ടൊവിനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് അണിയിച്ചൊരുക്കുന്ന മിന്നല്‍ മുരളിക്ക് ആശംസയുമായി ബോളിവുഡ് സൂപ്പര്‍ താരം ഹൃതിക് റോഷന്. ട്വിറ്ററിലൂടെയാണ് ഹൃതിക് സിനിമയ്ക്ക് ആശംസകളറിയിച്ചത്. ‘സിനിമയുടെ പിന്നണി പ്രവര്‍ത്തകര്‍ക്ക് ആശംസകള്‍ സിനിമയ്ക്കായി കാത്തിരിക്കുന്നു’ എന്നായിരുന്നു ഹൃതിക് റോഷന്റെ ട്വീറ്റ്.
കഴിഞ്ഞ ദിവസമാണ് മിന്നല്‍ മുരളിയുടെ ടീസര്‍ റിലീസായത്. വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ യൂട്യൂബ് ചാനലിലൂടെ പുറത്തിറങ്ങിയ ടീസര്‍ സമൂഹമാധ്യമങ്ങളില്‍ ഇതിനോടകം തന്നെ വൈറലാണ്. മിന്നല്‍ മുരളി എന്ന കഥാപാത്രത്തിന്റെ ഇന്‍ട്രോ ആണ് ടീസര്‍ വ്യക്തമാക്കുന്നത്.
ടൊവിനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് ഒരുക്കുന്ന ചിത്രമാണ് മിന്നല്‍ മുരളി. മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ മൂവി എന്ന വിശേഷണത്തോടെ എത്തുന്ന ചിത്രത്തിന്റെ നിര്‍മ്മാണം സോഫിയ പോള്‍ ആണ്. ക്യാമറ സമീര്‍ താഹിറും സംഗീത സംവിധാനം ഷാന്‍ റഹ്മാനുമാണ് നിര്‍വഹിക്കുന്നത്. ജസ്റ്റിന് മാത്യു, അരുണ്‍ അരവിന്ദന് എന്നിരാണ് തിരക്കഥയൊരുക്കുന്നത്. സ്നേഹ ബാബു, അജു വര്‍ഗീസ്, ഹരിശ്രീ അശോകന്, ബൈജു സന്തോഷ് തുടങ്ങിയവരും ടൊവിനോയോടൊപ്പം ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
ലക്നൗ: മതാടിസ്ഥാനത്തിൽ സംവരണം നടപ്പാക്കി രാജ്യത്ത് താലിബാൻ ഭരണം നടപ്പാക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മുഗൾ…
കോഴിക്കോട്: വടകരയിൽ നിന്ന് കാണാതാകുന്ന യുവാക്കളെ ഒഴിഞ്ഞ സ്ഥലങ്ങളിൽ മരിച്ച നിലയിൽ കണ്ടെത്തുന്നതിൽ ആശങ്ക ഉയരുന്നു. ഒന്നര മാസത്തിനിടെ നാല്…
ദില്ലി: ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്ക് വിരാമമിട്ട് ലോക്സഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി നേതാവ് രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ നിന്ന് മത്സരിക്കുമെന്ന് കോണ്‍ഗ്രസ്…
ദില്ലി: പൗരത്വ ഭേദഗതി നിയമപ്രകാരം കുടിയേറ്റക്കാർക്ക് തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തിന് മുൻപ് തന്നെ പൗരത്വം നൽകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്…
ഇന്ത്യയും യുഎഇയും ചേർന്നെടുത്ത ആ തീരുമാനം ചരിത്രമായി ഇന്ത്യക്ക് വമ്പൻ നേട്ടം
തൃശ്ശൂർ: നടൻ ജയറാമിന്റെയും പാർവതിയുടെയും മകൾ മാളവിക വിവാഹിതയായി. നവനീത് ഗിരീഷാണ് വരൻ. ഗുരുവായൂർ ക്ഷേത്രത്തിൽ അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിലായിരുന്നു…