Monday, May 20, 2024
spot_img

മതഭീകരതക്കെതിരെ, പ്രതിഷേധക്കൊടികളുയർന്നു

ബംഗളൂരു: കര്‍ണാടകയില്‍ ഹിന്ദുക്കളുടെ കടകളില്‍ നിന്നു സാധനങ്ങള്‍ വാങ്ങാനെത്തിയ മുസ്ലിം യുവതികളെ ഒരു കൂട്ടം ഇസ്ലാം മതമൗലിക വാദികള്‍ ആക്രമിച്ച സംഭവം വന്‍ പ്രതിഷേധങ്ങൾക്ക് വഴി വച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം,കര്‍ണാടകയിലെ ദാവന്‍ഗരെയില്‍ പ്രശസ്തമായ ബിഎസ് ഛന്നബാസപ്പ ആന്‍ഡ് സണ്‍സ് എന്ന വസ്ത്രവില്‍പന ശാലയില്‍ നിന്നു സാധനങ്ങൾ വാങ്ങിയിറങ്ങിയ മുസ്ലീം യുവതികളാണ് ഒരു കൂട്ടം മതമൗലിക വാദികളുടെ അതിക്രമത്തിന് ഇരയായത്.

ബിജെപി എംപി ശോഭ കരന്തലജെ അടക്കം ബിജെപി നേതാക്കള്‍ സംഭവത്തിനെതിരേ ശക്തമായ പ്രതിഷേധമാണ് ഉയർത്തിയത്. ‘ഇന്ത്യ എന്താ ഇസ്ലാമിക റിപ്പബ്ലിക് ആണോ’ എന്നായിരുന്നു ശോഭയുടെ പ്രതികരണം.
എന്നാല്‍, സംഭവത്തിനു പിന്നാലെ മതമൗലിക വാദികള്‍ക്ക് മറുപടിയുമായി സംഘപരിവാര്‍ സംഘടനകള്‍ രംഗത്തെത്തി. സംഭവം നടന്ന ദവന്‍ഗരെയിലെ എല്ലാ കടകള്‍ക്കു മുന്നിലും സംഘപരിവാര്‍ സംഘടനകള്‍ കാവിക്കൊടി ഉയര്‍ത്തി. തെരുവുകച്ചവടക്കാരുടെ കടകള്‍ക്കു മുന്നിലും കാവിക്കൊടികള്‍ ഉയര്‍ന്നിട്ടുണ്ട്. കച്ചവടക്കാരുടെ അനുമതിയോടെയാണു കൊടി ഉയര്‍ത്തിയത്. കച്ചവടക്കാരെ മതത്തിന്റേ പേരില്‍ വേര്‍തിരിക്കാനുള്ള നീക്കത്തിനെതിരേയാണു വിവിധ സംഘടനകൾ കാവിക്കൊടി ഉയർത്തി മറുപടി നൽകിയത്.

Related Articles

Latest Articles