Monday, December 22, 2025

ബന്ധുക്കള്‍ക്ക് പ്രവേശനമില്ല; പ്രോട്ടോക്കോള്‍ പാലിക്കണമെന്ന് ഡിജിപി

തിരുവനന്തപുരം: പ്രവാസികള്‍ എത്തുമ്പോള്‍ വിമാനത്താവളത്തില്‍ ബന്ധുക്കള്‍ക്ക് പ്രവേശനം അനുവദിക്കില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. നിരീക്ഷണത്തിനായി വീടുകളിലേക്ക് അയയ്ക്കുന്ന ഗര്‍ഭിണികളെയും കുട്ടികളെയും കൂട്ടിക്കൊണ്ടുപോകാന്‍ മാത്രം ഒരു ബന്ധുവിന് പ്രവേശനാനുമതി നല്‍കും.

അവര്‍ എല്ലാവിധ സുരക്ഷാ പ്രോട്ടോക്കോളും പാലിക്കേണ്ടതാണ്. ഡ്യൂട്ടിയിലുളള ഉദ്യോഗസ്ഥരല്ലാതെ മറ്റാരും പ്രവേശിക്കുന്നില്ലെന്ന് ഉറപ്പാക്കണണമെന്നും ഡിജിപി നിര്‍ദേശിച്ചു

അബുദാബിയില്‍നിന്ന് 179 പേരും ദുബായില്‍നിന്ന് 189പേരുമാണ് ഇന്ന് മടങ്ങിയെത്തുന്നത്. കൊച്ചിയിലും കരിപ്പൂരുമായി വന്നിറങ്ങുന്ന ഇവരെ ഏഴുദിവസം സര്‍ക്കാര്‍ ക്വാറന്റൈനില്‍ പാര്‍പ്പിക്കും. പരിശോധനയില്‍ രോഗമില്ലെന്ന് കണ്ടെത്തുന്നവരെ വീടുകളിലേക്ക് വിടുമെന്നും ഇക്കാര്യത്തില്‍ കേന്ദ്രവുമായി ധാരണയിലെത്തിയെന്നും ഡിജിപി വ്യക്തമാക്കി.

Related Articles

Latest Articles