Sunday, December 14, 2025

മാണിയെ കള്ളനാക്കി കുടുക്കിലായി സിപിഎം സിദ്ദിഖ് കാപ്പൻ അകത്തുതന്നെ | OTTAPRADHAKSHINAM

കെ.എം.മാണിയെ സി.പി.എം വീണ്ടും അഴിമതിക്കാരനാക്കി ചിത്രീകരിക്കാന്‍ പോയി കുടുങ്ങിയ അവസ്ഥയിലാണ് ഇന്നത്തെ ദിവസം കടന്ന് പോയത്. അബദ്ധം
മനസിലായപ്പോള്‍ വിശദീകരിക്കാന്‍ സംസ്ഥാന സെക്രട്ടറി തന്നെ രംഗത്തെത്തി. പതിവ് പോലെ മാധ്യമങ്ങളുടെ തലയില്‍ കെട്ടിവെച്ച് തലയൂരാന്‍ നടത്തിയ
ശ്രമം പാളി. പിന്നെ ജോസ്.കെമാണിയുടെ ഊഴമാണ്. കോട്ടയത്ത് സറ്റിയറിംഗ് കമ്മിറ്റി യോഗം വിളിച്ചുകൂട്ടിയതിന് ശേഷം അദ്ദേഹവും പറഞ്ഞു കുറ്റം
മാധ്യമങ്ങള്‍ക്കാണെന്ന്. ഏതായാലും കെ.എം.മാണിയുടെ തന്നെ ഏതാനും കുടുംബാംഗങ്ങളും കോണ്‍ഗ്രസുകാരുമെല്ലാം പ്രതിഷേധവുമായി എത്തിയപ്പോള്‍
പിന്നെ പെട്ട്‌പോയത് ജോസ്.കെ.മാണിയാണ്.

എട്ട് സംസ്ഥാനങ്ങള്‍ക്ക് ഇനി പുതിയ ഗവര്‍ണര്‍മാരാണ്. മിസോറാം ഗവര്‍ണര്‍ പി.എസ്.ശ്രീധരന്‍പിളള ഇനി ഗോവയിലെ ഗവര്‍ണറാണ്. കേന്ദ്രമന്ത്രിസഭാ
പുനസസംഘടനയ്ക്ക് മുന്നോടിയായിട്ടാണ് പുതിയ ഗവര്‍ണര്‍മാരുടേയും നിയമനമെന്ന് കരുതാം.

സിദ്ദിഖ് കാപ്പന് മഥുരയിലെ കോടതി ജാമ്യം നിഷേധിച്ചതും കോവിഡ് നിരക്ക് കേരളത്തില്‍ വീണ്ടും ഉയരുന്നതും ഇന്നത്തെ പ്രധാന വാര്‍ത്തകളാണ്.

Related Articles

Latest Articles