Sabarimala

ശബരിമല ദർശനത്തിന് കാത്തിരിക്കുന്ന അയ്യപ്പഭക്തർക്ക് ആശ്വാസം: വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 മുതൽ ആരംഭിക്കുന്നു!

ശബരിമല ദർശനത്തിന് കാത്തിരിക്കുന്ന അയ്യപ്പഭക്തർക്ക് ആശ്വാസം; വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 മുതൽ ആരംഭിക്കുന്നു!

മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായി കാത്തിരിക്കുന്ന കോടിക്കണക്കിന് അയ്യപ്പഭക്തർക്കായി ശബരിമല വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 വ്യാഴാഴ്ച രാവിലെ 10 മണി മുതൽ ആരംഭിക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.sabarimalaonline.org വഴിയാണ് ദർശനത്തിനായുള്ള സ്ലോട്ടുകൾ ബുക്ക് ചെയ്യേണ്ടത്. മുൻകൂട്ടിയുള്ള ആസൂത്രണത്തിലൂടെ പമ്പയിലും സന്നിധാനത്തും എത്തുന്ന സ്വാമിമാർക്ക് സുഗമമായ ദർശന സൗകര്യം ഉറപ്പാക്കാനും, വലിയ തിരക്ക് കാരണം ഭക്തർ നേരിടുന്ന അസൗകര്യങ്ങൾ ഒഴിവാക്കാനും ലക്ഷ്യമിട്ടാണ് വെർച്വൽ ക്യൂ സംവിധാനം കാര്യക്ഷമമായി നടപ്പിലാക്കുന്നത്.

ദർശനത്തിനായി എത്തുന്ന ഭക്തർക്ക് കൃത്യമായ മാനദണ്ഡങ്ങളോടെയാണ് പ്രവേശനം അനുവദിക്കുന്നത്. നിലയ്ക്കൽ – പമ്പ പാത വഴി അറുപതിനായിരം ഭക്തർക്കാണ് ഒരു ദിവസം വെർച്വൽ ക്യൂ ടിക്കറ്റ് ബുക്ക് ചെയ്യാവുന്നത്. എരുമേലി കാനനപാത വഴി 3000 ഭക്തർക്ക് ദിവസവും ഓൺലൈൻ ടിക്കറ്റ് ലഭിക്കും. വണ്ടിപ്പെരിയാർ- സത്രം പാത വഴിയുള്ള ഓൺലൈൻ ബുക്കിംഗ് ദിവസേന 3000 ആണ്. ഇത് കൂടാതെ നിലയ്ക്കൽ, എരുമേലി, വണ്ടിപ്പെരിയാർ എന്നിവിടങ്ങളിൽ റിയൽ ടൈം സ്പോട്ട് ബുക്കിംഗ് കേന്ദ്രങ്ങളും ഉണ്ടാവും. നിലയ്ക്കൽ റിയൽ ടൈം ബുക്കിംഗ് കേന്ദ്രം വഴി പ്രതിദിനം 10000 ഭക്തർക്ക് പ്രവേശനം നൽകും. എരുമേലിയിലെയും വണ്ടിപ്പെരിയാർ സത്രത്തിലെയും റിയൽ ടൈം ബുക്കിംഗ് കേന്ദ്രങ്ങൾ വഴി പ്രതിദിനം 2000 വീതം ഭക്തർക്ക് പ്രവേശനം നൽകും. ബഹുമാനപ്പെട്ട കേരള ഹൈക്കോടതി ഉത്തരവനുസരിച്ചാണ് പമ്പയിലെ റിയൽ ടൈം സ്പോട്ട് ബുക്കിംഗ് കേന്ദ്രം ഒഴിവാക്കിയത്. വെർച്ചൽ ക്യൂ ബുക്കിംഗ് തീർത്തും സൗജന്യമാണ്. ഭക്തർക്ക് താല്പര്യമനുസരിച്ച് അഞ്ചു രൂപ മുതൽ പിൽഗ്രിം റിലീഫ് ഫണ്ടിലേക്കും, ശുചിത്വ പരിപാലനത്തിനായി ജനറൽ ഫണ്ടിലേക്കും സംഭാവന നൽകുന്നതിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇത് നിർബന്ധമല്ല” എന്ന് പബ്ലിക്ക് റിലേഷൻസ് ഓഫീസർ ജി.എസ്. അരുൺ അറിയിച്ചു.

അയ്യപ്പഭക്തരുടെ വ്രതശുദ്ധിയും ആചാരമര്യാദകളും കാത്തുസൂക്ഷിച്ചുകൊണ്ട് തീർത്ഥാടന കാലം കുറ്റമറ്റ രീതിയിൽ പൂർത്തിയാക്കാൻ ഭരണകൂടവും ദേവസ്വം ബോർഡും പ്രതിജ്ഞാബദ്ധമായി പ്രവർത്തിക്കണമെന്ന ആവശ്യവും ശക്തമാണ്. ഇതര സംസ്ഥാനങ്ങളിൽ നിന്നടക്കം ഒഴുകിയെത്തുന്ന ലക്ഷക്കണക്കിന് ഭക്തർക്ക് പ്രാഥമിക സൗകര്യങ്ങളും സുരക്ഷയും ഒരുക്കുന്നതിൽ മുൻകാലങ്ങളിലുണ്ടായ വീഴ്ചകൾ ആവർത്തിക്കരുത്.

Urvasi Suresh Nair

Recent Posts

ഭീകരവാദത്തിന്റെ തീക്കളി പാകിസ്ഥാന് വരുത്തിവെച്ചത് 400 കോടി ഡോളറിന്റെ സാമ്പത്തിക തകർച്ച! ഇന്ത്യയുമായുള്ള വ്യാപാര ബഹിഷ്‌കരണം പാക് സമ്പദ്‌വ്യവസ്ഥയെ തകർത്തു എന്ന് വെളിപ്പെടുത്തൽ!

ഭീകരവാദത്തെ പ്രോത്സാഹിപ്പിച്ചതിന്റെ ദുരിതം അനുഭവിച്ചറിഞ്ഞ് പാകിസ്ഥാൻ സാമ്പത്തികമായി തകർന്നടിയുന്ന കാഴ്ചയാണ് ഇപ്പോൾ പുറത്തുവരുന്നത്. 2019-ൽ പുൽവാമയിൽ നടന്ന ഭീകരാക്രമണത്തെ തുടർന്ന്…

4 hours ago

അഗ്നിവീറുകൾക്ക് ആശ്വാസം: സൈനികസേവനം ആറുവർഷമാക്കാൻ കേന്ദ്രസർക്കാർ

​ദില്ലി: അഗ്നിവീർ പദ്ധതിയിൽ നിർണായക മാറ്റവുമായി കേന്ദ്രസർക്കാർ. നാലുവർഷത്തെ സൈനികസേവനം പൂർത്തിയാക്കിയിട്ടും സ്ഥിരനിയമനത്തിന് അവസരം ലഭിക്കാത്ത അഗ്നിവീറുകൾക്ക് രണ്ടുവർഷം കൂടി…

4 hours ago

ലോക ഹിന്ദു കോൺഗ്രസ് 2026 മുംബൈയിൽ: ആഗോള ഹൈന്ദവ നേതൃത്വങ്ങളെ അഭിസംബോധന ചെയ്യാൻ ആർ.എസ്.എസ്. സർസംഘചാലക് ഡോ. മോഹൻ ഭാഗവത്!

ആർഷഭാരത പാരമ്പര്യത്തിന്റെയും സനാതന ധർമ്മമൂല്യങ്ങളുടെയും ഉൽപത്തിഭൂമിയായ ഭാരതത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈ, ആഗോള ഹൈന്ദവ സംഗമത്തിന് വേദിയാകാനൊരുങ്ങുന്നു. 2026 ഡിസംബർ…

4 hours ago

ഇറാൻ-അമേരിക്ക ഏറ്റുമുട്ടൽ ആഗോളപ്രതിസന്ധി രൂക്ഷമാക്കുമോ ?

ദുബായ് : പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധസാഹചര്യം ശക്തമാകുകയാണ്. അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം പുതിയൊരു സൈനിക ഏറ്റുമുട്ടലിലേക്ക് നീങ്ങുമെന്ന ആശങ്കയ്ക്കിടെ,…

5 hours ago

കെ.പി.സി.സി അധ്യക്ഷനാകാൻ അനിൽകുമാർ? പകരം മന്ത്രിയാകാൻ പോര് മുറുകുന്നു

കേരള കോൺഗ്രസിൽ മന്ത്രിസ്ഥാനത്തെയും കെ.പി.സി.സി അധ്യക്ഷ പദവിയെയും ചൊല്ലി പുതിയ രാഷ്ട്രീയ ചർച്ചകൾ സജീവമാകുന്നു. എ.പി. അനിൽകുമാർ കെ.പി.സി.സി അധ്യക്ഷനാകുന്നതിനായി…

6 hours ago

ഭക്തിയുടെ അമൃതധാരയായി ചക്കുളത്തുകാവ് പൊങ്കാല നവംബർ 24-ന് നിലവറദീപവും കാർത്തിക സ്തംഭവും ആത്മീയ ചടങ്ങുകൾക്ക് മാറ്റുകൂട്ടും!

ദക്ഷിണ ഭാരതത്തിലെ അതിപ്രശസ്തമായ മഹാ തീർത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ അന്താരാഷ്ട്ര പ്രശസ്തമായ പൊങ്കാല മഹോത്സവത്തിന് ഒരുക്കങ്ങൾ…

1 day ago