പട്‌ന: ബിഹാറില്‍ കഴിഞ്ഞ 24 മണിക്കൂറായി തുടരുന്ന കനത്ത മഴയിലും ഇടിമിന്നലിലും മരണം 83 ആയി. സംസ്ഥാന ദുരന്ത നിവാരണ വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. ഗോപാല്‍ഗഞ്ച് ജില്ലയില്‍ മാത്രം 13 പേര്‍ മരിച്ചു. ഭംഗ, സിവാന്‍, മധുബനി, വെസ്റ്റ് ചന്പാരന്‍ ജില്ലകളിലാണ് കൂടുതല്‍ നാശനഷ്ടമുണ്ടായത്.
ദര്‍ഭംഗ, സിവാന്‍, മധുബനി എന്നിവിടങ്ങളിലാണ് കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഗോപാല്‍ ഗഞ്ജ് ജില്ലയില്‍ മാത്രം 13 പേരാണ് മരിച്ചത്. അസമിലും സ്ഥിതി രൂക്ഷമാണ്. ബ്രഹ്മപുത്ര നദി കരകവിഞ്ഞതിനെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ ഇതുവരെ 14 പേര്‍ മരിച്ചു. അഞ്ച് ജില്ലകളിലായി 38,000 പേരെ മാറ്റിപ്പാര്‍പ്പിച്ചു. മേഘാലയ, അരുണാചല്‍ പ്രദേശ്, സിക്കിം എന്നിവിടങ്ങളില്‍ കനത്ത മഴ തുടരുകയാണ്. ഇവിടങ്ങളില്‍ അടുത്ത മൂന്ന് ദിവസവും മഴ കനയ്ക്കുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
അതേസമയം, ബിഹാറിലെ സ്ഥിതിഗതികള്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ വിലയിരുത്തി. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ബിഹാര്‍ സര്‍ക്കാര്‍ നാല് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ കാര്യക്ഷമമായി മുന്നോട്ട് കൊണ്ടുപോകുന്നുണ്ട് എന്നും പ്രധാനമന്ത്രി പറഞ്ഞു.
13 പേര്‍ മരിച്ച ഗോപാല്‍ഗഞ്ചിലാണ് ഏറ്റവും ഉയര്‍ന്ന മരണ നിരക്ക്. ഈസ്റ്റ് ചമ്പാരന്‍-5, സിവാന്‍ 6, ദര്‍ബങ്ക 5, ബാക്ക-5, ഭഗല്‍പൂര്‍-6, കഖാരിയ-3, മധുബാനി-8 വെസ്റ്റ് ചമ്പാരന്‍-2, സമസ്തിപൂര്‍-1, ഷിഹോര്‍-1, കിഷന്‍ഗഞ്ച്-2, സരണ്‍-1, ജഹാനാബാദ്-2, സിതാമര്‍ഹി-1, ജാമുയി-2, നവാദ-8, പൂര്‍ണിയ-2, സൂപോള്‍-2, ഔറഗാബാദ്-3, ബുക്‌സാര്‍-2, മാധേപുര-1, കൈമുര്‍-2 എന്നിങ്ങനെയാണ് മരണം.

