Monday, December 22, 2025

മഹാരാഷ്ട്രയിൽ കോവിഡ് മരണം നാലായിരത്തിലേക്ക്; ഇന്ന് അമിത് ഷായുടെ നേതൃത്വത്തിൽ സർവ്വകക്ഷിയോഗം

മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് മരണം നാലായിരത്തിലേക്ക്. 24 മണിക്കൂറിനിടെ മഹാരാഷ്ട്രയില്‍ 3,390 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 120 പേര്‍ മരിക്കുകയും ചെയ്തു. ആശങ്ക നിലനില്‍ക്കുന്ന ഡല്‍ഹിയില്‍ കൊവിഡ് സാഹചര്യത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് സര്‍വകക്ഷിയോഗം വിളിച്ചു.

1,07,958 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 3,950 പേര്‍ മരിക്കുകയും ചെയ്തു. സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട ഹോട്ട്സ്പോട്ടായ ധാരാവിയില്‍ കഴിഞ്ഞ രണ്ടാഴ്ചയായി രോഗബാധിതരുടെ എണ്ണം 20 ല്‍ താഴെയാണ്. ധാരാവിയില്‍ രോഗ വ്യാപനം നിയന്ത്രിക്കാന്‍ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് സംസ്ഥാന സര്‍ക്കാര്‍.

Related Articles

Latest Articles