ചെന്നൈ: കോവിഡ് ബാധിച്ച് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കഴിയുന്ന പിന്നണിഗായകൻ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യ നില മെച്ചപ്പെട്ട് വരുന്നതായി കുടുംബം അറിയിച്ചു. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ ആരോഗ്യ നില സംബന്ധിച്ച വ്യാജ വാർത്തകൾ ഒഴിവാക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു. ഇന്നലെ രാത്രി മുതല് അദ്ദേഹത്തിന്റെ റെ ആരോഗ്യനില ഭേദപ്പെട്ട് വരുന്നതായി മകന് എസ്പി ചരണ് അറിയിച്ചു. എല്ലാവരുടേയും പ്രാര്ത്ഥനകള്ക്ക് നന്ദിയുണ്ടെന്നും കുടുംബം പറഞ്ഞു.
കോവിഡ് ചികിത്സയ്ക്കായി ഒരാഴ്ച മുമ്പ് ആശുപത്രിയിൽ പ്രവേശിച്ച ഉടൻ തന്നെ തൻ്റെ ആരോഗ്യനിലയും രോഗവിവരവും വ്യക്തമാക്കി എസ്പിബി വീഡിയോ പുറത്തുവിട്ടിരുന്നു. രോഗമുക്തനായി ഉടന് തിരിച്ചെത്തുമെന്ന ആത്മവിശ്വാസമാണ് അദ്ദേഹത്തിന്റെ വാക്കുകളില് നിറഞ്ഞത്.
വ്യാഴാഴ്ച വൈകിട്ട് വന്ന മെഡിക്കല് ബുള്ളറ്റിനിലും എസ്പിബിയുടെ ആരോഗ്യനില സാധാരണനിലയില്ലാണെന്ന വിവരമായിരുന്നു ഉണ്ടായിരുന്നത്. എന്നാല് വ്യാഴാഴ്ച അര്ധരാത്രിയോടെ ഗായകൻ്റെ ആരോഗ്യനില വഷളാവുകയും തുടർന്ന് ഐസിയുവിലേക്ക് മാറ്റുകയും ചെയ്തു. ഇപ്പോൾ സംഗീതത്തെ ഇഷ്ടപ്പെടുന്ന എല്ലാവരും അദ്ദേഹത്തിന്റെ തിരിച്ചുവരവിനായി പ്രാർത്ഥനകളിലാണ്.
റിയാദ് : വിമാനത്താവളങ്ങള്ക്കും വിശുദ്ധ നഗരങ്ങള്ക്കും നേരെ ആക്രമണം നടത്തുന്ന ഹൂതികള് വലിയ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് സൗദി മന്ത്രിസഭാ…
ദില്ലി : ഇലക്ഷന് കമ്മീഷനെതിരെ (EC) പ്രതിപക്ഷം നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധി തന്നെ…
ദില്ലി : ചീഫ് ഇലക്ഷന് കമ്മീഷണര് ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കുന്ന പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധിക്കെതിരെ…
ദില്ലി : ലോകത്തിലെ ഏറ്റവും അപകടകരമായ രാജ്യങ്ങളുടെ പട്ടിക Numbeo-യുടെ 2026 ക്രൈം ഇന്ഡക്സ് (Crime Index) പുറത്തുവിട്ടു. കുറ്റകൃത്യങ്ങളുടെ…
ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും ചൈന എത്ര നിഷേധിച്ചാലും യഥാര്ഥ വസ്തുതകളെ ഇല്ലാതാക്കാനാവില്ലെന്നും കേന്ദ്ര സര്ക്കാര് വ്യക്തമാക്കി. ലഡാക്കിലെ 28…
നവരാത്രിയുടെ മൂന്നാം നാളില് രാജ്യത്തിന് ആശംസകള് നേര്ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തവണ നവരാത്രി ആശംസയോടൊപ്പം ഒരു മലയാള സിനിമയിലെ…