ബംഗളൂരു: കര്‍ണാടകയില്‍ ഹിന്ദുക്കളുടെ കടകളില്‍ നിന്നു സാധനങ്ങള്‍ വാങ്ങാനെത്തിയ മുസ്ലിം യുവതികളെ ഒരു കൂട്ടം ഇസ്ലാം മതമൗലിക വാദികള്‍ ആക്രമിച്ച സംഭവം വന്‍ പ്രതിഷേധങ്ങൾക്ക് വഴി വച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം,കര്‍ണാടകയിലെ ദാവന്‍ഗരെയില്‍ പ്രശസ്തമായ ബിഎസ് ഛന്നബാസപ്പ ആന്‍ഡ് സണ്‍സ് എന്ന വസ്ത്രവില്‍പന ശാലയില്‍ നിന്നു സാധനങ്ങൾ വാങ്ങിയിറങ്ങിയ മുസ്ലീം യുവതികളാണ് ഒരു കൂട്ടം മതമൗലിക വാദികളുടെ അതിക്രമത്തിന് ഇരയായത്.
ബിജെപി എംപി ശോഭ കരന്തലജെ അടക്കം ബിജെപി നേതാക്കള്‍ സംഭവത്തിനെതിരേ ശക്തമായ പ്രതിഷേധമാണ് ഉയർത്തിയത്. ‘ഇന്ത്യ എന്താ ഇസ്ലാമിക റിപ്പബ്ലിക് ആണോ’ എന്നായിരുന്നു ശോഭയുടെ പ്രതികരണം.
എന്നാല്‍, സംഭവത്തിനു പിന്നാലെ മതമൗലിക വാദികള്‍ക്ക് മറുപടിയുമായി സംഘപരിവാര്‍ സംഘടനകള്‍ രംഗത്തെത്തി. സംഭവം നടന്ന ദവന്‍ഗരെയിലെ എല്ലാ കടകള്‍ക്കു മുന്നിലും സംഘപരിവാര്‍ സംഘടനകള്‍ കാവിക്കൊടി ഉയര്‍ത്തി. തെരുവുകച്ചവടക്കാരുടെ കടകള്‍ക്കു മുന്നിലും കാവിക്കൊടികള്‍ ഉയര്‍ന്നിട്ടുണ്ട്. കച്ചവടക്കാരുടെ അനുമതിയോടെയാണു കൊടി ഉയര്‍ത്തിയത്. കച്ചവടക്കാരെ മതത്തിന്റേ പേരില്‍ വേര്‍തിരിക്കാനുള്ള നീക്കത്തിനെതിരേയാണു വിവിധ സംഘടനകൾ കാവിക്കൊടി ഉയർത്തി മറുപടി നൽകിയത്.
ശാരദീയ നവരാത്രിയുടെ ആദ്യ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു. രാജ്യത്തുടനീളമുള്ള ജനങ്ങള്‍ക്ക് ക്ഷമയും ആത്മവിശ്വാസവും നല്‍കി…
കൊച്ചി : നെടുമ്പാശേരി അത്താണിക്ക് സമീപം മിനികൂപ്പര്‍ കാര്‍ സ്കൂട്ടറിലിടിച്ച് മൂന്ന് ജീവനക്കാര്‍ക്ക് ദാരുണാന്ത്യം. അപകടത്തില്‍ സ്കൂട്ടര്‍ യാത്രികരായ കര്‍ണാടക…
ന്യൂഡല്‍ഹി : രാജസ്ഥാനിലെ ജോധ്പൂരില്‍ നടന്ന ബഹുമുഖ വ്യോമാഭ്യാസ പ്രകടനമായ 'തരംങ് ശക്തി-2026'-ല്‍ പങ്കെടുത്ത മുതിര്‍ന്ന യൂറോപ്യന്‍ വ്യോമസേന ഉദ്യോഗസ്ഥര്‍,…
സംസ്ഥാന വനിതാ കമ്മീഷനില്‍ സാമ്പത്തിക ക്രമക്കേടുകള്‍ നടന്നതായി വിജിലന്‍സ് കണ്ടെത്തല്‍. 2022 മുതല്‍ 2025 വരെയുള്ള കാലയളവിലെ രേഖകള്‍ പരിശോധിച്ചാണ്…
തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലറും മുന്‍ ഡിജിപിയുമായ ആര്‍. ശ്രീലേഖ ബിജെപി വിടുന്നുവെന്ന വാര്‍ത്തകള്‍ തള്ളിക്കളഞ്ഞു. താന്‍ ബിജെപിയില്‍ നിന്നു രാജിവെച്ചുവെന്ന…
അടുക്കളയിലെ പാറ്റകളുടെ ശല്യം ഏതൊരു വീട്ടമ്മയ്ക്കും വലിയൊരു തലവേദന തന്നെയാണ്. ശുചിത്വമില്ലായ്മ കൊണ്ടോ ഈര്‍പ്പം കൊണ്ടോ എളുപ്പത്തില്‍ കടന്നുകൂടുന്ന ഈ…