കൊച്ചി : മുഖ്യമന്ത്രി പിണറായി വിജയന്‍ ഒന്നിനും കൊള്ളാത്തവന്‍… കത്ത് എഴുതാന്‍ പോലും അറിയില്ല, കാര്യങ്ങള്‍ തീരുമാനിച്ചിരുന്നത് താന്‍..പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കരന്‍ ഇങ്ങനെ പറഞ്ഞിരുന്നതായി സ്വപ്നയുടേയും സരിത്തിന്റെയും വെളിപ്പെടുത്തല്‍. തനിക്ക് സ്വര്‍ണക്കടത്തുമായി ബന്ധമില്ലെന്ന വാദം വെറുതെയാണെന്ന് വ്യക്തമായി. സ്വര്‍ണക്കടത്ത് പ്രതികളുടെ വെളിപ്പെടുത്തലുകളോടെ ശിവശങ്കരന്‍ ഐഎസിന്റെ പൊയ്മുഖമാണ് പുറത്ത് വന്നിരിക്കുന്നത്. പിണറായിക്ക് കത്ത് എഴുതാന്‍ പോലും അറിയില്ല. ഒപ്പിടുന്നതുപോലും താന്‍ ചൂണ്ടിക്കാണിക്കുന്നിടത്താണ് എന്നായിരുന്നു ശിവശങ്കറിന്റെ അവകാശവാദം. അന്വേഷണോദ്യോഗസ്ഥരോട് ഇരുവരും ഇക്കാര്യം പറഞ്ഞതായാണ് വിവരം.
സ്വപ്നയും സംഘവും ഒരുമിച്ചുള്ള മദ്യപാന സദസുകളിലാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കര്‍ മുഖ്യമന്ത്രിയെ കുറിച്ച് മോശമായി സംസാരിച്ചതെന്ന് ഇരുവരും നല്‍കിയ മൊഴികളില്‍ പറയുന്നു. പിണറായിക്ക് ഒരു കാര്യത്തെക്കുറിച്ചും വലിയ വിവരമില്ല. എല്ലാക്കാര്യങ്ങളും താനാണ് പറഞ്ഞുകൊടുക്കുന്നത്, എന്നവകാശപ്പെട്ട ശിവശങ്കര്‍ പണം കിട്ടിയാല്‍ എല്ലാക്കാര്യവും നടക്കുമെന്നും ഉറപ്പ് നല്‍കിയതായി പറയുന്നു.

