Friday, December 19, 2025

പിന്തുടർന്ന് കൊള്ളയടി,നാലംഗ സംഘം പിടിയിൽ

റിയാദ്: ബാങ്കുകളില്‍ നിന്ന് പണം പിന്‍വലിച്ച് പുറത്തിറങ്ങുന്ന ഉപഭോക്താക്കളെ പിന്തുടര്‍ന്ന് കൊള്ളയടിക്കുന്ന പ്രവാസികള്‍ സൗദി അറേബ്യയില്‍ അറസ്റ്റില്‍. നാലംഗ സംഘത്തെ അറസ്റ്റ് ചെയ്തതായി റിയാദ് പ്രവിശ്യ പൊലീസ് വക്താവ് കേണല്‍ ശാകിര്‍ അല്‍തുവൈജിരി അറിയിച്ചു. 

അഞ്ചു ലക്ഷത്തിലേറെ റിയാലാണ് എത്യോപ്യക്കാരായ പ്രതികളുടെ പക്കല്‍ നിന്നും കണ്ടെടുത്തത്. മോഷ്ടിച്ച കാറുകള്‍ രൂപമാറ്റം വരുത്തി ഈ കാറുകളിലാണ് പ്രതികള്‍ ബാങ്ക് ഉപഭോക്താക്കളെ പിന്തുടര്‍ന്നിരുന്നത്. മാരകായുധങ്ങള്‍ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയും ആക്രമിച്ചുമാണ് പ്രതികള്‍ പണം തട്ടിയെടുത്തിരുന്നത്. നഗരമധ്യത്തിലെ ഉലയ്യ ഡിസ്ട്രിക്ടില്‍ ബാങ്ക് ഉപഭോക്താക്കളില്‍ ഒരാളെ ആക്രമിച്ച് പണം തട്ടിയെടുക്കുന്നതിനിടെയാണ് സംഘം സുരക്ഷാ വകുപ്പിന്റെ പിടിയിലായത്. കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി റിയാദ് പൊലീസ് വക്താവ് അറിയിച്ചു.

Related Articles

Latest Articles