Categories: Kerala

മുഖ്യമന്ത്രി രാജിവയ്ക്കും വരെ സമരം തുടരുമെന്ന് രമേശ് ചെന്നിത്തല; മുഖ്യമന്ത്രി മുന്‍കൂര്‍ജാമ്യം എടുക്കുന്നുവെന്ന് പ്രതിപക്ഷനേതാവ്

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിൽ മുഖ്യമന്ത്രി മുന്‍ കൂര്‍ ജാമ്യം എടുക്കുന്നുവെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. തന്‍റെ ഓഫിസിനെക്കുറിച്ചും അന്വേഷിക്കാമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന മുന്‍കൂര്‍ ജാമ്യമെടുക്കലാണെന്ന് ചെന്നിത്തല ആരോപിച്ചു. മുഖ്യമന്ത്രി രാജിവയ്ക്കും വരെ സമരം തുടരുമെന്ന് കോണ്‍ഗ്രസിന്‍റെ താലൂക്ക് ഓഫിസ് ധര്‍ണ നെയ്യാറ്റിന്‍കരയിൽ ഉദ്ഘാടനം ചെയ്ത് കൊണ്ട് പ്രതിപക്ഷനേതാവ് പറഞ്ഞു.

സ്വര്‍ണക്കള്ളക്കടത്ത് കേസിൽ സിബിഐ അന്വേഷണവും മുഖ്യമന്ത്രിയുടെ രാജിയും ആവശ്യപ്പെട്ട് ഇന്നും സംസ്ഥാനവ്യാപകമായി കോണ്‍ഗ്രസ് പ്രതിഷേധം നടന്നു. വയനാട് കളക്ടറേറ്റിലേയ്ക്ക് മാര്‍ച്ച് നടത്തിയ പ്രവര്‍ത്തകര്‍ കളക്ടറേറ്റ് വളപ്പിലേയ്ക്ക് തള്ളിക്കയറി. പാലക്കാട് കളക്ടറേറ്റിലേയ്ക്ക് കെഎസ് യു നടത്തിയ പ്രതിഷേധമാര്‍ച്ചിൽ സംഘര്‍മുണ്ടായി. കളക്ടേറ്റിനുള്ളിലേയ്ക്ക് സമരക്കാര്‍ ചാടിക്കയറി. പൊലീസ് ലാത്തി വീശി. കോഴിക്കോടും ബാരിക്കേഡ് തള്ളിമാറ്റാൻ ശ്രമമുണ്ടായി.

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കാഞ്ഞങ്ങാട് മിനി സിവിൽ സ്റ്റേഷനിലേയ്ക്ക് നടത്തിയ മാർച്ചിലും സംഘർഷമുണ്ടായി. ബാരിക്കേഡിന്‍റെ ബാരികേഡിന്‍റെ കമ്പി കൊണ്ട് ഒരാള്‍ക്ക് പരിക്കേറ്റു

admin

Recent Posts

ബാർ കോഴ വിവാദം !തിരുവഞ്ചൂർ രാധാകൃഷ്ണന്റെ മകൻ അർജുൻ രാധാകൃഷ്ണൻ്റെ മൊഴി രേഖപ്പെടുത്തി ക്രൈംബ്രാഞ്ച്

ബാർ കോഴ വിവാദത്തിൽ മുൻമന്ത്രിയും എംഎൽഎയുമായ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ മകൻ അർജുൻ രാധാകൃഷ്ണൻ്റെ മൊഴി രേഖപ്പെടുത്തി ക്രൈംബ്രാഞ്ച്. വെള്ളയമ്പലത്തെ വീട്ടിൽ…

19 seconds ago

രക്തദാനം മഹാദാനം !

രക്തദാനം ചെയ്താലുള്ള ഗുണങ്ങൾ ഇതൊക്കെയാണ്..

31 mins ago

ചുരുങ്ങിയ മണിക്കൂറുകൾ ചെലവിടാൻ മന്ത്രി വീണാ ജോർജ് കുവൈറ്റിലേക്ക് പോയിട്ട് കാര്യമില്ലെന്ന് ആരിഫ് മുഹമ്മദ് ഖാൻ ; കേന്ദ്രമന്ത്രി എല്ലാ ക്രമീകരണങ്ങളും ചെയ്തിട്ടുണ്ടെന്നും കേരളാ ഗവർണർ

തൃശൂർ : കുവൈറ്റിൽ ചുരുങ്ങിയ മണിക്കൂറുകൾ ചെലവിടാൻ മന്ത്രി വീണാ ജോർജ് പോയിട്ട് കാര്യമില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.…

49 mins ago

കശ്മീരിൽ നിന്ന് ഭീകരരെ തുരത്തിയതിന് ജീവൻ ബലിയർപ്പിക്കേണ്ടിവന്ന ധീര സൈനികൻ ഔറംഗസേബിന്റെ ഓർമകൾക്ക് ആറു വയസ്സ്; ജ്യേഷ്ഠന്റെ ഓർമ്മയിൽ സൈന്യത്തിൽ ചേർന്ന് രാഷ്ട്ര സേവനം നടത്തി അനുജന്മാർ

ജമ്മു: സൈനിക സേവനത്തിനിടെ അവധിയെടുത്ത് വീട്ടിലേക്ക് പോകുംവഴിയാണ് റൈഫിൾമാൻ ഔറംഗസേബിനെ ഭീകരവാദികൾ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയത്. ആ ധീര ദേശാഭിമാനിയുടെ…

1 hour ago

മടക്കയാത്രയില്ല .. സ്വപ്‌നങ്ങൾ ബാക്കിയാക്കി അവർ നാടണഞ്ഞു… കണ്ണീർക്കടലായി കേരളം

കുവൈറ്റിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച 23 മലയാളികള്‍ക്ക് കേരളത്തിന്റെ അന്ത്യാഞ്ജലി. ദുരന്തത്തിൽ മരിച്ച 23 മലയാളികൾ ഉൾപ്പെടെ 31…

1 hour ago