ലണ്ടന്‍: ലണ്ടന്‍ കോടതിയിലെ നിയമനടപടികള്‍ പൂര്‍ത്തിയായ സ്ഥിതിക്ക് വിവാദ വ്യവസായി വിജയ് മല്ല്യയെ ഏതു സമയവും ഇന്ത്യക്ക് കൈമാറിയേക്കാമെന്ന് റിപ്പോര്‍ട്ട്. മല്ല്യയെ ഇന്ത്യയ്ക്ക് കൈമാറുന്നതിനെതിരേ സമര്‍പ്പിച്ച അപ്പീല്‍ മെയ് 14ന് ലണ്ടന്‍ കോടതി തള്ളിയതോടെയാണ് കേസില്‍ നിര്‍ണ്ണായക വഴിത്തിരിവുണ്ടായിരിക്കുന്നത്.
നിയമപരമായ നടപടികള്‍ പൂര്‍ത്തിയായതായും ചില സാങ്കേതിക നടപടിക്രമങ്ങള്‍ മാത്രമേ അവശേഷിക്കുന്നുള്ളൂവെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയതായി ദേശീയ മാദ്ധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. മല്ല്യയെ ഇന്ത്യയിലെത്തിക്കാനുള്ള നടപടികള്‍ എന്‍ഫോഴ്‌സ്‌മെന്റും സിബിഐയും വേഗത്തിലാക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
മല്ല്യയെ ഇന്ത്യയിലെത്തിച്ചാല്‍ ഉടന്‍ തന്നെ ഇയാളെ സിബിഐ കസ്റ്റഡിയിലെടുക്കുമെന്നാണ് വിവരം. 9,000 കോടി രൂപയുടെ പണം തട്ടിപ്പ് കേസാണ് മല്യക്കെതിരെ ഇന്ത്യയിലുള്ളത്. വിജയ് മല്യയുടെ ഉടമസ്ഥതയിലുള്ള കിംഗ്ഫിഷര്‍ എയര്‍ലൈന്‍സ് വിവിധ ഇന്ത്യന്‍ ബാങ്കുകളില്‍ നിന്നായി 9,000 കോടിയുടെ വായ്പയെടുത്ത് ക്രമക്കേട് നടത്തിയതായാണ് കേസ്. ഈ കേസില്‍ വിചാരണ ചെയ്യുന്നതിനാണ് മല്ല്യയെ കൈമാറണമെന്ന് ഇന്ത്യ യുകെ യോട് ആവശ്യപ്പെട്ടിരുന്നത്.
2017ലാണ് മല്യ ലണ്ടനിലേക്ക് പോയത്. എന്നാല്‍ കിംഗ്ഫിഷര്‍ എയര്‍ലൈന്‍സ് വായ്പയെടുത്ത മുഴുവന്‍ തുകയും തിരിച്ചുനല്‍കാന്‍ തയ്യാറാണെന്ന് മാര്‍ച്ച് 31-ന് മല്യ വ്യക്തമാക്കിയിരുന്നു. സിബിഐക്ക് പുറമെ എന്‍ഫോഴ്‌സ്‌മെന്റും വിജയ് മല്ല്യയെ കസ്റ്റഡിയില്‍ വാങ്ങും. നരേന്ദ്ര മോദി സര്‍ക്കാരിന്റെ നിയമപരമായ വന്‍ വിജയങ്ങളിലൊന്നാണ് മല്ല്യയ്‌ക്കെതിരായ കേസിലെ ലണ്ടന്‍ കോടതി വിധിയെന്നാണ് വിലയിരുത്തല്‍.
ജോർദാനിലെ കറാക്ക് പ്രവിശ്യയിലെ ഓർത്തഡോക്സ് പള്ളിയിലുണ്ടായ ആക്രമണം ഒരു ഒറ്റപ്പെട്ട സാമുദായിക കലാപമല്ല, മറിച്ച് രാജ്യത്തെ സുസ്ഥിരതയെ ലക്ഷ്യം വെച്ചുള്ള…
ശിവഗിരി മഠം ട്രസ്റ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ച് രാഷ്ട്രീയ സ്വയംസേവക സംഘം…
പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…
നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ആചാര്യകുലം ദുബായ് വര്ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…