കൊച്ചി: മറ്റൊരാള്‍ക്ക് റീച്ചാര്‍ജ് ചെയ്യുന്നതിലൂടെ ക്യാഷ്ബാക്ക് ലഭിക്കുന്ന ഓഫര്‍ അവതരിപ്പിച്ച് വോഡഫോണ്‍. ഒരു ഉപഭോക്താവ് മറ്റൊരു വോഡഫോണ്‍ ഉപഭോക്താവിനായി ഒരു ഓണ്‍ലൈന്‍ റീചാര്‍ജ് നടത്തുകയാണെങ്കില്‍, അയാള്‍ക്ക് 6 ശതമാനം തുക ക്യാഷ്ബാക്കാണ് ലഭിക്കുക.
ഓണ്‍ലൈനില്‍ റീചാര്‍ജ് ചെയ്യാന്‍ കഴിയാത്ത ആളുകള്‍ക്കായി നിങ്ങള്‍ക്ക് റീചാര്‍ജ് ചെയ്യാന്‍ കഴിയും. നിങ്ങള്‍ മൈവോഡഫോണ്‍ ആപ്പ് അല്ലെങ്കില്‍ മൈഐഡിയ ആപ്പ് വഴി നമ്പറുകള്‍ റീചാര്‍ജ് ചെയ്താല്‍ മാത്രമേ ഓഫര്‍ സാധുതയുള്ളൂ. ഇന്റര്‍നെറ്റ് ഇല്ലാത്ത നിരവധി പേര്‍ റീചാര്‍ജ് ചെയ്യാന്‍ ബുദ്ധിമുട്ടുന്നുവെന്ന് മനസ്സിലായതിനെ തുടര്‍ന്നാണ് വോഡാഫോണ്‍- ഐഡിയ ഇത് നടപ്പിലാക്കുന്നത്.

