Sunday, December 21, 2025

നിലക്കലിൽ നിന്ന് മാത്രം 10 കോടി, പക്ഷെ കെഎസ്‌ആർടിസി ജീവനക്കാർക്ക് ഇന്നും ശമ്പളമില്ല

ഇന്ത്യയിലെ പൊതുമേഖലാ സ്ഥാപനങ്ങളെ മോദി അദാനിക്ക്‌ വിറ്റ്‌ തുലയ്ക്കുന്നേ…
ഈ നിലവിളി ശബ്ദം നമ്മൾ കേൾക്കുന്നത്‌ കേരളത്തിലെ സഖാക്കളിൽ നിന്നാണ്‌,
ഇവർ സ്ഥിരം പ്രയോഗിക്കുന്ന കാപട്യരാഷ്ട്രീയത്തിന്റെ ഇരകളാണ്‌ നമ്മൾ മലയാളികൾ,
കേരളത്തിലെ പൊതുമേഖലാ സ്ഥാപങ്ങളെ ഞങ്ങൾ വിട്ടുകൊടുക്കില്ലാ, എല്ലാം വ്യവസായങ്ങളും പൊതുമേഖലയിൽ വന്നാൽ, അത്‌ നാടിന്‌ മുതൽക്കൂട്ടാകുമെന്നാണ്‌ അവർ പറയുന്നത്‌,
കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളിൽ ചിലത്‌ ലാഭത്തിലായതിന്റെ കണക്കുകളും വ്യവസായ മന്ത്രി അവതരിപ്പിക്കുകയുണ്ടായി,
എന്നാൽ ഈ പൊതുമേഖലാ സ്ഥാപങ്ങൾക്കായ്‌ കഴിഞ്ഞ കുറേ നാളുകളായി ഭീമമായ തുക കേന്ദ്ര കേരള സർക്കാറുകൾ നീക്കിവയ്ക്കുന്നത്‌ മറന്നുകൊണ്ടാണ്‌ ഈ ലാഭക്കണക്കുകൾ അവതരിപ്പിച്ചത്‌ എന്ന് ആർക്കൊക്കെ അറിയാം,
ഏറ്റവും കൂടിയ വിലയ്ക്ക്‌ മദ്യം വിൽക്കുന്ന പൊതുമേഖലാ സ്ഥാപനം പോലും നഷ്ടത്തിലാകുന്നത്‌ എങ്ങനെയാണ്‌?
ഈ ശബരിമല സീസണിൽ കെ എസ്‌ ആർ ടി സി ജീവനക്കാർക്ക്‌ ഇന്ന് പോലും ശമ്പളം നൽകാൻ സാധിക്കില്ലാ എങ്കിൽ, ഇവർ എങ്ങനെയാണ്‌ ഈ സ്ഥാപനങ്ങൾ നടത്തികൊണ്ട്‌ പോകുന്നത്‌?

വരുമാനം ഇല്ലാഞ്ഞിട്ടല്ല നിലക്കൽ പമ്പ റൂട്ടിൽ മാത്രം 10 കോടിയിൽ അധികം റെക്കോർഡ് വരുമാനം കേരളത്തിലെ മറ്റ് എല്ലാ ഡിപ്പോകളിലും വലിയ വരുമാനം വന്നിട്ടും തൊഴിലാളിക്ക് പണിയെടുത്ത കൂലി ഇല്ല. 5 മുൻപേ ശമ്പളം മുഖ്യമന്ത്രിയുടെ, ഇരട്ട ചങ്കന്റെ, യഥാർത്ഥ കമ്മ്യൂണിസ്റ്കാരന്റെ വാഗ്ദാനം ആണ് അതു കിട്ടിയിരിക്കും എന്ന് ന്യായീകരിച്ചവർ എവിടെ. പറഞ്ഞ വാക്ക് ഏതെങ്കിലും ഒരു മാസം എങ്കിലും പാലിക്കാൻ നിങ്ങൾക്ക് കഴിഞ്ഞോ? റെക്കോർഡ് വരുമാനം ഉണ്ടായിട്ടും ഇല്ലാത്ത നഷ്ടകണക്കും ശമ്പള പ്രതിസന്ധിയും ബസ്സ് വാങ്ങാത്തെയും ആക്കി ഈ സ്ഥാപനത്തെ നശിപ്പിച്ചു സ്വകാര്യ മുതലാളിമാർക്ക് റൂട്ടും പെർമിറ്റും ആസ്തിയും കൈമാറി കോടികൾ കമ്മിഷന്നും കൊള്ളയും അടിക്കാൻ തക്കം പാതിരിക്കുന്നവർ ആരാണ് എന്ന് മലയാളികൾക്ക് ഇപ്പോൾ അറിയാം.

സഖാക്കളേ നിങ്ങൾക്ക്‌ ഒരു വ്യവസായം നടത്തിക്കൊണ്ട്‌ പോകാൻ, അതിന്റെ കഷ്ടപ്പാടുകളും, ബുദ്ധിമുട്ടുകളും അറിയില്ലാ,
ഒരുവൻ അവന്റെ സമ്പത്തും ബുദ്ധിയുമുപയോഗിച്ച്‌, വ്യവസായം നടത്തുകയും ലാഭമുണ്ടാക്കുകയും ജനങ്ങൾക്ക്‌ തൊഴിൽ നൽകുന്നതും, കാൾ മാർക്ക്സിനോ അനുയായികൾക്കോ ചിന്തിക്കേണ്ട വിഷയമല്ലല്ലോ?
മാറിയിരുന്നു അസൂയയോടെ നോക്കി കുറ്റപ്പെടുത്തിയാൽ മാത്രം മതിയല്ലോ?
അമേരിക്കയിലെ ഏതോ മുതലാളി കാശുണ്ടാക്കുന്നത്‌ കേരളത്തിലെ കൂലിപ്പണിക്കാരനെ ചൂഷണം ചെയ്താണെന്ന് പറഞ്ഞാൽ വിശ്വസിക്കുന്ന അനുയായികൾ ഉള്ളതാണ്‌ നിങ്ങളുടെ കുഴപ്പം.
അവന്റെ സ്ഥിരബുദ്ധി നേരെയാകുന്ന പട്ടിണി അവനിലേക്ക്‌ എത്തുമ്പോൾ നിങ്ങൾ കാലഹരണപ്പെട്ട വെറുമൊരു ആശയമായ്‌ മാത്രം മാറുന്നത്‌ കാണാം,
അതുവരെ നിങ്ങൾക്ക്‌ സമയമുണ്ട്‌, കേരളത്തെ ചൂഷണം ചെയ്ത്‌ നിങ്ങളുടെ കമ്മ്യൂണിസ്റ്റ്‌ നേതാക്കൾക്ക്‌ ആർഭാട ജീവിതമാഘോഷിക്കാൻ..

Related Articles

Latest Articles