Friday, December 12, 2025

പുതുച്ചേരിയിൽ എം. എൽ. എ യ്ക്ക് കോവിഡ് സ്ഥിരീകരിച്ചു

പുതുച്ചേരി: പുതുച്ചേരിയില്‍ എം.എല്‍.എയ്‌ക്ക് കോവിഡ് സ്ഥിരീകരിച്ചു. എന്‍.ആര്‍ കോണ്‍ഗ്രസ് നേതാവും കതിര്‍ഗമമം മണ്ഡലത്തിലെ ജനപ്രതിനിധിയുമായ എന്‍.എസ്.ജെ ജയപാലിനാണ് രോഗം സ്ഥിരീകരിച്ചത്. പുതുച്ചേരിയില്‍ രോഗം സ്ഥിരീകരിക്കുന്ന ആദ്യ ജനപ്രതിനിധി കൂടിയാണ് ജയപാല്‍.

രോഗബാധയെ തുടർന്ന് ജയപാലിനെ പുതുച്ചേരിയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന ബഡ്‌ജറ്റ് സമ്മേളനത്തിലും ഇദ്ദേഹം പങ്കെടുത്തിരുന്നു. സമ്മേളനത്തില്‍ പങ്കെടുത്ത സഭാംഗങ്ങളുടെ കോവിഡ് പരിശോധന നടത്തുമെന്ന് മുഖ്യമന്ത്രി വി.നാരായണസ്വാമി പറഞ്ഞു.

Related Articles

Latest Articles