Featured

മഹേഷ് നാരായണൻ സംഘിയാണോ? മാലിക് കാണുന്ന ആരും സംശയിച്ചുപോകും | HARI THAMPAYI

മാലിക് എന്ന സിനിമയുടെ സംവിധായകൻ മഹേഷ് നാരായണൻ ഒരു സംഘി ആണോ? ..

സിനിമ കണ്ടാൽ അങ്ങനെ ഒരു സംശയം ആർക്കും തോന്നും .. എന്തെന്നാൽ ഈ സിനിമയിൽ സംഘപരിവാർ അല്ലെങ്കിൽ ഹിന്ദു സമുദായം ഇവർക്കെതിരെ ഒരു ഒരു ചെറിയ ആരോപണം പോലും ഇല്ല.. വളരെ വ്യക്തമായിത്തന്നെ പറയാം സിനിമയിൽ ജമാഅത്തിനെ, പള്ളിക്കമ്മിറ്റികളെ, തീരദേശ ന്യൂനപക്ഷങളെ, മുസ്ലിം ലീഗിനെ, കമ്മ്യൂണിസ്റ്റ് പാർട്ടിയെ, ആ കാലഘട്ടത്തിലെ സർക്കാരിനെ, പോലീസ് സേനയെ, ഉദ്യോഗസ്ഥരെ, ക്രിസ്ത്യൻ മത വിഭാഗത്തെ, കടലിനപ്പുറം കിടക്കുന്ന ലക്ഷദ്വീപ് നിവാസികളെ എന്ന് തുടങ്ങി സകലരെയും പലവഴിക്ക് കണക്കിന് അവഹേളിച്ചിട്ടുണ്ട്. മാലിക് (ഉടമ) എന്നർത്ഥം വരുന്ന ഒരു കഥാപാത്രം അതായത് ഇതിൽ ഫഹദ് ഫാസിൽ ചെയ്ത അത് അലിയിക്ക എന്ന കള്ളക്കടത്തുകാരൻ അല്ലെങ്കിൽ ഒരു മത ആൾക്കൂട്ടത്തിൻ്റെ നേതാവ്, ആ നേതാവിനെ കഞ്ചാവ് കേസ്, കള്ളക്കടത്ത്, പെട്രോൾ മോഷണം, കൊലപാതകം തുടങ്ങി അനവധി നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായാണ് കാണിക്കുന്നത്. എന്നാൽ ഇതേ നായകൻ കടുത്ത മത വിശ്വാസിയും ആണ് എന്നതിലാണ് അതിൻ്റെ ത്രഡ്ഡ് ഇരിക്കുന്നത്. ഇത്തരത്തിൽ പല കാര്യങ്ങൾ കൃത്യമായി വെളിപ്പെടുത്തുന്ന നിരവധി രംഗങ്ങൾ ഈ സിനിമയിലുണ്ട് ഉണ്ട്.

സിനിമയുടെ തുടക്കത്തിൽ ഇതിൽ ശിവറാം എന്ന ഉദ്യോഗസ്ഥനോട് മേലധികാരി ചോദിക്കുന്നു “ശിവറാം റമദാപള്ളിയിൽ പോയിട്ടുണ്ടോ?” എന്ന്, “ഒരുതവണ,ഒരു സിഡി പൈറസി റെയ്ഡ് ചെയ്യാൻ പോയി” എന്ന് ശിവറാം മറുപടി പറയുന്നു .. “എന്നിട്ട് സാധിച്ചോ? എന്ന് എന്ന മേലധികാരി തിരിച്ചു ചോദിക്കുന്നു ”ഇല്ല” എന്ന അർത്ഥത്തിൽ ശിവറാം തലകുനിക്കുന്നു, അതിനെ തുടർന്ന് ആ മേലധികാരി പറയുന്നു “ഒരു പോലീസുകാരനെയും ഈ സുലൈമാൻ അതിനകത്ത് കയറ്റില്ല” എന്ന് , അതായത് സംസ്ഥാനം ഭരിക്കുന്ന സർക്കാറിൻ്റെ നിയമപാലനത്തിനുള്ള ഫോഴ്സ് ആയ പോലീസ് സേനയെ വച്ച് പോലും അകത്ത് കടക്കാനോ, നിയമ നടപടികൾ പൂർത്തിയാക്കാനോ കഴിയാത്ത കേരളത്തിലെ ഒരു മത കോളനിയാണ് പ്രസ്തുത പ്രദേശം എന്ന് ആ ഒറ്റ സീനിലൂടെ മഹേഷ് നാരായണൻ വരച്ചു കാണിച്ചില്ലെ? ഈ മത കോളനിയെയാണ് ഗ്ലോറിഫൈ ചെയ്യുന്ന തരത്തിൽ ഇതിൽ മഹേഷ് നാരായണൻ ചിത്രീകരിച്ചിരിക്കുന്നത് .. അതായത് ഈ ഒരു വിഷയം ചർച്ചയാവാൻ ഇതിലും നല്ല മാർഗ്ഗം വേറെ എന്തുണ്ട്? …

ദിലീഷ് പോത്തൻ്റ സമുദായത്തീന്ന് വളർന്ന് വന്ന്, മതത്തിൻ്റെ വോട്ട് കൊണ്ട് ജയിച്ച രാഷ്ട്രീയ നേതാവ് പള്ളിമുറ്റത്ത് നിന്ന് പ്രസംഗിക്കുന്നത് “വേണ്ടി വന്നാൽ നമ്മൾ നാളെ ആയുധമെടുത്തിറങും” എന്നാണ്, പടം പുരോഗമിക്കവേ ആ പറഞ്ഞത് അപ്രകാരം തന്നെ പാലിച്ചു എന്നത് ഡയറക്ടർ ബ്രില്യൻസിൻ്റ കയ്യൊപ്പായി .. സ്വന്തം സമുദായക്കാർക്കായി പോലീസിലെ രഹസ്യവിവരം ചോർത്തി നൽകുന്ന പച്ച വെളിച്ചം ടീം പോലീസുകാര്, അഹമ്മദലി സ്കൂളാണെന്നതൊക്കെ കണ്ട് ബോബേറ് കേസിലെ 17 കാരനായ പ്രതിക്ക് രഹസ്യമായി മൊബൈൽ കൊടുക്കുന്ന തട്ടമിട്ട Dr താത്ത, നാളെകളിൽ നമ്മുടെ ആൾക്കാർക്ക് ആവശ്യം വരും എന്ന് പറഞ്ഞ് പള്ളിയിൽ ഒളിപ്പിക്കു എന്ന് പറഞ്ഞ് യന്ത്ര തോക്കുകളും മറ്റ് വെടിക്കോപ്പുകളും വിദേശത്ത് നിന്ന് അലിക്ക് അയച്ച് വിടുന്ന ഷാഹുൽ എന്ന കഥാപാത്രം .. തുടങി നിരവധി ഉദാഹരണങളും റിയൽ ലൈഫ് സംഭവങളും സംവിധായൻ പച്ചക്ക് വരച്ച് കാണിച്ചിട്ടുണ്ട്. മറ്റൊരു സീനിൽ സ്ഥലം സന്ദർശിക്കാനെത്തുന്ന സബ് കളക്ടറോട് ഫഹദിൻ്റെ കഥാപാത്രം പറയുന്നത് “അറസ്റ്റോ മറ്റോ ആണോ സാറേ? ആണെങ്കിൽ എനിക്ക് ജമാഅത്തിലറിയിക്കാനാണ്” എന്ന്, നിയമവിരുദ്ധ പ്രവർത്തനത്തിൻ്റെ ഫലമായി നീതിന്യായ – ഭരണ വകുപ്പിന് ഒരു നടപടി എടുത്ത് മുന്നോട്ട് പോകണമെങ്കിൽ അവിടത്തെ ജമാഅത്തുകാരെ നേരിടണം എന്ന അവസ്ഥ, തൻ്റെ കള്ളക്കടത്തിന് മതം താൻ ഒരു പരിചയായി ഉപയോഗിക്കും എന്ന് പച്ചക്ക് പറയുന്ന അലി എന്ന കഥാപാത്രം. തോക്കും ബോംബും കടത്തിയത് ഒളിപ്പിച്ച് വെച്ച് നന്മയാക്കിയ അലി തന്നെ പിന്നതെടുത്ത് പള്ളി മുറ്റത്ത് വെച്ച് പൊട്ടിക്കുന്ന അന്യായ കോമഡി .. എൻ്റ പൊന്നേ ഇവന്മാർക്കിട്ട് എന്നാ തേപ്പാണ് മഹേഷേ നീ തേച്ചത് ..

admin

Recent Posts

അങ്ങനെ അതും പൊളിഞ്ഞു ! രാജ്ഭവൻ ജീവനക്കാർക്കെതിരെയുള്ള കള്ളക്കേസും മമതയ്ക്ക് തിരിച്ചടിയാവുന്നു ; നിയമപരമായി നേരിടാൻ നിർദേശം നൽകി അറ്റോണി ജനറൽ

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണർ സി വി ആനന്ദ ബോസിനെ തുടർച്ചയായി അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ മമത…

56 mins ago

ആ​രോ​ഗ്യ മേഖലയിൽ നടക്കുന്നത് കൊടുംകൊള്ള ! സർക്കാർ വെറും നോക്കുകുത്തി;വിമർശനവുമായി രമേശ് ചെന്നിത്തല​​​​​​​

തിരുവനന്തപുരം: അഖിലേന്ത്യാ തലത്തിൽ ഒന്നാമതായിരുന്ന കേരള മോഡൽ ആരോ​​ഗ്യ വകുപ്പ് ഇന്ന് അനാഥമായി കുത്തഴിഞ്ഞു പോയെന്ന് കോൺ​ഗ്രസ് പ്രവർത്തക സമിതി…

59 mins ago

ഭാരതത്തിന് ഇത് നേട്ടങ്ങളുടെ കാലം !

മുടിഞ്ചാ തൊട് പാക്കലാം...! മോദിയുടെ ഭരണത്തിൽ പ്രതിരോധ രംഗത്തുണ്ടായ മാറ്റങ്ങൾ കണ്ടോ ?

2 hours ago

ഇറാൻ പ്രസിഡന്റിന് എന്ത് സംഭവിച്ചു ? ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടതായി റിപ്പോർട്ട്

ടെഹ്റാൻ: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടതായി റിപ്പോർട്ട്. ടെഹ്റാനിൽ നിന്ന് 600 കിലോമീറ്റർ അകലെ അസർബൈജാൻ…

2 hours ago