Featured

പണ്ടൊക്കെ മൂത്രം പരിശോധിച്ചായിരുന്നു മനുഷ്യന്റെ ആരോഗ്യവും അസുഖവുമൊക്കെ കണ്ടെത്തിയിരുന്നത്

ഒരാളുടെ മൂത്രപരിശോധന കൊണ്ട് അയാളുടെ ഭക്ഷണത്തെയും ആരോഗ്യത്തെയും കുറിച്ച് ധാരാളം കാര്യങ്ങൾ പറയാൻ കഴിയും. വേണ്ടത്ര ജലാംശം ഉണ്ടോ, അല്ലെങ്കിൽ കിഡ്‌നികൾ എത്ര നന്നായി പ്രവർത്തിക്കുന്നുണ്ട്, മഞ്ഞപ്പിത്തം ഉണ്ടോ, അല്ലെങ്കിൽ രക്തത്തിൽ ഉയർന്ന പഞ്ചസാരയുണ്ടോ എന്നെല്ലാം തിരിച്ചറിയാൻ കഴിയും. നൂറ്റാണ്ടുകൾക്ക് മുമ്പ്, ഇത്തരം ഡയഗ്നോസ്റ്റിക് ടെസ്റ്റുകൾ ലഭ്യമാകുന്നതിന് മുമ്പ്, മൈക്രോസ്കോപ്പുകളും രക്തപരിശോധനകളും എക്സ്-റേകളും ഉണ്ടാകുന്നതിന് മുമ്പ്, രോഗം വിശ്വസനീയമായി വിശകലനം ചെയ്യാൻ കഴിയുന്ന ഒരേയൊരു ശരീര ദ്രാവകം മൂത്രമായിരുന്നു. അതിന്റെ സുതാര്യതയും, വ്യത്യസ്ത നിറങ്ങളും മണവും കൊണ്ടാണ് രോഗം നിശ്ചയിച്ചിരുന്നത്.
3,500-ലധികം വർഷങ്ങൾക്ക് മുമ്പ് തന്നെ പുരാതന ഈജിപ്തിലെയും ഇന്ത്യയിലെയും ഡോക്ടർമാർക്ക് രോഗികളിൽ പ്രമേഹമുണ്ടോയെന്ന് കണ്ടുപിടിക്കാൻ കഴിഞ്ഞിരുന്നു. മനുഷ്യരിൽ . കണ്ടുപിടിക്കപ്പെട്ട ആദ്യത്തെ രോഗങ്ങളിലൊന്നാണ് പ്രമേഹം. ബിസി 1500 മുതലുള്ള ഒരു പുരാതന ഈജിപ്ഷ്യൻ കൈയെഴുത്തുപ്രതി ഈ രോഗത്തെ “മൂത്രം ശൂന്യമാക്കൽ” എന്ന് വിശേഷിപ്പിക്കുന്നു, അതേ സമയം ഇന്ത്യൻ വൈദ്യന്മാർ ഈ രോഗത്തെ മധുമേഹ അല്ലെങ്കിൽ “തേൻ മൂത്രം” എന്ന് വിളിച്ചിരുന്നു, . ഒരു പ്രമേഹ രോഗിയുടെ മൂത്രത്തിന്റെ രുചി ഏതാണ്ട് സാർവത്രികമായി ഒരുപോലെയാണെന്ന് കണ്ടുപിടിച്ചിരുന്നു, പുരാതന ചൈനീസ് നാമത്തിൽ ഇതിന് “പഞ്ചസാര മൂത്രരോഗം” എന്നർത്ഥം വരുന്ന ടാങ് നിയോ ബംഗ് എന്നാണ് അറിയപെട്ടിരുന്നത്.ബിസി മൂന്നാം നൂറ്റാണ്ടിൽ മെംഫിസിലെ അപ്പോളോണിയസ് എന്ന ഗ്രീക്ക് വൈദ്യനാണ് “diabetes” എന്ന പദം ആദ്യമായി ഉപയോഗിച്ചത്. അതിന്റെ അർത്ഥം “കടന്നുപോകുക” എന്നാണ്, (ഒരു പ്രമേഹ രോഗിക്ക് ഇടയ്ക്കിടെ മൂത്രമൊഴിക്കാൻ തോന്നുന്ന പ്രവണതയെ ഇത് സൂചിപ്പിക്കുന്നു). 1674-ൽ ഇംഗ്ലീഷ് ഭിഷഗ്വരനായ തോമസ് വില്ലിസ് പ്രമേഹത്തിന് മെലിറ്റസ് അല്ലെങ്കിൽ “ഹണി സ്വീറ്റ്” എന്ന പദം ഉപയോഗിച്ചു. തന്റെ മുൻഗാമികളെപ്പോലെ വില്ലിസും ഒരു പ്രമേഹരോഗിയുടെ മൂത്രം “തേനോ പഞ്ചസാരയോ ചേർത്തത് പോലെ കഠിനമായ മധുരമുള്ളതായി കണ്ടെത്തി.

B4 Admin

Recent Posts

ട്രെയിനിൽ ഉച്ചത്തിൽ പാട്ടുകേട്ടാലും ഫോണിൽ സംസാരിച്ചാലും പിഴ; കർശന നടപടിയുമായി ദക്ഷിണ റെയിൽവേ

ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…

2 days ago

പന്തളം കൊട്ടാരം അംഗം കെ.സി. രാജരാജ വർമ്മ തമ്പുരാൻ അന്തരിച്ചു; ആചാരപ്രകാരം വലിയകോയിക്കൽ ക്ഷേത്രനട അടച്ചു, ഒക്ടോബർ 30-ന് നട തുറക്കും

പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…

3 days ago

റോയെ ഭയന്ന പാക് ഭീകരന് ദുരൂഹ അന്ത്യം; ലഷ്കർ സ്ഥാപക നേതാവ് അബു ഹാഷിം ലാഹോറിൽ കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു

അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…

3 days ago

സൂപ്പർ എൽനിനോ വരുന്നു? കേരളത്തെ കാത്തിരിക്കുന്നത് കൊടുംചൂടോ, മഴക്കെടുതിയോ?

ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…

3 days ago

അവലോകന യോഗത്തിന്റെ പേരിൽ അയ്യപ്പഭക്തരെ മണിക്കൂറുകളോളം തടഞ്ഞിട്ടു; വിഐപി സംസ്കാരത്തിനെതിരെ പ്രതിഷേധം ശക്തം, ഹൈക്കോടതി അടിയന്തരമായി ഇടപെടണമെന്ന് ക്ഷേത്രാചാര സംരക്ഷണ സമിതി

ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…

4 days ago

സ്വയംസേവക് സംഘ് 101-ന്റെ നിറവിൽ ആർഎസ്എസ് നാഗ്പൂർ വിജയദശമി മഹോത്സവം ഒക്ടോബർ 20-ന്, ഡോ. മോഹൻ ഭാഗവത് സന്ദേശം നൽകും

രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…

4 days ago