Tuesday, October 13, 2026

പിന്നണി ഗായകൻ എസ് പിബി യുടെ ആരോഗ്യനില മെച്ചപ്പെട്ട് വരുന്നതായി കുടുംബം ; വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുതെന്ന് അഭ്യർത്ഥന

ചെന്നൈ: കോവിഡ് ബാധിച്ച് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കഴിയുന്ന പിന്നണിഗായകൻ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യ നില മെച്ചപ്പെട്ട് വരുന്നതായി കുടുംബം അറിയിച്ചു. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ ആരോഗ്യ നില സംബന്ധിച്ച വ്യാജ വാർത്തകൾ ഒഴിവാക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു. ഇന്നലെ രാത്രി മുതല്‍ അദ്ദേഹത്തിന്റെ റെ ആരോഗ്യനില ഭേദപ്പെട്ട് വരുന്നതായി മകന്‍ എസ്പി ചരണ്‍ അറിയിച്ചു. എല്ലാവരുടേയും പ്രാര്‍ത്ഥനകള്‍ക്ക് നന്ദിയുണ്ടെന്നും കുടുംബം പറഞ്ഞു.

കോവിഡ് ചികിത്സയ്ക്കായി ഒരാഴ്ച മുമ്പ് ആശുപത്രിയിൽ പ്രവേശിച്ച ഉടൻ തന്നെ തൻ്റെ ആരോ​ഗ്യനിലയും രോ​ഗവിവരവും വ്യക്തമാക്കി എസ്പിബി വീഡിയോ പുറത്തുവിട്ടിരുന്നു. ‍രോഗമുക്തനായി ഉടന്‍ തിരിച്ചെത്തുമെന്ന ആത്മവിശ്വാസമാണ് അദ്ദേഹത്തിന്റെ വാക്കുകളില്‍ നിറഞ്ഞത്.

വ്യാഴാഴ്ച വൈകിട്ട് വന്ന മെഡിക്കല്‍ ബുള്ളറ്റിനിലും എസ്പിബിയുടെ ആരോഗ്യനില സാധാരണനിലയില്ലാണെന്ന വിവരമായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ വ്യാഴാഴ്ച അര്‍ധരാത്രിയോടെ ​ഗായകൻ്റെ ആരോഗ്യനില വഷളാവുകയും തുട‍ർന്ന് ഐസിയുവിലേക്ക് മാറ്റുകയും ചെയ്തു. ഇപ്പോൾ സംഗീതത്തെ ഇഷ്ടപ്പെടുന്ന എല്ലാവരും അദ്ദേഹത്തിന്റെ തിരിച്ചുവരവിനായി പ്രാർത്ഥനകളിലാണ്.

Related Articles

Latest Articles