മുംബൈ: മഹാരാഷ്ട്രയില്‍ ലോക്ക് ഡൗണ്‍ കാലാവധി നീട്ടിയേക്കുമെന്ന് സംസ്ഥാന ആരോഗ്യ മന്ത്രി രാജേഷ് തോപ്പെ അറിയിച്ചു. മുംബൈയിലും മറ്റ് നഗരപ്രദേശങ്ങളിലുമാണു ലോക്ക് ഡൗണ്‍ കാലാവധി രണ്ടാഴ്ചത്തേക്ക് നീട്ടാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്. സംസ്ഥാനത്ത് പുതുതായി അറുപത്തേഴു കൊവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ നാല്പത്തിമൂന്ന് കേസുകളാണു മുംബൈയില്‍ നിന്നു മാത്രം രേഖപ്പെടുത്തിയത്. ഇതോടെ സംസ്ഥാനത്ത് രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം അഞ്ഞൂറ്റിമുപ്പത്തേഴായി. ഇതോടെയാണ് ലോക്ക് ഡൗൺ നീട്ടുന്ന കാര്യം ആലോചിക്കുന്നത്.
കൂടാതെ,നിസാമുദ്ദീനില്‍ തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയ ഏഴുപേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു.സംസ്ഥാനത്ത് നിന്നും 1225 പേരാണു ഡല്‍ഹിയില്‍ കഴിഞ്ഞ മാര്‍ച്ച് പതിമൂന്നാം തീയതി നടന്ന മതസമ്മേളനത്തില്‍ പങ്കെടുത്തത്. ഇതില്‍ സര്‍ക്കാറിനു ബന്ധപ്പെടാന്‍ സാധിച്ച ആയിരത്തി ഇരുപത്തഞ്ച് പേരില്‍ എഴുന്നൂറ്റിമുപ്പത്തഞ്ച് പേര്‍ നിരീക്ഷണത്തിൽ തുടരുകയാണ്.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നടന്ന സുപ്രധാന ഉപതിരഞ്ഞെടുപ്പുകളിൽ ബിജെപിക്കും എൻഡിഎ സഖ്യത്തിനും വൻ മുന്നേറ്റം. പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ,…
ദില്ലി : ഒക്ടോബര്‍ 10ന് ജന്തര്‍ മന്തറില്‍ നടത്താന്‍ ആഹ്വാനം ചെയ്ത സിജെപിയുടെ പ്രതിഷേധത്തിന് അനുമതി നല്‍കാനാകില്ലെന്ന് ദില്ലി പൊലീസ്…
തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉള്‍പ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി 42 മുന്‍ ജഡ്ജിമാര്‍ തുറന്ന കത്ത് പുറത്തിറക്കി. ഇത്തരം…
യമനിലെ ഹൂത്തി വിമതര്‍ സൗദി അറേബ്യയിലെ വിമാനത്താവളങ്ങള്‍ക്ക് നേരെ നടത്തുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍, സൗദിയിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്നും…
ഉത്തര്‍പ്രദേശിലെ സോണ്‍ഭദ്ര ജില്ലയില്‍ നിയന്ത്രണം വിട്ട ഇന്ധന ടാങ്കര്‍ മറിഞ്ഞ് ഏകദേശം 14,000 ലിറ്റര്‍ ഡീസല്‍ റോഡില്‍ ഒഴുകിപ്പരന്നതിനെ തുടര്‍ന്ന്…
തന്റെ ചൂതാട്ട ഭ്രമം തീര്‍ക്കാനായി ലാസ് വേഗാസില്‍ വെച്ച് 14 പുരുഷന്മാരെ വിവാഹം കഴിച്ച യുഎസ് വനിതയ്ക്ക് തടവുശിക്ഷയും 280,000…