Sunday, October 11, 2026

മഹാരാഷ്ട്രയിൽ ലോക്ക് ഡൗൺ കാലാവധി നീട്ടിയേക്കും

മുംബൈ:  മഹാരാഷ്ട്രയില്‍ ലോക്ക് ഡൗണ്‍ കാലാവധി നീട്ടിയേക്കുമെന്ന് സംസ്ഥാന ആരോഗ്യ മന്ത്രി രാജേഷ് തോപ്പെ അറിയിച്ചു. മുംബൈയിലും മറ്റ് നഗരപ്രദേശങ്ങളിലുമാണു ലോക്ക് ഡൗണ്‍ കാലാവധി രണ്ടാഴ്ചത്തേക്ക് നീട്ടാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്. സംസ്ഥാനത്ത് പുതുതായി അറുപത്തേഴു കൊവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ നാല്പത്തിമൂന്ന് കേസുകളാണു മുംബൈയില്‍ നിന്നു മാത്രം രേഖപ്പെടുത്തിയത്. ഇതോടെ സംസ്ഥാനത്ത് രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം അഞ്ഞൂറ്റിമുപ്പത്തേഴായി. ഇതോടെയാണ് ലോക്ക് ഡൗൺ നീട്ടുന്ന കാര്യം ആലോചിക്കുന്നത്.

കൂടാതെ,നിസാമുദ്ദീനില്‍ തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയ ഏഴുപേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു.സംസ്ഥാനത്ത് നിന്നും 1225 പേരാണു ഡല്‍ഹിയില്‍ കഴിഞ്ഞ മാര്‍ച്ച്‌ പതിമൂന്നാം തീയതി നടന്ന മതസമ്മേളനത്തില്‍ പങ്കെടുത്തത്. ഇതില്‍ സര്‍ക്കാറിനു ബന്ധപ്പെടാന്‍ സാധിച്ച ആയിരത്തി ഇരുപത്തഞ്ച് പേരില്‍ എഴുന്നൂറ്റിമുപ്പത്തഞ്ച് പേര്‍ നിരീക്ഷണത്തിൽ തുടരുകയാണ്.

Related Articles

Latest Articles