തൃശൂര്‍: കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ കുടുംബശ്രീ സംരംഭകര്‍ക്കും അയല്‍ക്കൂട്ട അംഗങ്ങള്‍ക്കുമായി ഓണക്കാലത്തെ രുചിഭേദങ്ങള്‍ എന്ന പേരില്‍ പാചകമത്സരം സംഘടിപ്പിക്കുന്നു. 5 ഘട്ടങ്ങളായാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. ഓരോ ഘട്ടങ്ങളിലും തയ്യാറാക്കേണ്ട വിഭവങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നിശ്ചിത സമയത്ത് ജില്ലാ മിഷനില്‍ നിന്നും അറിയിക്കും.
തിരഞ്ഞെടുക്കപ്പെടുന്ന വിഭവങ്ങളുടെ ഫോട്ടോ, റെസിപ്പി, തയ്യാറാക്കിയ അംഗത്തിന്റെ ഫോട്ടോ എന്നിവ ജില്ലാ മിഷന്‍ തയ്യാറാക്കുന്ന റെസിപ്പി പുസ്തകത്തില്‍ പ്രസിദ്ധീകരിക്കുന്നതാണ്. അതോടൊപ്പം തിരഞ്ഞെടുക്കപ്പെടുന്ന വിഭവങ്ങളുടെ വിഡിയോകള്‍ ജില്ലാ മിഷന്റെ ഫേസ്ബുക്ക് പേജില്‍ അപ്ലോഡ് ചെയ്യും.
ബ്ലോക്ക് കോഡിനേറ്റര്‍മാര്‍ വഴിയോ ജില്ലാ മിഷനില്‍ നിന്നും ലഭ്യമാകുന്ന ഗൂഗിള്‍ ഫോം വഴിയോ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. രജിസ്‌ട്രേഷന്‍ സൗജന്യമാണ്. കുടുംബശ്രീ സംരംഭം യൂണിറ്റിലെ അംഗങ്ങള്‍ക്കും താല്പര്യമുള്ള അയല്‍ക്കൂട്ടങ്ങളിലെ അംഗങ്ങള്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. മത്സരാര്‍ത്ഥികള്‍ അയല്‍ക്കൂട്ട അംഗങ്ങളും തൃശ്ശൂര്‍ ജില്ലയിലെ സ്ഥിരതാമസക്കാരുമാകണം. വിഭാഗത്തിന്റെ ചേരുവകള്‍, പാചകം ചെയ്യുന്ന രീതി എന്നിവ കൃത്യമായി തയ്യാറാക്കി റെസിപ്പി അയക്കേണ്ടതാണ്.
ന്യൂയോർക്കിലെ ക്വീൻസിലുള്ള സിനഗോഗിന് പുറത്ത് നടന്ന പ്രതിഷേധ പ്രകടനത്തിനിടെ ഹമാസിനെ അനുകൂലിച്ച് മുദ്രാവാക്യങ്ങൾ ഉയർന്ന സംഭവത്തെ അപലപിച്ച് മേയർ സോഹ്‌റാൻ…
മിസിസിപ്പി: അമേരിക്കയിലെ മിസിസിപ്പിയിലുള്ള ക്ലേ കൗണ്ടിയിലുണ്ടായ വെടിവെപ്പിൽ ആറുപേർ കൊല്ലപ്പെട്ടു. മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിലായാണ് ആക്രമണം നടന്നതെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ…
സമൂഹ മാദ്ധ്യമമായ ഇൻസ്റ്റഗ്രാമിലെ 1.75 കോടി ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നുവെന്ന് സൈബർ സുരക്ഷാ കമ്പനിയായ മാൽവെയർബൈറ്റ്‌സ്. ഈ വിവരങ്ങൾ ഡാർക്ക്…
അടൂര്‍ പ്രകാശും ആന്റോ ആന്റണിയും ഉണ്ണികൃഷ്ണന് പോറ്റിയും വ്യവസായിയുമായി സോണിയ ഗാന്ധിയെ കണ്ടത് ശബരിമലയിലെ സ്വര്‍ണ്ണത്തിന് മാര്‍ക്കറ്റ് കണ്ടെത്താനാണെന്ന് ബിജെപി…
തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നില്‍ സിപിഎം- കോണ്‍ഗ്രസ് കുറുവാ സംഘമാണെന്ന ഗുരുതരാരോപണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.…
അയോദ്ധ്യ ശ്രീരാമക്ഷേത്ര സമുച്ചയത്തിനുള്ളിൽ നുഴഞ്ഞുകയറി നിസ്കരിക്കാൻ ശ്രമിച്ച കശ്മീർ സ്വദേശിയെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ നിന്നുള്ള…