Wednesday, December 24, 2025

പ്രതീക്ഷയോടെ ലോകം: യു കെയിൽ കോവിഡ് വാക്സിന്റെ രണ്ടാം ഘട്ട പരീക്ഷണങ്ങൾ പുരോഗമിക്കുന്നു

ലണ്ടന്‍: വികസിപ്പിച്ച കോവിഡ് വാക്‌സിന്‍ ഉപയോഗിച്ച് യുകെയില്‍ മനുഷ്യരില്‍ രണ്ടാംഘട്ട പരീക്ഷണം ആരംഭിച്ചു. ലണ്ടനിലെ ഇംപീരിയല്‍ കോളജ് വികസിപ്പിച്ച വാക്സിന്‍ പരീക്ഷണമാണ് രണ്ടാം ഘട്ടത്തിലേക്ക് കടന്നത്.

മുന്നൂറോളം സന്നദ്ധപ്രവര്‍ത്തകരാണ് രണ്ടാംഘട്ടത്തിലെ പഠനത്തില്‍ പങ്കെടുക്കുന്നത്. നേരത്തേ, വാക്‌സിന്‍ മൃഗങ്ങളില്‍ പരീക്ഷിച്ചപ്പോള്‍ ഫലപ്രദമായ പ്രതിരോധ പ്രതികരണം സൃഷ്ടിക്കാന്‍ സാധിച്ചതിനെ തുടര്‍ന്നാണ് മനുഷ്യരിലെ പരീക്ഷണ ഘട്ടത്തിലേക്ക് നീങ്ങിയത്.

രണ്ടാം ഘട്ടത്തിലാണ് വാക്‌സിന്‍ പ്രയോഗിച്ചവരില്‍ രോഗത്തിനെതിരെ പ്രതിരോധശേഷി പരീക്ഷിക്കുന്നത്. കൂടാതെ വാക്‌സിന്റെ സുരക്ഷിതത്വം സംബന്ധിച്ച കൂടുതല്‍ വിവരങ്ങളും പരീക്ഷണത്തില്‍ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Related Articles

Latest Articles