Sunday, November 8, 2026

പുണ്യ പൂജാ മുഹൂർത്തത്തിൽ, പ്രധാന മന്ത്രിക്കൊപ്പം വേദിയിൽ ആരൊക്കെ?

ദില്ലി : അ​യോ​ധ്യ​യി​ല്‍ നാളെ നടക്കാനിരിക്കുന്ന രാ​മ​ക്ഷേ​ത്ര​ത്തി​ന്‍റെ ഭൂമിപൂജ ച​ട​ങ്ങി​ന്‍റെ വേ​ദി​യി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കൊ​പ്പം നാ​ലു പേ​ര്‍ മാ​ത്രം. ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരുൾപ്പെടെ നാല് പേർ മാത്രമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കൊപ്പം വേദി പങ്കിടുന്നത്. ആർ‌എസ്‌എസ് മേധാവി മോഹൻ ഭഗവത്, ശ്രീരാമ ജന്മ ഭൂമി തീർത്ഥ തീർത്ത് ട്രസ്റ്റ് പ്രസിഡന്റ് മഹാന്ത് നൃത്ത ഗോപാൽ ദാസ് എന്നിവരാണ് വേദി പങ്കിടുന്ന മറ്റ് രണ്ടുപേർ . കോ​വി​ഡ് പ്ര​തി​സ​ന്ധി​യും മു​ന്‍​ക​രു​ത​ലു​ക​ളും ക​ണ​ക്കി​ലെ​ടു​ത്ത് ആ​ളു​ക​ളെ പ​ങ്കെ​ടു​പ്പി​ക്കാ​തെ​യാ​ണ് ച​ട​ങ്ങ് ന​ട​ത്തു​ന്ന​ത്.

ചടങ്ങിനോടനുബന്ധിച്ച് ക്ഷ​ണ​പ​ത്രം ഇ​ന്ന​ലെ​യാ​ണ് പു​റ​ത്തി​റ​ക്കി​യ​ത്. ക്ഷണിക്കപ്പെട്ടവരിൽ ആകെ രണ്ട് മുസ്ലിം പ്രതിനിധികൾ മാത്രമാണുള്ളത് . ആദ്യ ക്ഷണം ബാബറി വ്യവഹാരിയായ ഹാഷിം അൻസാരിയുടെ മകൻ ഇക്ബാൽ അൻസാരിക്ക്. വർഷങ്ങളായി അനാഥ മൃതദേഹങ്ങൾക്ക് അന്ത്യ കർമ്മം ചെയ്യുന്ന പദ്‌മശ്രീ ജേതാവായ മുഹമ്മദ് ഷെരീഫാണ് .ഇരുവർക്കും കാവി നിറമുള്ള ക്ഷണക്കത്തിനൊപ്പം രാമ ലല്ലയുടെ ചിത്രവും അയക്കുന്നുണ്ട്​.

തനിക്ക് ആദ്യത്തെ ക്ഷണം ലഭിക്കണമെന്നത് ശ്രീരാമന്റെ ആഗ്രഹമായിരുന്നുവെന്ന് , ” ഇക്ബാൽ അൻസാരി പറഞ്ഞു.

ബു​ധ​നാ​ഴ്ച ന​ട​ക്കു​ന്ന ഭൂ​മി പൂ​ജ​യി​ലേ​ക്ക് വെറും 150 പേ​ര്‍​ക്കു മാ​ത്ര​മാ​ണ് ക്ഷ​ണം. ബി.ജെ.പിക്കായി രാമക്ഷേത്ര ക്യാമ്പെയിൻ നടത്തിയ മുതിര്‍ന്ന നേതാക്കളായ എല്‍.കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമ ഭാരതി എന്നിവരെയും പ്രത്യേകം ക്ഷണിച്ചിട്ടുണ്ട്​. അതേസമയം , കോവിഡ്​ വ്യാപനത്തി​​െന്‍റ സാഹചര്യത്തില്‍ ചടങ്ങില്‍ നിന്നും തന്നെ ഒഴിവാക്കണമെന്ന്​ ഉമ ഭാരതി ആവശ്യപ്പെട്ടു. അതിനിടെ രാമക്ഷേ​​ത്ര നിര്‍മാണത്തി​​ന്റെ പ്രതീകാത്മ തുടക്കം എന്ന രീതിയില്‍ പ്രധാനമന്ത്രി 40 കിലോ വെള്ളികൊണ്ടുള്ള കല്ല്​ സ്ഥാപിക്കുമെന്നാണ്​ റിപ്പോര്‍ട്ടുകളുണ്ട്

Related Articles

Latest Articles