Categories: Kerala

ബാറുടമകൾക്ക് പാരിതോഷികങ്ങൾ വാഗ്ദാനംചെയ്ത് മദ്യക്കമ്പനികൾ; മദ്യംവിറ്റാൽ സ്വർണനാണയം ഉൾപ്പെടെയുള്ള സമ്മാനം

തിരുവനന്തപുരം: ബാറുടമകൾക്ക് പാരിതോഷികങ്ങൾ വാഗ്ദാനംചെയ്ത് മദ്യക്കമ്പനികൾ. ഓണക്കച്ചവടത്തിൽ തങ്ങളുടെ പ്രത്യേകയിനം ബ്രാൻഡുകളെ പ്രോത്സാഹിപ്പിക്കുന്നതിനാണ് ഈ വ്യത്യസ്തമായ നടപടി. കുപ്പിയോടെ മദ്യംവിൽക്കാൻ കോവിഡിന്റെ പശ്ചാത്തലത്തിൽ ബാറുകൾക്ക് അനുമതി നൽകിയതു മുതലെടുത്താണ് ഈ വാഗ്ദാനം. മദ്യംവിറ്റാൽ ബാറുടമയ്ക്ക് സ്വർണനാണയം ഉൾപ്പെടെയുള്ള സമ്മാനങ്ങളാണ് പാരിതോഷികങ്ങളായി നല്‍കുന്നത്. അതോടൊപ്പം വിൽപ്പന കൂടുന്നതനുസരിച്ച് പാരിതോഷികങ്ങളുടെ എണ്ണവും കൂടുമെന്നാണ് പറയുന്നത്.

കുപ്പിയോടെ മദ്യംവിൽക്കാനുള്ള അനുമതി ബിവറേജസ്, കൺസ്യൂമർ ഫെഡ്ഷോപ്പുകൾക്കു മാത്രമുണ്ടായിരുന്നപ്പോൾ മദ്യക്കമ്പനികൾക്ക് ഇത്തരം ഇടപെടലുകൾക്ക് അവസരമുണ്ടായിരുന്നില്ല. എന്നാല്‍ ഇത് ഒരുപരിധിവരെ ബിവറേജസ് കോർപ്പറേഷൻ നിയന്ത്രിച്ചിരുന്നു. ഇത്തരം ക്രമക്കേടുകള്‍ കണ്ടെത്താൻ ബിവറേജസിന് പ്രത്യേക വിജിലൻസ് സ്‌ക്വാഡുമുണ്ട്.

അതേസമയം പുതിയ ക്രമീകരണത്തിലൂടെ ചില്ലറ മദ്യവിൽപ്പനയുടെ 70 ശതമാനവും ബാറുകളിലൂടെയായി. ഇതാണ് മദ്യക്കമ്പനികൾക്ക് ഇടപെടാൻ അവസരം നൽകിയത്. ബാറുകളിൽ ഏത് മദ്യം വിൽക്കണമെന്നു തീരുമാനിക്കാനുള്ള അവകാശം ഉടമയ്ക്കുണ്ട്. ഇവിടെയാണ് ഇപ്പോള്‍ മദ്യക്കമ്പനികളുടെ ഇടപെടൽ.
ബെവ്ക്യൂ ടോക്കൺവഴി ബുക്കുചെയ്യുന്നവർക്കു മാത്രമേ മദ്യം നൽകാവൂ എന്നാണു നിബന്ധന. ബിവറേജസ്, കൺസ്യൂമർഫെഡ് ഷോപ്പുകളിലെല്ലാം ഇതു പാലിക്കുമ്പോൾ ഏറെ ശതമാനം ബാറുകളിലും ടോക്കണില്ലാതെ മദ്യംനൽകുന്നുണ്ട്.

അതേസമയം പഞ്ചനക്ഷത്ര ഹോട്ടലുകളുടെ ഭാഗമായ ബാറുകൾ ഒഴികെയുള്ളവ കുപ്പിയോടെ മദ്യം വിൽക്കുന്നുണ്ട്. പൊതുമേഖലയിൽ തന്നെ 306 വിൽപ്പനകേന്ദ്രങ്ങളുള്ളപ്പോൾ 570 ബാറുകൾക്കാണ് മദ്യവിൽപ്പനയ്ക്ക് അനുമതിയുള്ളത്.

Anandhu Ajitha

Share
Published by
Anandhu Ajitha
Tags: bevcokerala

Recent Posts

ഹമാസിനെ പിന്തുണച്ചുള്ള മുദ്രാവാക്യങ്ങൾ അംഗീകരിക്കാനാവില്ല; ഭീകര സംഘടനയ്ക്ക് നഗരത്തിൽ സ്ഥാനമില്ല ! തള്ളിപ്പറഞ്ഞ് മംദാനി; ഇസ്‌ലാമിസ്റ്റുകൾക്ക് അപ്രതീക്ഷിത തിരിച്ചടി

ന്യൂയോർക്കിലെ ക്വീൻസിലുള്ള സിനഗോഗിന് പുറത്ത് നടന്ന പ്രതിഷേധ പ്രകടനത്തിനിടെ ഹമാസിനെ അനുകൂലിച്ച് മുദ്രാവാക്യങ്ങൾ ഉയർന്ന സംഭവത്തെ അപലപിച്ച് മേയർ സോഹ്‌റാൻ…

8 hours ago

അമേരിക്കയിൽ നടുക്കുന്ന കൂട്ടക്കുരുതി; മിസിസിപ്പിയിൽ മൂന്നിടങ്ങളിലായി നടന്ന വെടിവെപ്പിൽ ആറുപേർ കൊല്ലപ്പെട്ടു, പ്രതി പിടിയിൽ

മിസിസിപ്പി: അമേരിക്കയിലെ മിസിസിപ്പിയിലുള്ള ക്ലേ കൗണ്ടിയിലുണ്ടായ വെടിവെപ്പിൽ ആറുപേർ കൊല്ലപ്പെട്ടു. മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിലായാണ് ആക്രമണം നടന്നതെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ…

9 hours ago

വൻ സുരക്ഷാ വീഴ്ച !! ഇൻസ്റ്റഗ്രാമിലെ 1.75 കോടി ഉപഭോക്താക്കളുടെ വിവരങ്ങൾ ഡാർക്ക് വെബ്ബിൽ !

സമൂഹ മാദ്ധ്യമമായ ഇൻസ്റ്റഗ്രാമിലെ 1.75 കോടി ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നുവെന്ന് സൈബർ സുരക്ഷാ കമ്പനിയായ മാൽവെയർബൈറ്റ്‌സ്. ഈ വിവരങ്ങൾ ഡാർക്ക്…

10 hours ago

ശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നില്‍ സിപിഎം- കോണ്‍ഗ്രസ് കുറുവാ സംഘം !!! മകരവിളക്ക് ദിവസം ബിജെപി-എന്‍ഡിഎയുടെ നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധപരിപാടി സംഘടിപ്പിക്കുമെന്ന് രാജീവ്‌ ചന്ദ്രശേഖർ

തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നില്‍ സിപിഎം- കോണ്‍ഗ്രസ് കുറുവാ സംഘമാണെന്ന ഗുരുതരാരോപണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.…

11 hours ago

അയോദ്ധ്യ രാമക്ഷേത്രത്തിൽ നുഴഞ്ഞുകയറി നിസ്കരിക്കാൻ ശ്രമം! കശ്മീർ സ്വദേശി കസ്റ്റഡിയിൽ, സുരക്ഷാ ഏജൻസികൾ ചോദ്യം ചെയ്യുന്നു

അയോദ്ധ്യ ശ്രീരാമക്ഷേത്ര സമുച്ചയത്തിനുള്ളിൽ നുഴഞ്ഞുകയറി നിസ്കരിക്കാൻ ശ്രമിച്ച കശ്മീർ സ്വദേശിയെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ നിന്നുള്ള…

12 hours ago