Monday, December 22, 2025

ഭീകരം, ഹൃദയഭേദകം; ആഗോള കോവിഡ് ‘കഥ’ ഇതാണ്

വാ​ഷിം​ഗ്ട​ണ്‍ ഡി സി: ലോ​ക​ത്താ​കെ കോ​വി​ഡ് വൈറസ് ബാധിച്ച് മ​ര​ണ​മ​ട​ഞ്ഞ​വ​രു​ടെ എ​ണ്ണം 1,60,000 ക​ട​ന്നു. ജോ​ണ്‍ ഹോ​പ്കി​ന്‍​സ് സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ ഒൗ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ള്‍ പ്ര​കാ​ര​മാ​ണി​ത്. 1,60,755 പേ​രാ​ണ് ഇ​തു​വ​രെ രോ​ഗം ബാ​ധി​ച്ചു മ​രി​ച്ച​ത്. 23,30,937 പേ​ര്‍​ക്കാ​ണ് ഇ​തു​വ​രെ വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. 5,96537 പേ​ര്‍ ലോ​ക​ത്താ​ക​മാ​നം രോ​ഗ​മു​ക്ത​രാ​യി.

അമേരിക്കയിൽ 7,38,830 പേ​ര്‍​ക്ക് വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​പ്പോ​ള്‍ അ​തി​ല്‍ 39,014 പേ​ര്‍​ക്ക് ജീ​വ​ന്‍ ന​ഷ്ട​പ്പെ​ട്ടു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ മാ​ത്രം 1,179 പേ​രാ​ണ് അ​മേ​രി​ക്ക​യി​ല്‍ മ​രി​ച്ച​ത്.
സ്പെ​യി​നി​ല്‍ 1,94,416 പേ​ര്‍​ക്കും ഇ​റ്റ​ലി​യി​ല്‍ 1,75,925 പേ​ര്‍​ക്കും ഫ്രാ​ന്‍​സ്, ജ​ര്‍​മ​നി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ യ​ഥാ​ക്ര​മം 1,51,793 പേ​ര്‍​ക്കും 1,43,724പേ​ര്‍​ക്കു​മാ​ണ് വൈ​റ​സ് ബാ​ധ ഉ​ണ്ടാ​യി​ട്ടു​ള്ള​ത്.ബ്രി​ട്ട​നി​ല്‍ 1,14,217 പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. സ്പെ​യി​നി​ല്‍ 20,639 പേ​രും ഇ​റ്റ​ലി​യി​ല്‍ 23,227 പേ​രും ഫ്രാ​ന്‍​സി​ല്‍ 19,323 പേ​രും ജ​ര്‍​മ​നി​യി​ല്‍ 4,538 പേ​രും ബ്രി​ട്ട​നി​ല്‍ 15,464 പേ​രു​മാ​ണ് കോ​വി​ഡ് ബാ​ധ​യേ​ത്തു​ട​ര്‍​ന്ന് ഇ​തു​വ​രെ മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി​യ​ത്.അ​മേ​രി​ക്കയാണ് മ​ര​ണ സം​ഖ്യ​യി​ലും രോ​ഗ​വ്യാ​പ​ന​ത്തോ​തി​ലും മു​ന്നി​ല്‍.

Related Articles

Latest Articles