Sunday, December 14, 2025

മുഖ്യമന്ത്രിക്ക് പിറന്നാളാശംസകളുമായി,രാഷ്ട്രപതിയും,പ്രധാനമന്ത്രിയും ഗവർണറും

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും ഗവര്‍ണറുംപിറന്നാൾ ആശംസകൾ നേർന്നു. രാവിലെ ഫോണിൽ വിളിച്ചാണ് പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രി പിണറായി വിജയനെ പിറന്നാൾ ആശംസ അറിയിച്ചത്. രാഷ്ട്രപതി രാംനാഥ് കോവിന്ദും പിണറായി വിജയനുമായി ഫോണിൽ സംസാരിച്ചു. രാവിലെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും പിണറായി വിജയന് പിറന്നാൾ ആശംസ നേര്‍ന്നിരുന്നു.

കേരളത്തിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ തിരക്കിലാണ് പിറന്നാൾ ദിനം. ആഘോഷങ്ങളൊന്നുമില്ലെന്നും സാധാരണ ദിവസം പോലെ തന്നെയാണ് തനിക്ക് ഈ ദിവസമെന്നും മുഖ്യമന്ത്രി പ്രതികരിച്ചിരുന്നു.

Related Articles

Latest Articles