Friday, December 19, 2025

മുംബൈയില്‍ രണ്ട് മലയാളി നഴ്‌സുമാര്‍ക്കുകൂടി കോവിഡ്19

മുംബൈ: വോക്ഹാര്‍ഡ് ആശുപത്രിയില്‍ ജോലി ചെയ്യുന്ന രണ്ട് മലയാളി നഴ്‌സുമാര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഈ ആശുപത്രിയില്‍ രോഗം സ്ഥിരീകരിച്ച 46 പേരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരാണിവര്‍. ഇതോടെ ഇവിടെ രോഗബാധിതരായ മലയാളി നഴ്‌സുമാരുടെ എണ്ണം 48 ആയി.

ആദ്യം വോക്ഹാര്‍ഡ് ആശുപത്രിയിലെ ഏഴ് നഴ്‌സുമാര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. കൂടാതെ മറ്റ് നഴ്‌സ്മാര്‍ക്ക് രോഗലക്ഷണവും കാണിച്ചിരുന്നു. പിന്നീട് നടത്തിയ പരിശോധനയിലാണ് ആശുപത്രിയിലെ 46 മലയാളി നഴ്‌സുമാര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.

നേരത്തെ, രോഗബാധിതരായ മൂന്ന് പേര്‍ ഈ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചിരുന്നു. ഇവരില്‍ നിന്നാകാം രോഗം പടര്‍ന്നതെന്ന് അനുമാനത്തിലാണ് ആരോഗ്യവകുപ്പ്.

Related Articles

Latest Articles