neet-pg-counselling-2021-to-begin-on-january-12
ദില്ലി: സെപ്റ്റംബര്‍ 13ന് നടക്കേണ്ട നീറ്റ് പരീക്ഷ നീട്ടിവയ്ക്കാന്‍ കഴിയില്ലെന്ന് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ . ഇതുസംബന്ധിച്ച് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ സുപ്രീം കോടതിയില്‍ സത്യവാങ് മൂലം നല്കി. നീറ്റ് പരീക്ഷ നീട്ടിവച്ചാല്‍ അക്കാദമിക്ക് കലണ്ടര്‍ തകിടം മറിയും. ഇനിയും പ്രവേശന നടപടികള്‍ വൈകിയാല്‍ ഈ വര്‍ഷം പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഗുണനിലവാരം ഉള്ള വിദ്യാഭ്യാസമോ, പരിശീലനമോ നല്കാന് കഴിയില്ലെന്നും മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.
അതേസമയം ജെഇഇ പരീക്ഷ പോലെ വിദേശ രാജ്യങ്ങളില്‍ നീറ്റ് പരീക്ഷ കേന്ദ്രങ്ങള്‍ അനുവദിക്കാന്‍ കഴിയില്ല. പരീക്ഷ കേന്ദ്രങ്ങള്‍ അനുവദിക്കണമെങ്കില്‍ സൂക്ഷമമായ ആസൂത്രണം ആവശ്യമാണ്. എന്നാല്‍ അതിനി സാധ്യമല്ലെന്നും മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ വ്യക്തമാക്കി. നീറ്റ് പരീക്ഷ ഓണ്‍ലൈനില്‍ നടത്താന്‍ കഴിയില്ലെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
എന്നാല്‍ നീറ്റ് പരീക്ഷ സെപ്റ്റംബര്‍ 13 ന് തന്നെ നടത്തും എന്ന് വ്യക്തമാക്കി ദേശിയ ടെസ്റ്റിംഗ് ഏജന്‍സി നേരത്തെ തന്നെ വാര്‍ത്ത കുറിപ്പ് ഇറക്കിയിരുന്നു. പരീക്ഷ നടത്തിപ്പിന് ഉള്ള സുരക്ഷാ പ്രോട്ടോകോള്‍ അടുത്ത ആഴ്ച പുറത്തിറക്കുമെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഉന്നതോദ്യോഗസ്ഥര്‍ അറിയിച്ചു.
ബി.എൽ.എം നിക്ഷേപ ക്രമക്കേട് കേസിൽ അന്വേഷണം കൂടുതൽ ശക്തമാക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. സ്ഥാപനത്തിന്റെ സ്ഥാപക ചെയർമാൻ ആർ. പ്രേംകുമാറിനും കുടുംബാംഗങ്ങൾക്കും…
ഇറാന്റെ സൈനികശേഷി പൂർണമായും തകർത്തുവെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദങ്ങൾക്കിടെ പുതിയ വെളിപ്പെടുത്തലുമായി യുഎസ് ഇന്റലിജൻസ് റിപ്പോർട്ട്. അമേരിക്കയുടെയും…
ബോസ്റ്റൽ സ്കൂളിൽ നിന്ന് പുറത്തിറങ്ങിയ സൂഹൈലിന്റെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച മാധ്യമപ്രവർത്തകർക്ക് നേരെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പരാക്രമം. ക്യാമറയ്ക്ക് മുന്നിൽ…
കേരളത്തിലെ വൈദ്യുതി വാങ്ങൽ ഇടപാടുമായി ബന്ധപ്പെട്ട വിവാദം പുതിയ തലത്തിലേക്ക്. മുൻ കെ.എസ്.ഇ.ബി ചെയർമാനും ഊർജവകുപ്പ് സെക്രട്ടറിയുമായിരുന്ന ജി. രാജമാണിക്യത്തിന്റെ…
ജമ്മു കശ്മീരിലെ കുൽഗാമിൽ സിആർപിഎഫ് ക്യാമ്പിന് നേരെയുണ്ടായ ഭീകരാക്രമണവുമായി ബന്ധമുള്ള രണ്ട് ലഷ്കർ-ഇ-ത്വയ്ബ ഭീകരരെ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചു. നവംബർ…
തമിഴ്നാട്ടിൽ ജെം ഗ്രാനൈറ്റ്സ് ഉടമ ആർ. വീരമണിക്കെതിരായ പോക്സോ കേസുകളുടെ അന്വേഷണത്തിൽ നിർണായക വഴിത്തിരിവ്. കേസിൽ വീഴ്ച വരുത്തിയെന്ന ആരോപണത്തെ…