Wednesday, December 24, 2025

പെട്ടിമുടിയിൽ ഇന്ന് രണ്ട് മൃതദ്ദേഹം കൂടി ലഭിച്ചു. ഇതോടെ ആകെ മരണം 51 ആയി.

മൂന്നാർ: പെട്ടിമുടിയിൽ ഇന്ന് രണ്ട് മൃതദ്ദേഹം കൂടി ലഭിച്ചു. ഇതോടെ ആകെ മരണം 51 ആയി. ഉരുൾപൊട്ടി തകർന്ന പെട്ടിമുടിയിൽ അഞ്ചാം ദിവസമായ ഇന്ന് പുഴ കേന്ദ്രീകരിച്ചആണ് പ്രധാന തിരച്ചിൽ നടത്തുക.

തിങ്കളാഴ്ച 6 മൃതദേഹങ്ങൾ പെട്ടിമുടി പുഴയിൽ നിന്ന് ലഭിച്ചതോടെ കൂടുതൽ ആളുകൾ ഒഴുക്കിൽ പെട്ടിരിക്കാമെന്നാണ് അനുമാനം.

പത്ത് കുട്ടികള്‍ ഉള്‍പ്പെടെ 20 പേരെയാണ് ഇനി കണ്ടെത്താനുള്ളത്. ഇതുവരെ 51 മൃതദേഹങ്ങൾ ലഭിച്ചു. പെട്ടിമുടി മേഖലയിൽ കോവിഡ് വ്യാപനത്തിന് സാധ്യത ഉള്ളതിനാൽ ആളുകൾ അനാവശ്യമായി ദുരന്ത ഭൂമി സന്ദർശിക്കരുതെന്നും നിർദേശം ഉണ്ട്.

Related Articles

Latest Articles