പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദില്‍ പൊതുസ്ഥലത്ത് ലോക്ക് ഡൗണ്‍ ലംഘനം. വെള്ളിയാഴ്ച നൂറുകണക്കിന് ആളുകളാണ് വിലക്ക് ലംഘിച്ച് കൊണ്ട് നഗരത്തിലെ പള്ളിയില്‍ നിസ്‌കാരത്തിന് എത്തിയത്. വിലക്കുകള്‍ ലംഘിച്ചതിനു പുറമെ നിസ്‌കാരത്തിനെത്തിയ ഒരാള്‍ പോലും സുരക്ഷയ്ക്കു വേണ്ടി മാസ്‌ക് ധരിച്ചിരുന്നില്ല.
സംഭവമറിഞ്ഞെത്തിയ പശ്ചിമബംഗാള്‍ പോലീസ് എല്ലാവരെയും പിരിച്ചു വിടുകയായിരുന്നു.ആരോ ചിത്രീകരിച്ച വീഡിയോയില്‍ പോലീസുകാര്‍ ”നിങ്ങളില്‍ ഒരാള്‍ പോലും മാസ്‌ക് ധരിച്ചിട്ടില്ല” എന്നെ വിളിച്ചു പറയുന്നുണ്ട്.ഗോപി നഗര്‍ മസ്ജിദില്‍ നടന്ന സംഭവത്തിന്റെ വീഡിയോ പുറത്തായതോടെ, ബംഗാള്‍ പോലീസ് വിമര്‍ശനമാണ് നേരിടുന്നത്.

