തിരുവനന്തപുരം : മഹാരാഷ്ട്രയിലെ പൽഘാറിൽ വച്ച് രണ്ട് സന്യാസി ശ്രേഷ്ഠന്മാരെയും ഡ്രൈവറേയും അതിനിഷ്ഠൂരമായി ആൾക്കൂട്ടം കൊല ചെയ്ത സംഭവം മനുഷ്യ മന:സാക്ഷിയെ ഞെട്ടിപ്പിച്ചുവെന്ന് ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരന്‍. നിരപരാധികളും നിരുപദ്രവകാരികളും നിരായുധരുമായ ഇവരെ 200 ൽ പരം പേർ പോലീസിന്റെ സാന്നിധ്യത്തിൽ ആയുധങ്ങളുമായി വന്ന് അടിച്ചും തല്ലിച്ചതച്ചുമാണ് വധിച്ചത്. ത്രയംബകേശ്വർ ജൂന അഖാഡയിലെ സന്യാസി വര്യന്മാരായിരുന്നു ഇവർ. ഗുരുവിന്റെ സമാധി ചടങ്ങിൽ പങ്കെടുക്കാൻ അതിർത്തി പ്രദേശമായ നന്ദൂർബാഗിലേക്ക് പോകുകയായിരുന്ന ഇവർ അക്രമിക്കപ്പെട്ടത് സിപിഎമ്മിന്റെയും മാവോയിസ്റ്റുകളുടെയും സ്വാധീന മേഖലയിൽ വച്ചാണെന്നു കുമ്മനം രാജശേഖരൻ തൻ്റെ ഫെയ്സ് ബുക്ക് പോസ്റ്റിൽ കുറിച്ചു.അദ്ദേഹത്തിൻ്റെ ഫെയ്സ്ബുക്ക് പോസ്റ്റിൻ്റെ പൂർണ രൂപം ഇങ്ങനെ ,
മഹാരാഷ്ട്രയിലെ പൽഘാറിൽ വെച്ചു 2 സന്യാസി ശ്രേഷ്ഠന്മാരെയും ഡ്രൈവറേയും അതിനിഷ്ഠൂരമായി ആൾക്കൂട്ടം കൊല ചെയ്ത സംഭവം മനുഷ്യ മന:സാക്ഷിയെ ഞെട്ടിപ്പിച്ചു.
നിരപരാധികളും നിരുപദ്രവകാരികളും നിരായുധരുമായ ഇവരെ 200 ൽ പരം പേർ പോലീസിന്റെ സാന്നിധ്യത്തിൽ ആയുധങ്ങളുമായി വന്ന് അടിച്ചും തല്ലിച്ചതച്ചുമാണ് വധിച്ചത്.
ത്രയംബകേശ്വർ ജൂന അഖാഡയിലെ സന്യാസി വര്യന്മാരായിരുന്നു ഇവർ. ഗുരുവിന്റെ സമാധി ചടങ്ങിൽ പങ്കെടുക്കാൻ അതിർത്തി പ്രദേശമായ നന്ദൂർബാഗിലേക്ക് പോകുകയായിരുന്നു. സിപിഎമ്മിന്റെയും മാവോയിസ്റ്റുകളുടെയും സ്വാധീന മേഖലയാണ് അക്രമ സംഭവം നടന്ന സ്ഥലം.
വന്ദ്യവയോധികനായ കാഷായ വസ്ത്രധാരിയെ തലങ്ങും വിലങ്ങും ആളുകൾ ദീർഘനേരം നിന്ദ്യവും നീചവുമായി മർദ്ദിക്കുന്നതും പ്രാണരക്ഷാർത്ഥം മുന്നോട്ട് നീങ്ങുമ്പോൾ ദേഹമാസകലം ആയുധങ്ങൾ കൊണ്ട് അടിച്ചും ഇടിച്ചും നിലത്തു വീഴ്ത്തുന്നതും പിടയുന്നതും അവരെ മരിച്ചുവെന്ന് ഉറപ്പാക്കും വരെ പ്രഹരിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
ഇതൊരു യാദൃശ്ചിക , ആകസ്മിക സംഭവമാണോ ?? അതുവഴി പോയ മറ്റു വാഹനങ്ങൾ എന്തുകൊണ്ട് തടഞ്ഞില്ല ?? യാത്രക്കാരെ മർദ്ദിച്ചില്ല ?? പോലീസ് എന്തുകൊണ്ട് നോക്കിനിന്നു ? കൊറോണ ലോക്ക് ഡൗൺ ഉള്ളപ്പോൾ 200 ൽ പരം പേർ എങ്ങനെ സംഘടിച്ച് റോഡിൽ നിന്നു ? വ്യാഴാഴ്ച ഉണ്ടായ സംഭവം എന്തുകൊണ്ട് തിങ്കളാഴ്ച മാത്രം പുറത്തു വന്നു ?? മാധ്യമങ്ങളിൽ എന്തുകൊണ്ട് വർത്തയായില്ല. ??
ഉത്തർ പ്രദേശിൽ പശു മോഷണത്തിന്റെ പേരിൽ അഖ്‌ലാഖിനേയും , സീറ്റ് തർക്കത്തിന്റെ പേരിൽ , ട്രെയിനിൽ ജുനൈദിനെയും ആൾകൂട്ടം കൊല ചെയ്തപ്പോൾ ശബ്ദിച്ചവരും നഷ്ടപരിഹാരം നൽകിയവരും ഇപ്പോൾ എന്തേ മിണ്ടുന്നില്ല ??
ഒട്ടേറെ ചോദ്യങ്ങൾ ബാക്കി നിൽക്കുന്നു. ധർമ്മ ഭൂമിയായ ഭാരതത്തിൽ ധർമ്മ ഗുരുക്കന്മാരുടെ രക്ത തുള്ളികൾ വീഴുന്നതും അടിയും ഇടിയും കൊണ്ട് പിടഞ്ഞു വീണു മരിക്കുന്നതും വേദനയോടെ നാം നോക്കി കാണുന്നു. ധർമ്മ സ്നേഹികളായ നാം ശക്തമായി പ്രതിഷേധിക്കണം.
കൊറോണക്കെതിരെ ലോക്ക് ഡൗണിൽ കഴിയുമ്പോഴും നമ്മുടെ ഹൃദയം അവർക്ക് വേണ്ടി തുടിയ്ക്കട്ടെ. ധർമ്മത്തിന് വേണ്ടി വീര മൃത്യു വരിച്ച ബലിദാനികളായ ആ മഹാത്മാക്കളുടെ വീര സ്മരണയ്ക്ക് മുൻപിൽ അനന്തകോടി പ്രണാമം!!
ബംഗ്ലാദേശിലെ ചട്ടോഗ്രാമിൽ മതന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ള അക്രമങ്ങൾ തുടരുന്നതിനിടെ ഹിന്ദു കുടുംബത്തിന്റെ വീട് അഗ്നിക്കരയാക്കി അക്രമകാരികൾ. ആക്രമണത്തിൽ വളർത്തുമൃഗങ്ങൾ കൊല്ലപ്പെട്ടു. ജയന്തി…
ദില്ലി : ബംഗ്ലാദേശ്-ഇന്ത്യ നയതന്ത്രബന്ധം വഷളാകുന്നതിനിടെ ബംഗ്ലാദേശ് ഹൈക്കമ്മിഷണറെ വിളിച്ചുവരുത്തി ഇന്ത്യ. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാംവട്ടമാണ് ഹൈക്കമ്മിഷണർ റിയാസ്…
ഇന്ത്യയിലെ പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോയ്ക്ക് തുർക്കി ആസ്ഥാനമായുള്ള എയർലൈനുകളിൽ നിന്ന് വിമാനങ്ങൾ വാടകയ്ക്കെടുക്കുന്നതിന് നൽകിയിരുന്ന അനുമതി നീട്ടിനൽകില്ലെന്ന് വ്യോമയാന നിയന്ത്രണ…
പ്രപഞ്ചത്തിന്റെ വിശാലതയിൽ മനുഷ്യൻ ഒറ്റയ്ക്കാണോ എന്ന ചോദ്യം ശാസ്ത്രലോകത്തെയും സാധാരണക്കാരെയും ഒരുപോലെ ചിന്തിപ്പിക്കുന്ന ഒന്നാണ്. ഭൂമിക്ക് പുറത്ത് ജീവന്റെ സാന്നിധ്യമുണ്ടോ…
തിരുവനന്തപുരം : സംസ്ഥാനത്തെ എസ്‌ഐആർ കരടു വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. voters.eci.gov.in വെബ്‌സൈറ്റിൽ പട്ടിക പരിശോധിക്കാനാകും. 24,80,503 പേരെ വോട്ടര്‍പട്ടികയില്‍നിന്ന് ഒഴിവാക്കിയതായി…
സൗരയൂഥത്തിന്റെ അതിരുകൾ താണ്ടി എത്തിയ അപൂർവ്വ അതിഥിയായ 3I/ATLAS എന്ന ഇന്റർസ്റ്റെല്ലർ വാൽനക്ഷത്രം ഭൂമിക്കരികിലൂടെയുള്ള യാത്ര പൂർത്തിയാക്കി മടക്കയാത്ര തുടങ്ങിയിരിക്കുകയാണ്.…