Saturday, December 20, 2025

നാട്ടിലേക്ക് കൂട്ടപ്പലായനം.സ്ഥിതി രൂക്ഷമാകുന്നു

ചെന്നൈ: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് മലയാളികള്‍ കൂട്ടത്തോടെ സ്വന്തം നാട്ടിലേക്ക് വരികയാണ്. ചെന്നൈയില്‍ നിന്ന് ആയിരക്കണക്കിനാളുകളാണ് ഇപ്പോള്‍ തന്നെ സംസ്ഥാനത്തേക്ക് തിരികെ എത്തിയിരിക്കുന്നത്. വര്‍ഷങ്ങളായി ചെന്നൈയില്‍ സ്ഥിരതാമസമാക്കിയവര്‍പോലും താത്കാലികമായി നഗരം വിട്ടുപോരുന്ന കാഴ്ചയാണുള്ളത്. കേരളം കൂടാതെ കര്‍ണാടക, ആന്ധ്ര, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നുള്ളവരും കൂട്ടത്തോടെ സ്വന്തം നാട്ടിലേക്ക് പോകുകയാണ്. ചെന്നൈയിലെ രോഗബാധിതരുടെ എണ്ണം 3.5 ലക്ഷം വരെയാകാമെന്നാണ് വിലയിരുത്തല്‍.

ഓരോ ദിവസവും ഇവിടെ 1500ഓളം പേര്‍ക്കാണ് പുതിയതായി കോവിഡ് സ്ഥിരീകരിക്കുന്നത്. മലയാളിസംഘടനകളുടെ നേതൃത്വത്തില്‍ ക്രമീകരിച്ച വാഹനങ്ങളിലാണ് ആളുകള്‍ തിരികെ പോരുന്നത്. ലോക്ക്ഡൗണില്‍ ഇളവുനല്‍കിയതോടെ കേരളത്തിലേക്ക് വലിയതോതില്‍ ആളുകള്‍ എത്തിയിരുന്നു. ഭൂരിപക്ഷവും വിദ്യാര്‍ഥികള്‍, തൊഴില്‍ നഷ്ടമായവര്‍, താത്കാലിക ആവശ്യങ്ങള്‍ക്കായി എത്തിയവര്‍ തുടങ്ങിയവരാണ്.

റോഡുമാര്‍ഗം പോകുന്നതിന് കേരളസര്‍ക്കാരിന്റെ പാസ് കിട്ടാന്‍ താമസം നേരിടുന്നുണ്ട്. എന്നാല്‍, വിമാനയാത്രക്കാര്‍ക്ക് വേഗത്തില്‍ പാസ് ലഭിക്കും. സംസ്ഥാനത്തെ കോവിഡ് വ്യാപനം ഒക്ടോബര്‍ – നവംബര്‍വരെ തുടരാന്‍ സാധ്യതയുണ്ടെന്ന സംസ്ഥാനസര്‍ക്കാര്‍ വ്യക്തമാക്കിയതോടെയാണ് കുടുംബസമേതം നാട്ടിലേക്കുപോകുന്നവര്‍ വര്‍ധിച്ചത്.

Related Articles

Latest Articles