Kerala

ശബരിമല-മാളികപ്പുറം മേല്‍ശാന്തി നറുക്കെടുപ്പ്. പന്തളം കൊട്ടാരത്തില്‍ നിന്നുള്ള കുരുന്നുകളെ നിശ്ചയിച്ചു, ദേവനന്ദനും അനശ്വരയും സന്നിധാനത്തേക്ക്

ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ മേല്‍ശാന്തിമാരെ തിരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പിനായി പന്തളം കൊട്ടാരത്തില്‍ നിന്ന് കുട്ടികളെ ചുമതലപ്പെടുത്തി. ദേവനന്ദന്‍ അര്‍ജുന്‍, അനശ്വര എം. രഞ്ജിത്ത് എന്നിവരെയാണ് പന്തളം കൊട്ടാരം വലിയ തമ്പുരാന്‍ തിരുവോണം നാള്‍ രാമവര്‍മ്മ രാജ ഇതിനായി നിയോഗിച്ചത്. 2011-ലെ ബഹുമാനപ്പെട്ട സുപ്രീംകോടതി ഉത്തരവിന്‍പ്രകാരമുള്ള റിട്ടയേര്‍ഡ് ജസ്റ്റിസ് കെ.ടി. തോമസിന്റെ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയാണ് കൊട്ടാരത്തില്‍ നിന്ന് കുട്ടികളെ നറുക്കെടുപ്പിനായി അയക്കുന്നത്.

പന്തളം നാലുകെട്ട് കൊട്ടാരത്തിലെ അര്‍ജുന്‍ വി., കോട്ടയം കാരാപ്പുഴ ഇളയകോവിലകത്തെ ശര്‍മ്മദ ആര്‍. വര്‍മ്മ ദമ്പതികളുടെ മകനായ ദേവനന്ദന്‍ അര്‍ജുന്‍ ശബരിമല മേല്‍ശാന്തിയുടെ നറുക്കെടുപ്പ് നിര്‍വ്വഹിക്കും. തൃപ്പൂണിത്തുറ എസ്.എന്‍.വി.പി. സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ദേവനന്ദന്‍.

പന്തളം ശ്രാമ്പിക്കല്‍ കൊട്ടാരത്തില്‍ മുന്‍ രാജപ്രതിനിധി പരേതനായ ആര്‍. കേരളവര്‍മ്മ രാജയുടെ മകള്‍ മൈഥിലി രാജ (കേരള സര്‍വ്വകലാശാല ഗവേഷണ വിദ്യാര്‍ത്ഥിനി), രഞ്ജിത്ത് രാജന്‍ (ഇന്‍ഫോപാര്‍ക്ക് സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍) ദമ്പതികളുടെ മകള്‍ അനശ്വര എം. രഞ്ജിത്ത് മാളികപ്പുറം മേല്‍ശാന്തിയെ നറുക്കെടുക്കും. തൃപ്പൂണിത്തുറ ഭവന്‍സ് വിദ്യാമന്ദിറിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് അനശ്വര.

പന്തളം കൊട്ടാരം വലിയ തമ്പുരാന്റെയും വലിയ തമ്പുരാട്ടിയുടെയും അനുഗ്രഹം വാങ്ങിയ ശേഷം ഒക്ടോബര്‍ 17-ന് രാവിലെ തിരുവാഭരണ മാളികയുടെ മുന്‍പില്‍ വെച്ച് കെട്ടുനിറയ്ക്കും. തുടര്‍ന്ന് വലിയകോയിക്കല്‍ ക്ഷേത്രദര്‍ശനത്തിന് ശേഷം ഉച്ചയ്ക്ക് 12 മണിയോടെ രക്ഷിതാക്കള്‍ക്കും കൊട്ടാരം പ്രതിനിധികളായ കേരള വര്‍മ്മ, മനോജ് വര്‍മ്മ എന്നിവര്‍ക്കുമൊപ്പം സംഘം സന്നിധാനത്തേക്ക് യാത്ര തിരിക്കും.

Sooryasurendran

Recent Posts

കാടിന്റെ താളത്തിൽ പ്രണയകഥ: ഗോത്രജീവിതത്തിന്റെ നേർക്കാഴ്ചയുമായി ‘ചിരം’

സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…

12 hours ago

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം: ഭരണഘടനാ സംരക്ഷണമോ പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ അതിജീവന തന്ത്രമോ?

ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…

17 hours ago

ശബരിമല ദര്‍ശനത്തിന് നിരക്ക് കൂട്ടാന്‍ ദേവസ്വം ബോര്‍ഡ് നീക്കം. അയ്യപ്പഭക്തര്‍ക്ക് അധിക സാമ്പത്തിക ബാധ്യത വരുത്തുന്ന നടപടി ചെറുക്കുമെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്റണി

തിരുവനന്തപുരം : ശബരിമല ദര്‍ശനത്തിനുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ് നിരക്ക് വര്‍ധിപ്പിക്കാനുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…

1 day ago

പിണറായിയെ രക്ഷിക്കാന്‍ സതീശനും ചെന്നിത്തലയും കുപ്പായമിടുന്നത് രാഹുലിന്റെ നിര്‍ദേശപ്രകാരമോ?. മാസപ്പടി കേസില്‍ എല്‍.ഡി.എഫ്-യു.ഡി.എഫ് ഒത്തുകളി ആരോപിച്ചു കെ. സുരേന്ദ്രന്‍

തിരുവനന്തപുരം : മാസപ്പടി കേസില്‍ പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സ്വീകരിച്ചത് എല്‍.ഡി.എഫ് -…

1 day ago

ഉംറ തീര്‍ത്ഥാടകരുടെ സഹായത്തിനായി മക്കയില്‍ പുതിയ കണ്‍ട്രോള്‍ റൂം തുറന്ന് ഭാരതം. ഹെല്‍പ്ലൈന്‍ നമ്പറുകള്‍ പുറത്തുവിട്ടു

ദുബൈ: ഇന്ത്യയില്‍ നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ട സാഹചര്യത്തില്‍, ഉംറ തീര്‍ത്ഥാടകര്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ പൗരന്മാരുടെ സഹായത്തിനായി…

1 day ago

രമ്യാ ഹരിദാസ് എം.എല്‍.എയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ കൂട്ടരാജി. ഡ്രൈവറും പടിയിറങ്ങി

തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്‍.എയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ കൂട്ടരാജി. പേഴ്‌സണല്‍ അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര്‍ കുഞ്ഞുമുഹമ്മദും രാജിക്കത്ത്…

1 day ago