തിരുവനന്തപുരം; എസ്‌എസ്‌എല്‍സി മാര്‍ക്ക് ലിസ്റ്റ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നത് ഒട്ടും സുരക്ഷിതമല്ലെന്ന് സൈബര്‍ വിദഗ്ധർ. മാര്‍ക്ക് ലിസ്റ്റ് പങ്കുവയ്ക്കുന്നതിലൂടെ വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ ദൂരുപയോഗപ്പെടാന്‍ സാധ്യതയേറെയാണ് എന്നാണ് സൈബർ വിദഗ്ധർ പറയുന്നത്. പരമാവധി വ്യക്തിഗത വിവരങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കരുതെന്നും സൈബര്‍ വിദഗ്ധര്‍ മുന്നറിയിപ്പ് നൽകുന്നു.
ഇക്കഴിഞ്ഞ എസ്‌എസ്‌എല്‍സി ഫലം പുറത്തു വന്നതോടെ ഉയര്‍ന്ന വിജയം നേടിയ വിദ്യാര്‍ത്ഥികളുടെ ഫോട്ടോയും മാര്‍ക്ക് ലിസ്റ്റുള്‍പ്പടെയാണ് പലരും സമൂഹമാധ്യമങ്ങള്‍ പങ്കുവച്ചത്. ഇത് സുരക്ഷിതമല്ലെന്നാണ് സൈബര്‍ വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
വിദ്യാര്‍ത്ഥികളുടെ പേര്, രജിസ്ട്രേഷന്‍ നമ്പർ, ജനനത്തീയതി, ജാതി, രക്ഷാകര്‍ത്താക്കളുടെ പേര്, ഫോട്ടോ തുടങ്ങിയ വിവരങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നത് ദുരുപയോഗത്തിന് സാധ്യത വര്‍ദ്ധിപ്പിക്കും. ഇത്തരം വിവരങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്നതില്‍ നിന്ന് രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും പിന്മാറണമെന്നും സൈബര്‍ വിദഗ്ധര്‍ വ്യക്തമാക്കി.
ഇത്തരം രേഖകള്‍ പങ്കുവയ്ക്കുമ്പോൾ വ്യക്തിഗത വിവരങ്ങള്‍ മറച്ചുവയ്ക്കാന്‍ ശ്രദ്ധിക്കണമെന്നു സൈബര്‍ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഒരാളുടെ പേരും ജനന തീയ്യതി ഉള്‍പ്പടെ പ്രധാന വിവരങ്ങള്‍ ലഭിക്കുന്നതോടെ തട്ടിപ്പ് സംഘങ്ങള്‍ ഇതുമുതലെടുത്ത് പല തരത്തില്‍ ദുരുപയോഗിക്കുമെന്നും ഇവര്‍ പറയുന്നു.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona
ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ നിയുക്ത മേൽശാന്തിമാരായ അരീക്കർ സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി, എ. ദാമോദരൻ നമ്പൂതിരി എന്നിവർ ആലങ്ങാട് ചെമ്പോലക്കളരി…
ജോർദാനിലെ കറാക്ക് പ്രവിശ്യയിലെ ഓർത്തഡോക്സ് പള്ളിയിലുണ്ടായ ആക്രമണം ഒരു ഒറ്റപ്പെട്ട സാമുദായിക കലാപമല്ല, മറിച്ച് രാജ്യത്തെ സുസ്ഥിരതയെ ലക്ഷ്യം വെച്ചുള്ള…
ശിവഗിരി മഠം ട്രസ്റ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ച് രാഷ്ട്രീയ സ്വയംസേവക സംഘം…
പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…
നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ആചാര്യകുലം ദുബായ് വര്ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…