Sunday, December 21, 2025

മമത – സിബിഐ പോര്; ഗവര്‍ണര്‍ വിശദീകരണം തെടി;പ്രശ്നം സുപ്രീം കോടതിയിലേക്ക്

ദില്ലി: കൊൽക്കത്തയിലെ നാടകീയ സംഭവങ്ങളെ തുടർന്ന് മുഖ്യമന്ത്രി മമതാ ബാനർജി ഇന്നലെ രാത്രി മുതല്‍ സത്യാഗഹം ആരംഭിച്ച സാഹചര്യത്തില്‍ സോളിസിറ്റർ ജനറൽ കൊൽക്കത്ത പ്രശ്നം സുപ്രീം കോടതിയിൽ പരാമർശിക്കും. ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിലാണ് രാവിലെ പത്തരയ്ക്ക് വിഷയം ഉന്നയിക്കുക.

മനു അഭിഷേക് സിംഗ്‌വി ബംഗാൾ സർക്കാറിന് വേണ്ടി ഹാജരാകും. അതേസമയം ചീഫ് സെക്രട്ടറിയിൽ നിന്നും ഡിജിപിയിൽ നിന്നും വിവരങ്ങൾ തേടിയെന്ന് പശ്ചിമബംഗാൾ ഗവർണ്ണർ കെഎൻ ത്രിപാഠി പറഞ്ഞു. തുടർനടപടി പരസ്യപ്പെടുത്താനാകില്ലെന്നും ഗവർണ്ണർ വ്യക്തമാക്കി.

Related Articles

Latest Articles