെ കാലാവസ്ഥയില്‍ വലിയ മാറ്റമാണ് ലോക്ക് ഡൗണില്‍ ഉണ്ടാക്കിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.

മനുഷ്യൻ സൃഷ്‌ടിക്കുന്ന അന്തരീക്ഷ മലിനീകരണം കുറച്ചാൽ പ്രകൃതിക്ക് എന്ത് സംഭവിക്കും എന്ന് വ്യക്തമായി മനസ്സിലാക്കി തന്നു ഈ ലോക്ക് ഡൗൺ.

Related Articles

Latest Articles