ദില്ലി : കരിപ്പൂർ വിമാനാപകടത്തിൽ കോവിഡ് ഭീതിയൊക്കെ മാറ്റിവെച്ചുകൊണ്ട് സ്വന്തം ജീവൻ പണയം വെച്ച് രക്ഷാപ്രവർത്തനം നടത്തിയ മലപ്പുറത്തുകാരെ പ്രകീർത്തിച്ച് മേനക ഗാന്ധി എം പി. വിമാന ദുരന്തസമയത്ത് അത്ഭുതപ്പെടുത്തുന്ന പ്രവൃത്തിയാണ് രക്ഷാ പ്രവര്ത്തനത്തിനായി മലപ്പുറത്തെ ജനങ്ങള് നടത്തിയതെന്നും ഇത്തരത്തിലുള്ള മനുഷ്യത്വം ഇനിയും പ്രതീക്ഷിക്കുന്നുവെന്നും അവർ പറഞ്ഞു. രക്ഷാപ്രവര്ത്തനം നടത്തിയവരുടെ സേവന മനോഭാവം വിശദീകരിച്ച് മൊറയൂര് പഞ്ചായത്ത് യൂത്ത് ലീഗ് ജനറല് സെക്രട്ടറി വി. അബ്ബാസ് അയച്ച ഇ-മെയിൽ സന്ദേശത്തിനുള്ള മറുപടിയിലാണ് മേനക ഗാന്ധിയുടെ പരാമര്ശം.
നേരത്തെ പാലക്കാട്ട് ഗർഭിണിയായ കാട്ടാന കൊല്ലപ്പെട്ട സംഭവത്തിൽ മേനകാ ഗാന്ധി മലപ്പുറത്തെ ജനങ്ങളെ വിമർശിച്ചു രംഗത്തെത്തിയത് വലിയ വിവാദമായിരുന്നു.
ഇതിൽ പ്രതിഷേധമറിയിച്ച് മൊറയൂർ യൂത്ത് ലീഗ് അയച്ച സന്ദേശത്തിനും അന്ന് എംപി മറുപടി നൽകിയിരുന്നു. മലപ്പുറം മനോഹരമായ ചരിത്രമുള്ള നാടാണെന്നും വനംവകുപ്പിൽ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മലപ്പുറത്തെ പരാമർശിച്ചതെന്നുമായിരുന്നു അന്നത്തെ വിശദീകരണം.
സംഭവത്തിൽ മലപ്പുറം ജില്ലയെ ലക്ഷ്യംവച്ച് വിദ്വേഷപ്രചാരണം നടത്തിയ മേനക ഗാന്ധിക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഐപിസി 153 പ്രകാരമാണ് കേസ്. ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു കേസെടുത്തത്.
ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…
തിരുവനന്തപുരം: സംസ്ഥാനത്ത് നവരാത്രി ആഘോഷങ്ങൾ ഉച്ചസ്ഥായിയിലേക്ക് കടക്കുമ്പോൾ, ഇത്തവണത്തെ പൂജവെപ്പ്, വിദ്യാരംഭ തീയതികൾ സംബന്ധിച്ച ജ്യോതിഷ കണക്കുകൂട്ടലുകളും വിവരങ്ങളും പുറത്തുവന്നു.…
ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…
ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…
കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…