ദില്ലി : അയോധ്യയില്‍ നാളെ നടക്കാനിരിക്കുന്ന രാമക്ഷേത്രത്തിന്റെ ഭൂമിപൂജ ചടങ്ങിന്റെ വേദിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം നാലു പേര് മാത്രം. ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരുൾപ്പെടെ നാല് പേർ മാത്രമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കൊപ്പം വേദി പങ്കിടുന്നത്. ആർഎസ്‌എസ് മേധാവി മോഹൻ ഭഗവത്, ശ്രീരാമ ജന്മ ഭൂമി തീർത്ഥ തീർത്ത് ട്രസ്റ്റ് പ്രസിഡന്റ് മഹാന്ത് നൃത്ത ഗോപാൽ ദാസ് എന്നിവരാണ് വേദി പങ്കിടുന്ന മറ്റ് രണ്ടുപേർ . കോവിഡ് പ്രതിസന്ധിയും മുന്‍കരുതലുകളും കണക്കിലെടുത്ത് ആളുകളെ പങ്കെടുപ്പിക്കാതെയാണ് ചടങ്ങ് നടത്തുന്നത്.
ചടങ്ങിനോടനുബന്ധിച്ച് ക്ഷണപത്രം ഇന്നലെയാണ് പുറത്തിറക്കിയത്. ക്ഷണിക്കപ്പെട്ടവരിൽ ആകെ രണ്ട് മുസ്ലിം പ്രതിനിധികൾ മാത്രമാണുള്ളത് . ആദ്യ ക്ഷണം ബാബറി വ്യവഹാരിയായ ഹാഷിം അൻസാരിയുടെ മകൻ ഇക്ബാൽ അൻസാരിക്ക്. വർഷങ്ങളായി അനാഥ മൃതദേഹങ്ങൾക്ക് അന്ത്യ കർമ്മം ചെയ്യുന്ന പദ്‌മശ്രീ ജേതാവായ മുഹമ്മദ് ഷെരീഫാണ് .ഇരുവർക്കും കാവി നിറമുള്ള ക്ഷണക്കത്തിനൊപ്പം രാമ ലല്ലയുടെ ചിത്രവും അയക്കുന്നുണ്ട്.
തനിക്ക് ആദ്യത്തെ ക്ഷണം ലഭിക്കണമെന്നത് ശ്രീരാമന്റെ ആഗ്രഹമായിരുന്നുവെന്ന് , ” ഇക്ബാൽ അൻസാരി പറഞ്ഞു.
ബുധനാഴ്ച നടക്കുന്ന ഭൂമി പൂജയിലേക്ക് വെറും 150 പേര്‍ക്കു മാത്രമാണ് ക്ഷണം. ബി.ജെ.പിക്കായി രാമക്ഷേത്ര ക്യാമ്പെയിൻ നടത്തിയ മുതിര്‍ന്ന നേതാക്കളായ എല്‍.കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമ ഭാരതി എന്നിവരെയും പ്രത്യേകം ക്ഷണിച്ചിട്ടുണ്ട്. അതേസമയം , കോവിഡ് വ്യാപനത്തിെന്റ സാഹചര്യത്തില്‍ ചടങ്ങില്‍ നിന്നും തന്നെ ഒഴിവാക്കണമെന്ന് ഉമ ഭാരതി ആവശ്യപ്പെട്ടു. അതിനിടെ രാമക്ഷേത്ര നിര്‍മാണത്തിന്റെ പ്രതീകാത്മ തുടക്കം എന്ന രീതിയില്‍ പ്രധാനമന്ത്രി 40 കിലോ വെള്ളികൊണ്ടുള്ള കല്ല് സ്ഥാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകളുണ്ട്
ഭാരതത്തിന്റെ തദ്ദേശീയ പ്രതിരോധ സാങ്കേതികവിദ്യയ്ക്ക് രാജ്യാന്തര തലത്തിൽ ലഭിക്കുന്ന അംഗീകാരത്തിന്റെ പുതിയ ഉദാഹരണമായി ബ്രഹ്മോസ് മിസൈലിനെക്കുറിച്ച് ഫിലിപ്പീൻസ് അംബാസഡർ ജോസൽ…
ഗുജറാത്തിലെ പ്രസിദ്ധമായ സോമനാഥ ക്ഷേത്രത്തിന് സമീപം മാംസാഹാര ഭക്ഷണത്തിന്റെ തയ്യാറാക്കൽ, വിൽപ്പന, സംഭരണം എന്നിവയ്ക്ക് ഏർപ്പെടുത്തിയ വിലക്ക് നീക്കണമെന്ന ഹോട്ടൽ…
അമേരിക്കയിലെ സിയാറ്റിലിൽ നടന്ന ദീപാവലി ആഘോഷത്തിനിടെ ഹിന്ദു സമൂഹത്തെ ലക്ഷ്യമിട്ട് വംശീയ അധിക്ഷേപവുമായി തീവ്ര വലതുപക്ഷ പ്രവർത്തകൻ ജേക്ക് ലാങും…
കൊച്ചി: നിക്ഷേപകരുടെ പണം എവിടെപ്പോയി? കോടികളുടെ സാമ്പത്തിക ഇടപാടുകൾക്ക് പിന്നിൽ ആരൊക്കെ? ബിഎൽഎം സാമ്പത്തിക തട്ടിപ്പ് കേസിൽ അന്വേഷണം കൂടുതൽ…
പലതറകളിലായി രാജ്യത്തിന്റെ വളർച്ചയെ ദശാബ്ദങ്ങളോളം തടഞ്ഞുനിർത്തിയിരുന്ന നക്സൽ ഭീകരവാദത്തിനെതിരെയുള്ള പോരാട്ടത്തിൽ ഭാരതം സമ്പൂർണ്ണ വിജയം കൈവരിച്ചതിന് ശേഷമുള്ള ആദ്യ ദീപാവലി…
ചൈനീസ് അതിർത്തിയുടെ കരുത്തുറ്റ പ്രതിരോധത്തിന് ആക്കംകൂട്ടിക്കൊണ്ട് ലഡാക്കിലെ മുധ്-ന്യോമ വ്യോമസേനാ താവളത്തിൽ ഇന്ത്യൻ വ്യോമസേനയുടെ കരുത്തനായ 'ഗജരാജ്' (IL-76MD) ഭാരോദ്വഹന…