ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ വീണ്ടും പാക് പ്രകോപനം. വിവിധ ഇടങ്ങളില്‍ നടന്ന ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ സൈന്യം വധിച്ചു. വെടിവയ്പ്പില്‍ ഒരു ജവാന്‍ വീരമൃത്യു വരിച്ചു. രജൗരി ജില്ലയിലെ കലാക്കോട്ട് മേഖലയില്‍ നടന്ന ഏറ്റുമുട്ടലില്‍ ആണ് സുരക്ഷ സേന ഒരു ഭീകരനെ വധിച്ചത്.
കാശ്മീരിലെ കത്വ, സാമ്പ മേഖലയിലെ ജനവാസ പ്രദേശങ്ങളിലും പാകിസ്ഥാന്‍ ആക്രമണം നടത്തി. വെടിവയ്പ്പില്‍ പന്ത്രണ്ടോളം വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചു. വീടുകള്‍ക്ക് ഉള്ളിലേക്ക് വരെ ബുള്ളറ്റുകള്‍ എത്തി.

