Kerala

പൊന്നാനിയിലെ ഇസ്ലാം മതപരിവർത്തന കേന്ദ്രത്തിൽ ബാലികയെ പീഡിപ്പിച്ചു ;പോക്സോ നിയമപ്രകാരം പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു


പൊന്നാനിയിലെ മത പരിവർത്തന കേന്ദ്രമായ മൗലത്തുൽ ഇസ്ലാം സഭയിൽ അഞ്ചര വയസുകാരിക്ക് പീഡനം .കാസർഗോഡ് നിന്ന് മതം മാറാൻ വന്ന യുവതിയുടെ അഞ്ചര വയസ്സായ പെൺകുട്ടിയെ പീഡിപ്പിച്ചതായാണ് പരാതി. പൊന്നാനി പോലീസ് പോക്‌സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

ക്രൈസ്തവ വിഭാഗത്തിൽപ്പെട്ട കാസർകോട് സ്വദേശികളായ കുടുംബം ഒരാഴ്ച മുൻപാണ് പൊന്നാനിയിൽ മതപരിവർത്തനത്തിനായെത്തുന്നത്. അച്ഛനും അമ്മയും രണ്ട് മക്കളുൾപ്പെട്ട സംഘമാണ് മൗനത്തുൽ ഇസ്ലാം സഭയിലെത്തിയത്. ഇവിടെ സ്ത്രീകളേയും പുരുഷന്മാരേയും പ്രത്യേകം പാർപ്പിച്ചാണ് മതപഠനം നടത്തിയിരുന്നത്. അമ്മയോടൊപ്പം താമസിച്ചിരുന്ന പെൺകുട്ടി അച്ഛനെ കാണാനായി പുരുഷൻമാർ താമസിക്കുന്ന ബ്ലോക്കിലേക്ക് പോയപ്പോഴായിരുന്നു പീഡനം. അമ്മയ്ക്ക് അടുത്തേക്ക് തിരിച്ചെത്തിയ കുട്ടി അസ്വസ്ഥതകൾ പ്രകടിപ്പിച്ചപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്. പീഡനത്തിന് പിന്നിൽ അന്തേവാസിയാണെന്നാണ് കുടുംബത്തിൻറെ ആരോപണം.

വീട്ടുകാരുടെ പരാതിയിൽ പോലീസ് പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുട്ടിയെ വൈദ്യപരിശോധനക്ക് ഹാജരാക്കിയ ശേഷം വിശദമായ മൊഴി രേഖപ്പെടുത്തി. പ്രതിയെ കണ്ടാൽ തിരിച്ചറിയാമെന്നതിൻറെ അടിസ്ഥാനത്തിൽ തിരിച്ചറിയിൽ പരിശോധ നടത്താനാണ് പൊലീസിൻറെ നീക്കം. മതപരിവർത്തന കേന്ദ്രത്തിലെ അന്തേവാസികളോടും ജീവനക്കാരോടും തിരിച്ചറിയൽ പരേഡിന് ഹാജരാകാൻ പൊലീസ് നിർദേശം നൽകിയിട്ടുണ്ട്

Sanoj Nair

Recent Posts

പിണറായിയെ രക്ഷിക്കാന്‍ സതീശനും ചെന്നിത്തലയും കുപ്പായമിടുന്നത് രാഹുലിന്റെ നിര്‍ദേശപ്രകാരമോ?. മാസപ്പടി കേസില്‍ എല്‍.ഡി.എഫ്-യു.ഡി.എഫ് ഒത്തുകളി ആരോപിച്ചു കെ. സുരേന്ദ്രന്‍

തിരുവനന്തപുരം : മാസപ്പടി കേസില്‍ പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സ്വീകരിച്ചത് എല്‍.ഡി.എഫ് -…

3 minutes ago

ഉംറ തീര്‍ത്ഥാടകരുടെ സഹായത്തിനായി മക്കയില്‍ പുതിയ കണ്‍ട്രോള്‍ റൂം തുറന്ന് ഭാരതം. ഹെല്‍പ്ലൈന്‍ നമ്പറുകള്‍ പുറത്തുവിട്ടു

ദുബൈ: ഇന്ത്യയില്‍ നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ട സാഹചര്യത്തില്‍, ഉംറ തീര്‍ത്ഥാടകര്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ പൗരന്മാരുടെ സഹായത്തിനായി…

8 minutes ago

രമ്യാ ഹരിദാസ് എം.എല്‍.എയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ കൂട്ടരാജി. ഡ്രൈവറും പടിയിറങ്ങി

തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്‍.എയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ കൂട്ടരാജി. പേഴ്‌സണല്‍ അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര്‍ കുഞ്ഞുമുഹമ്മദും രാജിക്കത്ത്…

25 minutes ago

വ്യോമസേനയ്ക്കും നാവികസേനയ്ക്കും ഇനി അത്യാധുനിക കരുത്ത്. 4,106 കോടിയുടെ വന്‍കിട പ്രതിരോധ കരാറുകളില്‍ ഒപ്പുവെച്ച് ഇന്ത്യ. സാറ്റലൈറ്റും വരുണാസ്ത്ര ടോര്‍പ്പിഡോയും സ്വന്തമാക്കും

ന്യൂഡല്‍ഹി:രാജ്യത്തിന്റെ സൈനിക-പ്രതിരോധ ശേഷി കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ വ്യോമസേനയ്ക്കും നാവികസേനയ്ക്കുമായി 4,106 കോടി രൂപയുടെ രണ്ട് പ്രധാന കരാറുകളില്‍…

30 minutes ago

ദില്ലിയിലെ പ്രതിഷേധത്തിനിടെ വനിതാ പൊലീസിനോട് അനാദരവ് കാട്ടി?. രാഹുല്‍ ഗാന്ധിയും പ്രിയങ്കയും വനിതാ ഉദ്യോഗസ്ഥരെ തള്ളിമാറ്റുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ബിജെപി

ദില്ലി : പ്രതിഷേധത്തിനിടെ വനിതാ പൊലീസ് ഉദ്യോഗസ്ഥയോട് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി അനാദരവോടെ പെരുമാറിയെന്ന ആരോപണവുമായി ബി.ജെ.പി.…

2 hours ago

സ്വന്തം മകളെ തടാകത്തിലേക്ക് വലിച്ചെറിഞ്ഞ് അമ്മ. സമയം പാഴാക്കാതെ തടാകത്തിലേക്ക് എടുത്ത് ചാടി കുട്ടിയെ രക്ഷിച്ച് യുവാക്കള്‍

ഹൈദരാബാദ്: ആറു വയസ്സുള്ള തന്റെ മകളെ ഹൈദരാബാദിലെ ഹുസൈന്‍ സാഗര്‍ തടാകത്തിലേക്ക് വലിച്ചെറിഞ്ഞ് ഒരു അമ്മ. ഓട്ടോറിക്ഷ ഡ്രൈവര്‍, സ്വകാര്യ…

2 hours ago