Categories: Kerala

ബിജെപി കേരള നേതൃത്വം കർമ്മനിരതരാകേണ്ട സമയമായി; പി പി മുകുന്ദൻ

തിരുവനന്തപുരം : കേരള രാഷ്ട്രീയത്തിൽ ഗുണപരമായ ഒരു പരിവർത്തത്തിന്റെ ചാലകശക്തിയാവുക എന്നത് കാലത്തിന്റെ വെല്ലുവിളിയായി ബിജെപി സംസ്ഥാനനേതൃത്വം ഏറ്റെടുക്കേണ്ടതുണ്ടെന്ന് മുതിർന്ന ബിജെപി നേതാവ് പി പി മുകുന്ദൻ. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അദ്ദേഹം അറിയിച്ചിരിക്കുന്നത്.

പാർട്ടിയെക്കുറിച്ച് ജനമനസ്സിൽ തെറ്റിധാരണകളും സംശയങ്ങളും ഉയർത്തുന്ന ചില പ്രചരണം ഒരു വിഭാഗം മാധ്യമങ്ങളിൽ നടക്കുന്നത്. അവ തീരെ അവഗണിക്കാവുന്നവയല്ല. അർഹിക്കുന്ന ഗൗരവത്തോടെ വിശദീകരിക്കപ്പെടെണ്ടവയയാണ് അവ. അതിന് പാർട്ടിയുടെ സംസ്ഥാന നേതൃത്വം തയ്യാർ ആവണമെന്ന് അദ്ദേഹം പറയുന്നു. ബിജെപിയുടെ മാത്രമല്ല, മൊത്തം സംഘപരിവാർ പ്രസ്ഥാനത്തിന്റെ വിശ്വാസ്യത ഇവിടെ ചോദ്യം ചെയ്യപ്പെടുന്നുവെന്നും പ്രധാനമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും വരെ പേരുകൾ വലിചിഴക്കപ്പെടുന്നു പിപി മുകുന്ദൻ ഫേസ്ബുക്കിൽ കുറിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന് മുറിവേൽക്കാതിരിക്കാൻ സ്വർണക്കടത്ത് കേസിൽ പോലും ബിജെപി കേന്ദ്ര നേതൃത്വം ഇടപെടുന്നു എന്നൊക്കെയാണ് റിപ്പോർട്ട്‌. ഇത് പ്രസിദ്ധീകരിച്ചവരെക്കൊണ്ട് തിരുത്തിക്കാൻ പാർട്ടിയുടെ സംസ്ഥാന നേതൃത്വം ഒട്ടും അമാന്തിക്കുകയോ അലസത കാട്ടുകയോ ചെയ്‌താൽ ബിജെപി കൊടുക്കേണ്ട വില വളരെ വലുതായിരിക്കും. പാർട്ടിയുടെ രാഷ്ട്രീയ അടിത്തറ തന്നെ മാന്തുന്ന ഇത്തരം പ്രചരണങ്ങൾ ആരുടെ ഭാഗത്ത് നിന്നുണ്ടായാലും വ്യക്തവും ശക്തവും ആയി പ്രതികരിക്കാൻ മറക്കരുതെന്ന് അദ്ദേഹം വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ : –

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആത്മനിർഭർ ഭാരതം കെട്ടിപ്പടുക്കാൻ ഉള്ള ശ്രമത്തിലാണല്ലോ നാം എല്ലാവരും. ഈ ഭഗീരഥയജ്ഞത്തിന് കേരളത്തിൽ ജനങ്ങളെ അണിനിരത്തി അവരെ നയിക്കുന്ന സുപ്രധാന ഉത്തരവാദിത്വം ബിജെപിയ്ക്ക് ആണ്. അങ്ങേയറ്റം ജാഗ്രതയും പ്രതിബദ്ധതയും ആവശ്യമുള്ള ഒരു മഹാദൗത്യമാണത്.

കോവിഡ് മഹാമാരി വെല്ലുവിളിയുമായി നിൽക്കുന്നതും ഇതേ സമയത്താണ്. അതിനെ ജനങ്ങളുടെ മുന്നിൽ നിന്ന് നേരിടണം.മറ്റൊന്ന് കേരളം തീവ്രവാദികളുടെ വിഹാരഭൂമിയായി മാറിയെന്ന യാഥാർത്ഥ്യം. മുമ്പത്തെ കാശ്മീരിന്റെ അവസ്ഥയിലേക്ക് കേരളത്തെ കൊണ്ടുപോകുന്നതിനുള്ള തകൃതിയായ ശ്രമം തൽപ്പരകക്ഷികൾ നടത്തുന്നതിന്റെ ദൃഷ്ടാന്തങ്ങൾ സ്വർണ്ണക്കള്ളക്കടത്തിന്റെ അന്വേഷണ പുരോഗതി വ്യക്തമാക്കുന്നു.

അവരുടെ സ്വാധീനം എവിടെ വരെയെത്തിയെന്നത് ദേശസ്നേഹികളെ ഉത്ക്കണ്ഠപ്പെടുത്തുന്നതാണ്.

ജമ്മു കാശ്മീരിന്റെ വിശേഷാധികാരങ്ങൾ റദ്ദാക്കിയപ്പോഴും പൗരത്വ ബിൽ പാസാക്കിയപ്പോഴും കേരളത്തിൽ നടന്ന പ്രക്ഷോഭങ്ങൾ കാട്ടിത്തന്നതും തീവ്രവാദ പ്രസ്ഥാനങ്ങൾക്ക് ഇവിടെ വർദ്ധിച്ചു വരുന്ന സ്വാധീനമാണ്. ഇതിനെല്ലാം അടിവരയിടുന്നതാണ് ഇപ്പോൾ പുറത്തുവന്ന യു.എൻ. റിപോർട്ട്. ഇതിനിടയിലാണ് സംസ്ഥാനം തിരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നത്. ആദ്യം പഞ്ചായത്ത്-നഗരസഭാ തിരഞ്ഞെടുപ്പും തുടർന്ന് നിയമസഭാ തിരഞ്ഞെടുപ്പും.

നേരത്തെ ശബരിമല യുവതീ പ്രവേശം സംബന്ധിച്ച് കേരളത്തിലെ ഈശ്വരവിശ്വാസികൾ ഒന്നടക്കം പങ്കെടുത്ത പ്രക്ഷോഭം അടുത്ത തിരഞ്ഞെടുപ്പിൽ ആർക്കാണ് നേട്ടമുണ്ടാക്കിയെന്നത് ഇവിടെ പാഠമാകേണ്ടതുണ്ട്. കേരളീയ പൊതു സമൂഹം ഇടത് വലത് മുന്നണികളുടെ മാറി മാറിയുള്ള ദുർഭരണത്തിൽ മടുത്ത് ഒരു ബദലിനു വേണ്ടി കാത്തിരിക്കുന്നുവെന്നത് ഗൗരവത്തിൽ കാണേണ്ട സമയമാണിത്. . കേരള രാഷ്ട്രീയത്തിൽ ഗുണപരമായ ഒരു പരിവർത്തത്തിന്റെ ചാലകശക്തിയാവുക എന്നത് കാലത്തിന്റെ വെല്ലുവിളിയായി ബിജെപി ഏറ്റെടുക്കേണ്ടിയിരിക്കുന്നു. ഇത് വിജയകരമായി നടപ്പാക്കാൻ ജനങ്ങൾക്കിടയിലെ പാർട്ടിയുടെ സ്വീകാര്യതയും വിശ്വാസ്യതയും വർധിച്ചേ മതിയാവൂ.

ഇതിനിടയിൽ പാർട്ടിയെക്കുറിച്ച് ജനമനസ്സിൽ തെറ്റിധാരണകളും സംശയങ്ങളും ഉയർത്തുന്ന പ്രചരണം ചിലർ നടത്തുന്നത്. അവ തീരെ അവഗണിക്കാവുന്ന വയല്ല. അർഹിക്കുന്ന ഗൗരവത്തോടെ വിശദീകരിക്കപ്പെടെണ്ടവയയാണ് . അതീവ ഗുരുതരസ്വഭാവം ഉള്ള റിപ്പോർട്ട്‌ ആണ് അവയിൽ ചിലത്. ബിജെപിയുടെ മാത്രമല്ല, മൊത്തം സംഘപരിവാർ പ്രസ്ഥാനത്തിന്റെ വിശ്വാസ്യത ഇവിടെ ചോദ്യം ചെയ്യപ്പെടുന്നു. ദേശീയ തല നേതാക്കളുടെ പേരുകൾ പോലും ഇതിലേക്ക് വലിചിഴക്കപ്പെടുന്നു. മുഖ്യമന്ത്രി പിണറായി വിജയന് മുറിവേൽക്കാതിരിക്കാൻ സ്വർണക്കടത്ത് കേസിൽ പോലും ബിജെപി കേന്ദ്ര നേതൃത്വം ഇടപെടുന്നു എന്നൊക്കെയാണ് റിപ്പോർട്ട്‌. ഇതിനെതിരെ പാർട്ടി ഒന്നാകെ ജാഗരൂകമാകണം. തെറ്റായ പ്രചാരണം നടത്തുന്നതിനെ ഫലപ്രദമായി നേരിടണം. എങ്കിൽ മാത്രമേ ആത്മ നിർ ഭർ ഭാരതമെന്ന സങ്കല്പം കർമ്മ പഥങ്ങളിലെത്തിക്കാൻ കഴിയൂ.

B4 Admin

Recent Posts

ട്രെയിനിൽ ഉച്ചത്തിൽ പാട്ടുകേട്ടാലും ഫോണിൽ സംസാരിച്ചാലും പിഴ; കർശന നടപടിയുമായി ദക്ഷിണ റെയിൽവേ

ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…

15 hours ago

പന്തളം കൊട്ടാരം അംഗം കെ.സി. രാജരാജ വർമ്മ തമ്പുരാൻ അന്തരിച്ചു; ആചാരപ്രകാരം വലിയകോയിക്കൽ ക്ഷേത്രനട അടച്ചു, ഒക്ടോബർ 30-ന് നട തുറക്കും

പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…

18 hours ago

റോയെ ഭയന്ന പാക് ഭീകരന് ദുരൂഹ അന്ത്യം; ലഷ്കർ സ്ഥാപക നേതാവ് അബു ഹാഷിം ലാഹോറിൽ കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു

അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…

21 hours ago

സൂപ്പർ എൽനിനോ വരുന്നു? കേരളത്തെ കാത്തിരിക്കുന്നത് കൊടുംചൂടോ, മഴക്കെടുതിയോ?

ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…

1 day ago

അവലോകന യോഗത്തിന്റെ പേരിൽ അയ്യപ്പഭക്തരെ മണിക്കൂറുകളോളം തടഞ്ഞിട്ടു; വിഐപി സംസ്കാരത്തിനെതിരെ പ്രതിഷേധം ശക്തം, ഹൈക്കോടതി അടിയന്തരമായി ഇടപെടണമെന്ന് ക്ഷേത്രാചാര സംരക്ഷണ സമിതി

ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…

2 days ago

സ്വയംസേവക് സംഘ് 101-ന്റെ നിറവിൽ ആർഎസ്എസ് നാഗ്പൂർ വിജയദശമി മഹോത്സവം ഒക്ടോബർ 20-ന്, ഡോ. മോഹൻ ഭാഗവത് സന്ദേശം നൽകും

രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…

2 days ago