India

സ്വന്തം മകളെ തടാകത്തിലേക്ക് വലിച്ചെറിഞ്ഞ് അമ്മ. സമയം പാഴാക്കാതെ തടാകത്തിലേക്ക് എടുത്ത് ചാടി കുട്ടിയെ രക്ഷിച്ച് യുവാക്കള്‍

ഹൈദരാബാദ്: ആറു വയസ്സുള്ള തന്റെ മകളെ ഹൈദരാബാദിലെ ഹുസൈന്‍ സാഗര്‍ തടാകത്തിലേക്ക് വലിച്ചെറിഞ്ഞ് ഒരു അമ്മ. ഓട്ടോറിക്ഷ ഡ്രൈവര്‍, സ്വകാര്യ ജീവനക്കാരന്‍, ഒരു ബിസിനസമാന്‍ എന്നീ മൂന്ന് വ്യക്തികള്‍ സ്വന്തം ജീവന്‍ പണയപ്പെടുത്തി കുട്ടിയെ ഉടന്‍ തന്നെ രക്ഷപ്പെടുത്തി. എട്ട്, ആറ് വയസ്സുള്ള രണ്ട് പെണ്‍മക്കളുള്ള ബോവന്‍പല്ലി സ്വദേശിനിയായ ഒരു സ്ത്രീ, ഇളയ മകളെ തടാകത്തിലേക്ക് തള്ളിയിട്ട് രക്ഷപ്പെടുകയായിരുന്നു.

ഹൈദരാബാദിലെ അപ്പര്‍ ടാങ്ക് ബണ്ടിലാണ് സംഭവം നടന്നത്. കുട്ടിയുടെ ദീര്‍ഘകാലമായുള്ള അസുഖവും പെരുകിവരുന്ന ചികിത്സാ ചെലവുകളുമാണ് ഈ കടുംകൈ ചെയ്യാന്‍ സ്ത്രീയെ പ്രേരിപ്പിച്ചത് എന്ന് കരുതപ്പെടുന്നു. സ്ത്രീ തന്റെ രണ്ട് കുട്ടികളേയും കൂട്ടി ടാങ്ക് ബണ്ടില്‍ എത്തുകയും, ഐസ്‌ക്രീം വാങ്ങാനായി മൂത്ത മകളെ ദൂരേക്കയക്കുകയും ചെയ്തു. തുടര്‍ന്ന് ആരും കാണാത്ത സമയത്ത് ഇളയ പെണ്‍കുട്ടിയെ തടാകത്തിലേക്ക് തള്ളിയിടുകയായിരുന്നു. വെള്ളത്തിലുണ്ടായിരുന്ന ഒരു മുളങ്കമ്പില്‍ പിടിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച കുട്ടി, തന്റെ അമ്മയാണ് തന്നെ തടാകത്തിലേക്ക് തള്ളിയിട്ടെന്ന് പറഞ്ഞ് ഉറക്കെ കരഞ്ഞു.

ബോറബന്ദ മൊതി നഗര്‍ സ്വദേശിയായ ബാലകൃഷ്ണ കുട്ടിയുടെ നിലവിളി കേട്ട് വഴിപോക്കരെ വിവരമറിയിച്ചു. അപ്പര്‍ ടാങ്ക് ബണ്ടിലൂടെ ഓട്ടോ ഓടിക്കുകയായിരുന്ന ഫഖറുദ്ദീന്‍ ഓട്ടോ നിര്‍ത്തി വെള്ളത്തിലേക്ക് ചാടി. അഫ്‌സറിന്റെ സഹായത്തോടെ അദ്ദേഹം കുട്ടിയെ സുരക്ഷിതമായി കരയിലെത്തിച്ചു. പട്രോളിംഗ് നടത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ കുട്ടിയെ ചികിത്സയ്ക്കായി ഗാന്ധി ആശുപത്രിയിലേക്ക് മാറ്റി. ഡോമാല്‍ഗുഡ പൊലീസ് അമ്മയ്ക്കെതിരെ കൊലപാതകശ്രമത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൂന്ന് നല്ല മനുഷ്യരുടെ പെട്ടെന്നുള്ള രക്ഷാപ്രവര്‍ത്തനത്തെ പ്രശംസിച്ച ഹൈദരാബാദ് പൊലീസ് മേധാവി സജ്ജനാര്‍, അവരുടെ പ്രവൃത്തികള്‍ മനുഷ്യത്വത്തിന്റെയും സാമൂഹിക ഉത്തരവാദിത്തത്തിന്റെയും മികച്ച മാതൃകയാണെന്ന് പറഞ്ഞു.

‘പ്രയാസമനുഭവിക്കുന്നവരെ സഹായിക്കുന്നതിന് പകരം ചിലപ്പോള്‍ മൊബൈല്‍ ഫോണില്‍ വീഡിയോകള്‍ എടുക്കാന്‍ മാത്രം ആളുകള്‍ തിരക്കുകൂട്ടുന്ന ഇക്കാലത്ത്, ഈ മൂന്ന് പൗരന്മാര്‍ കാണിച്ച ധൈര്യവും സമയോചിതമായ ഇടപെടലും മാതൃകാപരമാണ്,’ അദ്ദേഹം പറഞ്ഞു. കടുത്ത വ്യക്തിപരമോ സാമ്പത്തികമോ ആയ ബുദ്ധിമുട്ടുകള്‍ നേരിടുന്ന ആളുകള്‍ ഇത്തരം കടുംകൈകള്‍ ചെയ്യുന്നതിന് പകരം സഹായം തേടണമെന്നും സജ്ജനാര്‍ അഭ്യര്‍ത്ഥിച്ചു.

ബഷീര്‍ബാഗിലെ പൊലീസ് കമ്മീഷണറേറ്റില്‍ നടന്ന ചടങ്ങില്‍ ഓട്ടോറിക്ഷ ഡ്രൈവര്‍ ഫഖറുദ്ദീന്‍, സ്വകാര്യ ജീവനക്കാരന്‍ കെ. ബാലകൃഷ്ണ, ബിസിനസുകാരന്‍ മുഹമ്മദ് അഫ്‌സര്‍ എന്നിവരെ കുട്ടിയുടെ ജീവന്‍ രക്ഷിച്ചതിന് ഷാളുകള്‍ അണിയിച്ചും ക്യാഷ് അവാര്‍ഡുകള്‍ നല്‍കിയും ആദരിച്ചു.

Sooryasurendran

Recent Posts

കേരളത്തിന്റെ റെയിൽ ടൂറിസത്തിൽ ചരിത്രപരമായ കുതിപ്പ് : ആദ്യ വിസ്റ്റാഡോം സർവീസ് ഒക്ടോബർ 22 മുതൽ

കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…

4 hours ago

അക്ഷരവെളിച്ചം പകരാൻ പൗർണ്ണമിക്കാവ് ഒരുങ്ങി: നവരാത്രി മഹോത്സവത്തിന് ഇന്ന് തുടക്കം

മഹോത്സവത്തിന് ഇന്ന് മുതൽ തുടക്കമാകുന്നു. മറ്റ് ക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി, പൂജവെയ്പ്പോടുകൂടി ആരംഭിച്ച് ഈ മാസം 26 തിങ്കളാഴ്ച…

9 hours ago

കാടിന്റെ താളത്തിൽ പ്രണയകഥ: ഗോത്രജീവിതത്തിന്റെ നേർക്കാഴ്ചയുമായി ‘ചിരം’

സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…

1 day ago

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം: ഭരണഘടനാ സംരക്ഷണമോ പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ അതിജീവന തന്ത്രമോ?

ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…

1 day ago

ശബരിമല ദര്‍ശനത്തിന് നിരക്ക് കൂട്ടാന്‍ ദേവസ്വം ബോര്‍ഡ് നീക്കം. അയ്യപ്പഭക്തര്‍ക്ക് അധിക സാമ്പത്തിക ബാധ്യത വരുത്തുന്ന നടപടി ചെറുക്കുമെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്റണി

തിരുവനന്തപുരം : ശബരിമല ദര്‍ശനത്തിനുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ് നിരക്ക് വര്‍ധിപ്പിക്കാനുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…

2 days ago

പിണറായിയെ രക്ഷിക്കാന്‍ സതീശനും ചെന്നിത്തലയും കുപ്പായമിടുന്നത് രാഹുലിന്റെ നിര്‍ദേശപ്രകാരമോ?. മാസപ്പടി കേസില്‍ എല്‍.ഡി.എഫ്-യു.ഡി.എഫ് ഒത്തുകളി ആരോപിച്ചു കെ. സുരേന്ദ്രന്‍

തിരുവനന്തപുരം : മാസപ്പടി കേസില്‍ പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സ്വീകരിച്ചത് എല്‍.ഡി.എഫ് -…

2 days ago