Tuesday, December 16, 2025

ഭാരതം അല്ലെങ്കിൽ ഹിന്ദുസ്ഥാൻ.ഹർജി സുപ്രീം കോടതിയിൽ

 ദില്ലി :രാജ്യത്തിന്‍റെ പേര് മാറ്റി ‘ഭാരതം’ എന്നോ ‘ഹിന്ദുസ്ഥാന്‍’എന്നോ ആക്കി മാറ്റണമെന്നവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ സമർപ്പിച്ച ഹര്‍ജി ഇന്ന് പരിഗണിക്കും. ഭരണഘടനാ ഭേദഗതിയിലൂടെ ഇന്ത്യയുടെ പേര് മാറ്റണമെന്നാണ് ആവശ്യ൦.

ഡല്‍ഹി സ്വദേശിയാണ് ഹര്‍ജി സമര്‍പ്പിച്ചിരിയ്ക്കുന്നത്. ഇന്ത്യ എന്ന പേര് കൊളോണിയല്‍ കാലത്തെ അനുസ്മരിപ്പിക്കുന്നതാണെന്നും നമ്മുടെ ദേശീയത പ്രതിഫലിപ്പിക്കുന്ന പേരാണ് രാജ്യത്തിനു വേണ്ടതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു. ‘നമ്മുടെ രാജ്യത്തിന്‍റെ ദേശീയതയുടെ അഭിമാനം വര്‍ദ്ധിപ്പിക്കാന്‍’ ഭരണഘടന ഭേദഗതി ചെയ്ത് ഇന്ത്യയുടെ പേര് മാറ്റണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്. ‘ഇന്ത്യ’ എന്ന് രാജ്യത്തിന്‍റെ പേര് പരാമര്‍ശിക്കുന്ന ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ ഒന്നില്‍ ഭേദഗതി വരുത്തണമെന്നും ഹര്‍ജിയിലൂടെ ആവശ്യപ്പെടുന്നു.

ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 1 ഭേദഗതി വരുത്തണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ‘ഇന്ത്യ, അതായത് ഭാരതം സംസ്ഥാനങ്ങളുടെ കൂട്ടമായിരിക്കും’ എന്നതാണ് ആര്‍ട്ടിക്കിള്‍ 1. ഇത് ‘ഭാരതം/ഹിന്ദുസ്ഥാന്‍ എന്നത് സംസ്ഥാനങ്ങളുടെ കൂട്ടമായിരിക്കും’ എന്ന് മാറ്റണമെന്നാണ് ഹര്‍ജി.

Related Articles

Latest Articles