ദില്ലി : സ്വദേശി ഉത്പന്നങ്ങള്‍ക്ക് മാത്രമായി ഒരു ഓണ്‍ലൈന്‍ റീട്ടെയില്‍ വെബ്‌സൈറ്റ് ആരംഭിക്കാനുള്ള ഒരുക്കത്തില്‍ ബാബാ രാംദേവിന്റെ പതഞ്ജലി. ഓര്‍ഡര്‍ മീ എന്ന പേരിലാണ് സൈറ്റ് ആരംഭിക്കുക.മേഡ് ഇന്‍ ഇന്ത്യ , സ്വദേശി ഉത്പന്നങ്ങളാണ് പതഞ്ജലി ഈ സൈറ്റ് വഴി വില്‍ക്കുന്നത്.പതഞ്ജലിയുടെ സ്വന്തം ആയുര്‍വേദ ഉല്‍പ്പന്നങ്ങള്‍ക്ക് പുറമേ മറ്റ് ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന കടകളുമായും ബന്ധിപ്പിക്കും.ഓണ്‍ലൈന്‍ മാര്‍ക്കറ്റ് ഭീമന്മാരായ ഫ്‌ലിപ്പ് കാര്‍ട്ടിനേയും ആമസോണിനേയും കടത്തിവെട്ടാനുള്ള ശ്രമത്തിലാണ് പതഞ്ജലിയുടെ ഓണ്‍ലൈന്‍ സംരഭം വിഭാവനം ചെയ്തിരിക്കുന്നത്..
അടുത്ത പതിനഞ്ച് ദിവസത്തിനുള്ളില്‍ വെബ്‌സൈറ്റ് ലോഞ്ച് ചെയ്യും. ഓര്‍ഡറുകള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ സൗജന്യമായി വീട്ടില്‍ എത്തിക്കും.പ്രധാനമന്ത്രി നരേന്ദ്രമോദി ആത്മനിര്‍ഭര്‍ ഭാരത് എന്ന ലക്ഷ്യം മുന്നോട്ട് വച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് ആശയത്തെ പിന്തുണച്ച് ബാബ രാംദേവ് രംഗത്തെത്തിയത്. 24 മണിക്കൂറും സേവനം നല്‍കുന്ന ഡോക്ടര്‍മാരും ഈ സൈറ്റിനൊപ്പമുണ്ടാകും. ഒപ്പം യോഗയെപ്പറ്റിയുള്ള പാഠ്യവിഷയങ്ങളും ഈ സൈറ്റിലൂടെ നല്‍കും. 2021 ഓടെ ഇന്ത്യയില്‍ 100 ബില്യണ്‍ ഡോളറിന്റെ ഓണ്‍ലൈന്‍ റീട്ടെയില്‍ വ്യാപാരം നടക്കുമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
തെലങ്കാനയില്‍ മന്ത്രവാദ ആരോപണം ഉന്നയിച്ച് 21 കാരന്‍ അമ്മയെ ജീവനോടെ തീവച്ചു കൊന്നു. ഓട്ടോറിക്ഷ ഡ്രൈവറായ പ്രതി കരി ദുര്‍ഗേഷ്,…
അഹമ്മദാബാദ്: ഡിജിറ്റല്‍ ഡെലിവറി പോര്‍ട്ടലുകളും ഉപയോഗിച്ച വസ്ത്രങ്ങളുടെ പാഴ്‌സലുകളും മറയാക്കി നഗരത്തിലേക്ക് അനധികൃതമായി മദ്യം കടത്തിയ ഒരു പ്രധാന വ്യാജമദ്യ…
ദില്ലിയിലെ യാത്രക്കാര്‍ക്ക് റൈഡ്-ഹെയ്ലിംഗ് ആപ്പുകള്‍ വഴി പിങ്ക് ഇലക്ട്രിക് ഓട്ടോകള്‍ ബുക്ക് ചെയ്യാന്‍ ഉടന്‍ അവസരമൊരുങ്ങും. ഈ പ്ലാറ്റ്ഫോമുകളില്‍ ഡ്രൈവര്‍മാര്‍ക്ക്…
റിയാദ്: റിയാദിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലെ പാസഞ്ചര്‍ ടെര്‍മിനലിന് നേരെ ഹൂതികളുടെ പുതിയ വ്യോമാക്രമണം. ഒരു ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ 13 പേരുടെ…
ദുബൈ : ഒമാന്‍ തീരത്ത് നിക്കരാഗ്വയുടെ പതാകയേന്തിയ എംടി പെട്രോ ഡോള്‍ഫിന്‍ എന്ന കപ്പലിന് നേരെ ഡ്രോണ്‍ ആക്രമണം ഉണ്ടായി.…
റിയാദ്: സൗദി അറേബ്യയിലെ റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണശ്രമം. ലക്ഷ്യസ്ഥാനത്തേക്ക് കുതിച്ചെത്തിയ ക്രൂസ് മിസൈല്‍…