Categories: Kerala

ദേവികയുടെ മരണം വേദനിപ്പിക്കുന്നു;ഹൈക്കോടതി

കൊച്ചി:മലപ്പുറത്ത് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി ദേവിക ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഹൈക്കോടതിയുടെ ഇടപെടല്‍. സൗജന്യ വിദ്യാഭ്യാസ അവകാശ നിയമം നിലനില്‍ക്കുന്ന സമയത്താണ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തതെന്നും വിഷയം പൊതുതാല്‍പര്യ ഹരജിയായി പരിഗണിക്കുമെന്നും ഹൈക്കോടതി അറിയിച്ചു.

ഓണ്‍ലൈന്‍ പഠനം ആരംഭിച്ചതോടെ ടി.വിയും സ്മാര്‍ട്ട്‌ഫോണും ഇല്ലാത്തതില്‍ മനംനൊന്ത് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിലാണ് ഹൈകോടതിയുടെ ഇടപെടല്‍. വളാഞ്ചേരിയില്‍ ഒന്‍പതാം ക്ലാസുകാരി ദേവികയുടെ ആത്മഹത്യ വേദനിപ്പിക്കുന്നതാണെന്ന് കോടതി വ്യക്തമാക്കി. രാജ്യത്ത് സൗജന്യ വിദ്യാഭ്യാസ അവകാശ നിയമം നിലനില്‍ക്കെയാണ് ഇത്തരം സംഭവങ്ങളെന്നത് ഓര്‍മ്മിക്കണമെന്നും കോടതി പറഞ്ഞു. കൊല്ലത്തെ സി.ബി.എസ്.ഇ സ്കൂള്‍ ഓണ്‍ ലൈന്‍ ക്ലാസിന് അമിതമായി ഫീസ് ഈടാക്കുന്നുവെന്ന് ചൂണ്ടികാട്ടി രണ്ട് വിദ്യാര്‍ത്ഥികള്‍ നല്‍കിയ ഹരജിയിലാണ് കോടതിയുടെ ഇടപെടല്‍. ഓണ്‍ ലൈന്‍ ക്ലാസ് നടത്തുമ്പോള്‍ ട്യൂഷന്‍ ഫീസ് ഒഴികെ മറ്റ് ഫീസുകള്‍ അമിതമായി വാങ്ങരുതെന്ന് ഹരജിക്കാരുടെ സ്കൂളിന് കോടതി നിര്‍ദ്ദേശം നല്‍കി. ഓണ്‍ ലൈന്‍ ക്ലാസുകളും ഫീസും പൊതു താല്‍പര്യമുള്ള വിഷയമാണെന്നും കോടതി സൂചിപ്പിച്ചു. പൊതുതാല്‍പര്യ ഹരജിയായി പരിഗണക്കണമെന്ന് ചൂണ്ടികാട്ടി ജസ്റ്റിസ് ഡയസ് ഈ വിഷയം ഹൈകോടതി ചീഫ് ജസ്റ്റീസിന്‍റെ പരിഗണനയ്ക്ക് വിട്ടു.

ഹരജി അടുത്ത ദിവസം ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചേക്കും

B4 Admin

Recent Posts

അമ്മയുടെ അനുഗ്രഹത്തോടെ 2027ലെ മഹാമാഘം: തിരുനാവായയിലും തവനൂരിലും ഒരുമിച്ച് മഹോത്സവം നടത്താൻ തീരുമാനം

കേരളത്തിന്റെ പ്രാചീന ആത്മീയ പാരമ്പര്യത്തിന്റെ ഭാഗമായ മഹാമാഘം മഹോത്സവം 2027ൽ വിപുലമായ ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കുമെന്ന് സ്വാമി ചിദാനന്ദപുരി. മാതാ അമൃതാനന്ദമയിയുടെ…

5 hours ago

കെജിഎംയുവിലെ മതപരിവർത്തന ആരോപണം: എസ്ടിഎഫ് റിപ്പോർട്ടിൽ നടപടി കടുപ്പിച്ച് യോഗി സർക്കാർ, അന്വേഷണത്തിന് സർവകലാശാല

ലഖ്‌നൗവിലെ കിംഗ് ജോർജ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിൽ (KGMU) ഉയർന്ന മതപരിവർത്തന സമ്മർദം, ലൈംഗിക ചൂഷണം, വനിതാ ജീവനക്കാർക്കെതിരായ അതിക്രമം തുടങ്ങിയ…

7 hours ago

ഡിവൈഎസ്പി നിയമനം: തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളിൽ ചോദ്യങ്ങളുയർത്തി സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി

ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് തസ്തികയിലേക്കുള്ള നിയമന നടപടികളിൽ സുതാര്യത ഉറപ്പാക്കിയിട്ടുണ്ടോ എന്ന ചോദ്യവുമായി പുതിയ വിവാദം. മുൻ എസ്എഫ്ഐ…

10 hours ago

കേരളപ്പിറവി ദിനത്തിൽ ശങ്കരാചര്യർ പകർന്നു തന്ന ഭാരതത്തിൻ്റെ ഏകാത്മതയെ വണങ്ങാം: ഗവർണർ ഓംപ്രകാശ് മാഥൂർ

തിരുവനന്തപുരം: കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യവും ആദിശങ്കരാചാര്യർ പകർന്നുനൽകിയ ദേശീയ ഐക്യത്തിന്റെ സന്ദേശവും ഒരുമിച്ച് ഉയർത്തിപ്പിടിക്കണമെന്ന് ഗവർണർ ഓംപ്രകാശ് മാഥൂർ. ലോക്ഭവനിൽ…

12 hours ago

മലയാളത്തിൽ ആശംസകളുമായി പ്രധാനമന്ത്രി, കേരളപ്പിറവി ദിനത്തിൽ മലയാളികളുടെ പ്രതിഭയെയും പാരമ്പര്യത്തെയും വാനോളം പുകഴ്ത്തി നരേന്ദ്ര മോദി!

സംസ്ഥാന രൂപീകരണത്തിന്റെ 70-ാം വാർഷിക വേളയിൽ കേരളത്തിലെ ജനങ്ങൾക്ക് ഹൃദയം നിറഞ്ഞ കേരളപ്പിറവി മംഗളങ്ങൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.…

12 hours ago

ഐഎസ്ആർഒയുടെ ചരിത്രവിജയത്തെ പാടേ തമസ്‌കരിച്ച് പ്രതിപക്ഷം. ശാസ്ത്ര നേട്ടങ്ങളിൽ രാഷ്ട്രീയ തിമിരം ബാധിച്ച് ഇൻഡി മുന്നണി നേതാക്കൾ

സ്വദേശി സാങ്കേതികവിദ്യയുടെ കരുത്തിൽ ഭാരതം ബഹിരാകാശ രംഗത്ത് മറ്റൊരു സുപ്രധാന നാഴികക്കല്ല് കൂടി പിന്നിട്ടിരിക്കുകയാണ്. ജിഎസ്എൽവി-എഫ്18 (GSLV-F18) റോക്കറ്റ് ഉപയോഗിച്ച്…

15 hours ago