പത്തനംതിട്ട: പത്തനംതിട്ടയില്‍ 90 പേരുടെ കോവിഡ്-19 പരിശോധനഫലങ്ങള്‍ കൂടി നെഗറ്റീവ്. നിസാമുദീനില്‍ നിന്നെത്തിയ രണ്ട് പേരുടെ ഫലങ്ങളും നെഗറ്റീവാണ്. ഇനി 95 പേരുടെ ഫലങ്ങള്‍ മാത്രമാണ് വരാനുള്ളത്.
പത്തനംതിട്ടയില്‍ അഞ്ച് പേരാണ് കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. 7,980 പേര്‍ ജില്ലയില്‍ നിരീക്ഷണത്തിലുണ്ട്. ഇതില്‍ 19 പേര്‍ ആശുപത്രിയിലാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. എട്ട് പേര്‍ക്കാണ് ജില്ലയില്‍ രോഗം ഭേദമായത്.

