ഇന്ന് ഡോ. ഭീംറാവു അംബേദ്കറിന്റെ 129ആം ജന്മവാർഷികം. ഇന്ത്യൻ ഭരണഘടനയുടെ മുഖ്യ ശില്പിയാണ് ഡോ. ഭീംറാവു അംബേദ്കർ. അടിസ്ഥാനവർഗ്ഗ ജനതയുടെ നവോത്ഥാന നായകനും ഇന്ത്യൻ നിയമജ്ഞനും പണ്ഡിതനും അധഃസ്ഥിതരുടെ രാഷ്ട്രീയ നേതാവുമായിരുന്നു അംബേദ്കർ . മഹാരാഷ്ട്രയിലെ മ്ഹൌ എന്ന സ്ഥലത്തെ പാവപ്പെട്ട ദളിത് കുടുംബത്തിൽ ജനിച്ച അംബേദ്കർ ഇന്ത്യൻ ജാതിവ്യവസ്ഥയ്ക്ക് എതിരേ പോരാടുന്നതിനും ഹിന്ദു തൊടുകൂടായ്മയ്ക്ക് എതിരേ പോരാടുന്നതിനും തന്റെ ജീവിതം ഉഴിഞ്ഞുവെച്ചു. ദളിത് ബുദ്ധമത പ്രസ്ഥാനം ആരംഭിച്ചത് അംബേദ്കർ ആണെന്ന് വിശ്വസിക്കപ്പെടുന്നു.
ഇന്ത്യയുടെ പരമോന്നത പൗരബഹുമതിയായ ഭാരതരത്ന അംബേഡ്കറിന് സമ്മാനിച്ചു. സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ നിയമമന്ത്രിയായിരുന്നു. സ്വാതന്ത്ര്യത്തിന് വേണ്ടിമാത്രമല്ല, നൂറ്റാണ്ടുകളായി മനുഷ്യാവകാശങ്ങളും നീതിയും നിക്ഷേധിക്കപ്പെട്ട ജനതയുടെ മോചനത്തിന് വേണ്ടിക്കൂടിയായിരുന്നു അദ്ദേഹം ജീവിതാവസാനം വരെ പോരാടിയത്.
1927 ല്‍ മഹാഡ് മുന്‍സിപ്പാലിറ്റിയിലെ പൊതുകുളത്തില്‍ നിന്ന് വെള്ളം ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യത്തിനുവേണ്ടിയാണ് അംബേദ്കര്‍ ആദ്യമായി സമരത്തിറങ്ങിയത്. 1930 ല്‍ വട്ടമേശസമ്മേളനത്തില്‍ പങ്കെടുത്ത അംബേദ്കര്‍ മുസ്ലിംങ്ങള്ക്ക് ന്യൂനപക്ഷ സീറ്റ് സംവരണം വേണമെന്ന നിർദ്ദേശത്തെ ശക്തമായി എതിർത്തു. 1932 സെപ്തംബര്‍ 24 ന് അംബേദ്കറുടേയും ഗാന്ധിജിയുടേയും നേതൃത്വത്തിലാണ് പൂന ഉടമ്പടി ഒപ്പുവെച്ചത്.
1935 ല്‍ മുംബൈ ലോ കോളേജിന്റെ പ്രിന്‍സിപ്പാളായി. ഭാരതീയ റിസർവ്ബാങ്കിന്റെ രൂപീകരത്തിലും അദ്ദേഹം നിർണ്ണായക പങ്ക് വഹിച്ചു. രാജ്യത്തെ പട്ടികജാതിക്കാരുടെ പുരോഗതിക്ക് വേണ്ടി സംവരണം എന്ന ഭരണഘടനാപരിരക്ഷ നേടിയെടുക്കാന്‍ കഴിഞ്ഞത് അംബേദ്കറുടെ പോരാട്ടങ്ങളുടെ ഭാഗമായിട്ടാണ്.
സ്വാതന്ത്ര്യത്തിനായി പോരാടിയ അംബേദ്ക്കറെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അവഗണിക്കുന്ന കാഴ്ചയാണ് സ്വതന്ത്രഭാരതം കണ്ടത്. 1977ല്‍ അധികാരത്തില്‍ വന്ന ആദ്യത്തെ കോണ്‍ഗ്രസ് ഇതര സർക്കാരായ മൊറാർജി ദേശായിയുടെ സർക്കാരാണ് അംബേദ്ക്കർക്ക് അർഹമായ പ്രാധാന്യം നല്‍കിയത്. അതിന് ശേഷമാണ് അംബേദ്കര്‍ ജയന്തി അഘോഷിച്ച് തുടങ്ങിയതും. പിന്നീട് 1990ല്‍ രാഷ്ട്രം പരമോന്നത പൗരബഹുമതിയായ ഭാരതരത്ന നല്കി അംബേദ്കറെ ആദരിച്ചു. 1956 ഡിസംബര്‍ 6ന് അംബേദ്കര്‍ 65-ാം വയസ്സില്‍ അദ്ദേഹം അന്തരിച്ചു.
വാഷിങ്ടൺ: നിയമപരമായ രേഖകളില്ലാതെ അമേരിക്കയിലെത്തിയ കുടിയേറ്റക്കാർക്ക് തടങ്കലിൽ കഴിയുമ്പോൾ വ്യക്തിഗത ജാമ്യഹിയറിംഗ് ആവശ്യപ്പെടാൻ ഭരണഘടനാപരമായ അവകാശമില്ലെന്ന് യുഎസ് ഫെഡറൽ അപ്പീൽ…
ശബരിമല ദർശനത്തിന് കാത്തിരിക്കുന്ന അയ്യപ്പഭക്തർക്ക് ആശ്വാസം; വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 മുതൽ ആരംഭിക്കുന്നു! മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായി കാത്തിരിക്കുന്ന…
കേരള പോലീസിൽ കുറ്റാന്വേഷണ മികവിലൂടെയും ആത്മാർത്ഥതയിലൂടെയും ശ്രദ്ധേയനായ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ മരുതുംകുഴി ഇൻസ്പെക്ടർ ബിനീഷ് ലാൽ…
അരുണാചൽ: സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന എല്ലാ ദൃശ്യങ്ങളും വിശ്വസനീയമാണോ? രാജ്യത്തിന്റെ അതിർത്തി സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾ പോലും വ്യാജമായി നിർമ്മിച്ച്…
ഇസ്രായേൽ പൊതുതിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ പരമപ്രധാനമായ സുരക്ഷാ ഭീഷണികളെക്കുറിച്ച് പൗരന്മാരെ ബോധവൽക്കരിക്കുന്നതിനായി വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി പ്രധാനമന്ത്രി ബെഞ്ചമിൻ…
ഭാരതത്തിന്റെ അതിവേഗം വളരുന്ന ഡിജിറ്റൽ സാമ്പത്തിക മേഖലയെയും ബാങ്കിംഗ് സംവിധാനങ്ങളെയും അത്യാധുനിക രീതിയിൽ സുരക്ഷിതമാക്കാൻ ചരിത്രപരമായ ചുവടുവെപ്പുമായി കേന്ദ്ര സർക്കാർ.…