തിരുവനന്തപുരം: ഐടി സെക്രട്ടറി ആയിരിക്കെ എം.ശിവശങ്കർ നടത്തിയത് നിരവധി താത്കാലിക നിയമനങ്ങള്‍. ഭരണസിരാ കേന്ദ്രമായ സെക്രട്ടേറിയറ്റില്‍ ശിവശങ്കർ വഴി താത്കാലിക നിയമനം നേടിയവർ സര്‍ക്കാര്‍ മുദ്രയുള്ള വിസിറ്റിങ് കാര്‍ഡ് വരെ ഉപയോഗിക്കുന്നുണ്ട്.
ഇത്തരത്തില്‍ രണ്ടു പേരുടെ വിവരങ്ങള്‍ പുറത്തുവന്നു. ടീം ലീഡര്‍, ഡെപ്യൂട്ടി ലീഡര്‍ തസ്തികകളാണ് ഇവര്‍ക്ക് നല്‍കിയിട്ടുള്ളത്. നിരഞ്ജന്‍ ജെ.നായര്‍, കവിത സി പിള്ള എന്നിവരെയാണ് ഈ തസ്തികയില്‍ നിയമിച്ചിട്ടുള്ളത്. ശിവശങ്കർ ഐടി സെക്രട്ടറി ആയിരിക്കുമ്പോഴാണ് ഇവരെ നിയമിക്കുന്നത്.
സാധാരണഗതിയില്‍ ഐടിയുമായി ബന്ധപ്പെട്ട ആളുകളുടെ ആവശ്യം വരുമ്പോള്‍ സിഡിറ്റില്‍ നിന്നോ കെല്‍ട്രോണില്‍ നിന്നോ ഡെപ്യൂട്ടേഷനില്‍ ജീവനക്കാരെ സെക്രട്ടറിയേറ്റിലേക്ക് വിളിക്കുകയാണ് പതിവ്. ഈ പതിവ് മാറ്റിയാണ് ശിവശങ്കര്‍ തനിക്കിഷ്ടമുള്ളവരെ വിളിച്ച് താത്കാലിക നിയമനം നല്‍കിയിരിക്കുന്നത്. യാതൊരു പരീക്ഷകളോ മറ്റോ നടത്താതെയായിരുന്നു ഇത്.
ജോയിന്റ് സെക്രട്ടറിക്ക് മുകളിലുള്ള ഉദ്യോഗസ്ഥര്‍ക്ക് മാത്രമേ സര്‍ക്കാര്‍ മുദ്രയുള്ള വിസിറ്റിങ് കാര്‍ഡ് ഉപയോഗിക്കാനാകൂ. എന്നാല്‍ ശിവശങ്കർ നിയോഗിച്ച താത്കാലിക ജീവനക്കാര്‍ സര്‍ക്കാരിന്റെ ഔദ്യോഗിക മുദ്ര വിസിറ്റിങ് കാര്‍ഡില്‍ ഉപയോഗിച്ചിട്ടുണ്ട്. നിരവധി വര്‍ഷം സര്‍വീസുള്ള സെക്രട്ടറിയേറ്റിലെ സ്ഥിരം ജീവനക്കാര്‍ക്ക് പോലും സര്‍ക്കാര്‍ മുദ്രയുള്ള വിസിറ്റിങ് കാര്‍ഡ് ഉപയോഗിക്കാനാകില്ലെന്നിരിക്കെയാണിത്.
മറ്റു സംസ്ഥാനങ്ങളിലടക്കം നിരവധി ടൂറുകളും ഈ താത്കാലിക ജീവനക്കാര്‍ നടത്തിയിട്ടുണ്ട്. ചിലത് കണ്‍സള്‍ട്ടന്‍സികളെ ഉപയോഗിച്ചും മറ്റു ചിലത് തന്നിഷ്ടപ്രകാരവുമാണ് ശിവശങ്കർ നിയമനങ്ങള്‍ നടത്തിയതെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍ വ്യക്തമാക്കുന്നത്.
അടൂര്‍ പ്രകാശും ആന്റോ ആന്റണിയും ഉണ്ണികൃഷ്ണന് പോറ്റിയും വ്യവസായിയുമായി സോണിയ ഗാന്ധിയെ കണ്ടത് ശബരിമലയിലെ സ്വര്‍ണ്ണത്തിന് മാര്‍ക്കറ്റ് കണ്ടെത്താനാണെന്ന് ബിജെപി…
തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നില്‍ സിപിഎം- കോണ്‍ഗ്രസ് കുറുവാ സംഘമാണെന്ന ഗുരുതരാരോപണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.…
അയോദ്ധ്യ ശ്രീരാമക്ഷേത്ര സമുച്ചയത്തിനുള്ളിൽ നുഴഞ്ഞുകയറി നിസ്കരിക്കാൻ ശ്രമിച്ച കശ്മീർ സ്വദേശിയെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ നിന്നുള്ള…
ഇറാനിൽ മത ഭരണകൂടത്തിനെതിരായ പ്രക്ഷോഭം ആളിക്കത്തുന്നതിനിടെ കടുത്ത നിയന്ത്രണങ്ങളെയും മതനിയമങ്ങളെയും വെല്ലുവിളിച്ചുകൊണ്ട് സ്ത്രീകളുടെ പുതിയ പ്രതിഷേധ രീതി . രാജ്യത്തിന്റെ…
ഭുവനേശ്വറിൽ നിന്ന് റൂർക്കേലയിലേക്ക് പറന്ന ചാർട്ടേഡ് വിമാനം തകർന്ന് വീണു. ഇന്ന് ഉച്ച കഴിഞ്ഞാണ്ഒൻപത് സീറ്റുകളുള്ള ചെറിയ വിമാനം സാങ്കേതിക…
സ്കോളർഷിപ്പ് പദ്ധതിയിൽ നിന്ന് ബ്രിട്ടനെ വെട്ടി യു എ ഇ ! കാരണം കേട്ടാൽ ഞെട്ടും. യുവതീ യുവാക്കളെ അറിഞ്ഞുകൊണ്ട്…