ബീജിംഗ്: കൊവിഡ് മഹാമാരിയുടെ ഭീഷണിക്കെതിരെ ഹോംഗ്‌കോംഗിനു മേല്‍ പരമാധികാരം ഉറപ്പിക്കുന്ന പുതിയ നിയമവുമായി ചൈന. വിവാദ ഹോങ്‌കോംഗ് സുരക്ഷാനിയമം ചൈന പാസാക്കി. ഹോംങ്‌കോംഗിനെ വിദേശശക്തികളുമായി ചേര്‍ന്നുള്ള എല്ലാവിധ ഭിന്നിപ്പിക്കല്‍, അട്ടിമറി, ഭീകരവാദം, ഗൂഢാലോചന എന്നിവയില്‍ നിന്ന് സംരക്ഷിക്കാനുള്ളതാണ് നിയമമെന്ന് ചൈന പറയുന്നു. ഇത്തരമൊരു നിയമം കൊണ്ടുവരുമെന്ന് ചൈന കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു.
ഹോങ്‌കോംഗില്‍ ജനാധിപത്യ പ്രക്ഷോഭങ്ങള്‍ തുടരുന്നതിനിടെയാണ് ചൈന നിയമം കൊണ്ടുവരുന്നത്. ദേശീയ അസംബ്ലിയിലെ സ്ഥിരം സമിതി ഐക്യകണേ്ഠനയാണ് ചൊവ്വാഴ്ച പുലര്‍ച്ചെ നിയമം പാസാക്കിയത്. നിയമം ഹോങ്‌കോംഗിന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് പ്രക്ഷോഭകര്‍ പറയുന്നു. ഹോങ്‌കോംഗിന് പുതിയ നിയമം പുതിയ വെല്ലുവിളികള്‍ ഉയര്‍ത്തുമെന്നും വിമര്‍ശകര്‍ പറയുന്നു. പുതിയ നിയമം നാളെ മുതല്‍ നിലവില്‍ വരും.
ഹോങ്‌കോംഗിന്റെ നീതിന്യായ നിഷ്പക്ഷത ഇല്ലാതാക്കുമെന്നും സ്വാതന്ത്ര്യം തകര്‍ക്കുമെന്നും വിമര്‍ശകര്‍ പറയുന്നു. ചൈനയിലെ സ്ഥിതിയായിരിക്കും ഇവിടെയും വരിക. പുതിയ നിയമം കൊണ്ടുവരുമെന്ന് ചൈന പ്രഖ്യാപിച്ചതു മുതല്‍ രാജ്യാന്തര തലത്തില്‍ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു.
അതേസമയം, നിയമം പാസാക്കിയ കാര്യം ഇതുവരെ ചൈന ഔദ്യോഗികമായി പുറത്തിവിട്ടിട്ടില്ല. നിയമത്തിന്റെ ഉള്ളടക്കവും അജ്ഞാതമാണ്.
1997ലാണ് ഹോങ്‌കോംഗ് ബ്രിട്ടീഷ് നിയന്ത്രണത്തില്‍ നിന്ന് ചൈന ഏറ്റെടുത്തത്. സ്വാതന്ത്ര്യങ്ങള്‍ സംരക്ഷിക്കുമെന്ന് ഉറപ്പിലായിരുന്നു ഏറ്റെടുക്കലെങ്കിലും അവ പിന്നീട് ചൈന തിരസ്‌കരിക്കുകയായിരുന്നു.

